1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൌദിയിൽ ശമ്പളം വെട്ടിക്കുറയ്ക്കലും ദീർഘകാല അവധിയും; വാരാന്ത്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ
സൌദിയിൽ ശമ്പളം വെട്ടിക്കുറയ്ക്കലും ദീർഘകാല അവധിയും; വാരാന്ത്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: സൗദിയിൽ സ്വകാര്യ കമ്പനികൾ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന അറിയിപ്പ് നൽകിത്തുടങ്ങി. കോവിഡ് പ്രശ്നങ്ങളിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും ദീർഘകാല അവധി നൽകാനും സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. കോവിഡ് പ്രതിസന്ധി മൂലം ബിസിനസ് ഇല്ലാതായ കമ്പനികളാണു പ്രധാനമായും അറിയിപ്പ് നൽകിത്തുടങ്ങിയത്. എത്ര തുക കുറയ്ക്കുമെന്നതും എത്ര കാലത്തേക്കെന്നതും അറിയിപ്പിൽ വ്യക്തമല്ലെന്നാണു വിവരം. …
ലോക്ക്ഡൗൺ തുടരണമെന്ന് ഉന്നതാധികാര സമിതി: തീവ്രമേഖലകളിൽ കടുത്ത നിയന്ത്രണം
ലോക്ക്ഡൗൺ തുടരണമെന്ന് ഉന്നതാധികാര സമിതി: തീവ്രമേഖലകളിൽ കടുത്ത നിയന്ത്രണം
സ്വന്തം ലേഖകൻ: ഏപ്രിൽ പതിനാലിന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗൺ തുടരണമെന്ന് പ്രധാനമന്ത്രി നിയോ​ഗിച്ച ഉന്നതാധികാര സമിതി ശുപാ‍ർശ ചെയ്തു. ലോക്ക് ഡൗൺ കൊണ്ടു മാത്രം കൊവിഡ് വൈറസ് വ്യാപനം തടയാനാവില്ലെന്നും ഈ സാഹചര്യത്തിൽ രോ​ഗം കൂടുതലായി വ്യാപിച്ച മേഖലകളിൽ കടുത്ത നിയന്ത്രണം വേണമെന്നും ഉന്നതാധികാരസമിതി ശുപാർശ ചെയ്തു. ലോക്ക് ഡൗൺ കൊണ്ടു മാത്രം കൊവിഡ് …
കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കണം; കെഎംസിസി ഹൈക്കോടതിയിൽ
കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കണം; കെഎംസിസി ഹൈക്കോടതിയിൽ
സ്വന്തം ലേഖകൻ: യുഎഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനയായ ദുബൈ കെ.എം.സി.സി ഹൈക്കോടതിയിൽ. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ചാർട്ടഡ് വിമാനങ്ങളിൽ ഇന്ത്യയിൽ എത്തിക്കാൻ അനുമതി നൽകണമെന്നും തിരികെയെത്തിക്കുന്നവരെ ക്വാറന്റൈൻ ചെയ്യാനും ചികിത്സ നൽകാനും നടപടിവേണമെന്നുമാണ് ആവശ്യം. മറ്റ് വിദേശരാജ്യങ്ങൾ കുടുങ്ങിക്കിടക്കുന്ന അവരുടെ പൗരന്മാരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കുന്നത് ഇന്ത്യ മാതൃകയാക്കണം. വിദേശകാര്യമന്ത്രിക്കും ഇന്ത്യന്‍ സ്ഥാനപതിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടും …
സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ്; രോഗം ഭേദമായവരിൽ 8 വിദേശികളും; അശ്രദ്ധ പാടില്ലെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത്  12 പേര്‍ക്ക് കൂടി കൊവിഡ്; രോഗം ഭേദമായവരിൽ 8 വിദേശികളും; അശ്രദ്ധ പാടില്ലെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 11 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധ. 13 പേരുടെ റിസൾട്ട് നെഗറ്റീവായി. ഇത് വരെ 357 പേര്‍ക്ക് രോഗം സ്ഥീരികരിക്കുകയും 258 പേര്‍ ഇപ്പോൾ ചികിത്സയിൽ കഴിയുകയും ചെയ്യുന്നുണ്ട്. ഇതുവരെ 357 പേർക്ക് രോഗം സ്ഥിരീകരിച്ചു. 258 പേരാണ് …
ബിൽ ക്ലിന്റണെ വീഴ്ത്തിയ മോണിക്ക് ലെവിൻസ്കി വിവാദത്തിലെ പ്രധാന കണ്ണി ലിൻഡ് ട്രിപ് അന്തരിച്ചു
ബിൽ ക്ലിന്റണെ വീഴ്ത്തിയ മോണിക്ക് ലെവിൻസ്കി വിവാദത്തിലെ പ്രധാന കണ്ണി ലിൻഡ് ട്രിപ് അന്തരിച്ചു
സ്വന്തം ലേഖകൻ: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണെ ഇംപീച്ച് ചെയ്യാനുള്ള ബില്ലിലേക്ക് വഴിവെച്ച വിവാദത്തിലെ പ്രധാന കണ്ണിയായ ലിന്‍ഡ് ട്രിപ് അന്തിച്ചു. 70-ാം വയസ്സില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ക്ലിന്റനും വൈറ്റ് ഹൗസ് ഇന്റേണായ മോണിക്ക ലെവിന്‍സ്‌കിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള തുറന്ന തെളിവുകളിലേക്കെത്തിച്ചത് ലിന്‍ഡയുടെ രഹസ്യ ഫോൺ ടേപ് റെക്കോഡിങ്ങുകളായിരുന്നു. അത് ക്ലിന്റന്റെ ഇംപീച്ച്‌മെന്റ് …
“മറക്കില്ലൊരിക്കലും,” മോദിയ്ക്കും ഇന്ത്യയ്ക്കും നന്ദി പറഞ്ഞ് ട്രം‌പും ബ്രസീൽ പ്രസിഡന്റും
“മറക്കില്ലൊരിക്കലും,” മോദിയ്ക്കും ഇന്ത്യയ്ക്കും നന്ദി പറഞ്ഞ് ട്രം‌പും ബ്രസീൽ പ്രസിഡന്റും
സ്വന്തം ലേഖകൻ: ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കയറ്റുമതി ഭാഗികമായി പുനസ്ഥാപിച്ച ഇന്ത്യയുടെ നടപടിയിൽ നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊറോണ വൈറസിനെതിരേയുള്ള യുദ്ധത്തിൽ ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിച്ച നരേന്ദ്ര മോദിയുടെ നേതൃപാടവത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നതായും ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. “ഇന്ത്യക്കും ഇന്ത്യൻ ജനതയ്ക്കും നന്ദി. ഈ സഹായം അമേരിക്ക ഒരിക്കലും മറക്കില്ല. …
നാട്ടിലേക്ക് മടങ്ങാൻ പ്രവാസികൾ; വിമാന സർവീസുകൾ തുടങ്ങുന്നതിൽ അവ്യക്തത
നാട്ടിലേക്ക് മടങ്ങാൻ  പ്രവാസികൾ; വിമാന സർവീസുകൾ തുടങ്ങുന്നതിൽ അവ്യക്തത
സ്വന്തം ലേഖകൻ: കൊറോണ വ്യാപനം പിടിച്ചുകെട്ടാൻ ലോകരാജ്യങ്ങൾ സമ്പൂർണ ലോക്ക്ഡൌൺ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ തുടരുകയാണ്. ഓരോ ദിവസവും കൂടിവരുന്ന മരണനിരക്കും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതും പ്രവാസികളെ കൂടുതൽ ആശങ്കയിലാഴ്ത്തി. ഇന്ത്യയിലേക്ക് സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ ബുക്കിങ് തുടങ്ങിയ വിമാനക്കമ്പനികൾ പിൻമാറ്റം പ്രഖ്യാപിച്ചതും കനത്ത തിരിച്ചടിയായി. ആയിരക്കണക്കിനു പേരാണ് ഇന്ത്യയിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നത്. എന്നാൽ, രാജ്യാന്തര വിമാന …
ഐസിയുവിലുള്ള ബോറിസ് ജോൺസന്റെ നില ഗുരുതരം; യുകെയിൽ മരണ നിരക്ക് ഉയർന്നു
ഐസിയുവിലുള്ള ബോറിസ് ജോൺസന്റെ നില ഗുരുതരം; യുകെയിൽ മരണ നിരക്ക് ഉയർന്നു
സ്വന്തം ലേഖകൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യ നില സ്റ്റേബിളായി തുടരുന്നതായും വെന്റിലേറ്ററിന്റെയോ ഇതര ശ്വസന സംവിധാനങ്ങളോ ഉപയോഗിക്കാതെ തന്നെ ശ്വാസോച്വസ്സം സ്വയം ചെയ്യുന്നുന്നും ഡൗണിങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. ന്യുമോണിയയുടെ രോഗ ലക്ഷണങ്ങളാണെന്നും അറിയിപ്പുണ്ട്. കൊറോണ വൈറസ് പാൻഡെമിക് വഴി രാജ്യത്തെ നയിക്കാനുള്ള ചുക്കാൻ പിടിക്കുന്ന ഏറ്റവും ശക്തനായ പോരാളിയാണ് ബോറിസ് ജോൺസൺ. …
സൌദിയിലെ മൂന്ന് നഗരങ്ങളിൽ കർഫ്യൂ; കുവൈത്ത് ജനവാസ മേഖലകളിൽ ലോക്ക്ഡൌൺ
സൌദിയിലെ മൂന്ന് നഗരങ്ങളിൽ കർഫ്യൂ; കുവൈത്ത് ജനവാസ മേഖലകളിൽ ലോക്ക്ഡൌൺ
സ്വന്തം ലേഖകൻ: സൗദിയില്‍ ഇന്ന് പുതുതായി 137 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവി‍ഡ് ബാധിച്ചവരുടെ എണ്ണം 2932 ആയി. 2260 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. 16 പേര്‍ക്ക് മാത്രമാണ് ഇന്ന് രോഗമുക്തി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 631 ആയി. ഇന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് സൂചന. നിലവില്‍ …
ഫ്രാൻസ് കൊവിഡ് മരണം 10,000 കടക്കുന്ന നാലാമത്തെ രാജ്യം; ചൈനയ്ക്ക് മരണമില്ലാത്ത ദിനം
ഫ്രാൻസ് കൊവിഡ് മരണം 10,000 കടക്കുന്ന നാലാമത്തെ രാജ്യം; ചൈനയ്ക്ക് മരണമില്ലാത്ത ദിനം
സ്വന്തം ലേഖകൻ: ലോകത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 14 ലക്ഷത്തിലെത്തുമ്പോൾ മരണസംഖ്യ മുക്കാൽ ലക്ഷം കവിഞ്ഞു. യുഎൻ അംഗീകരിച്ച 193 രാജ്യങ്ങളിലെയും രണ്ടു നിരീക്ഷക രാജ്യങ്ങളിലെയും പത്തിലേറെ അധികാര മേഖലകളിലെയും ഉൾപ്പെടെയുള്ള കണക്കാണിത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്ത് 1,450,249 പേർക്കാണ് രോഗബാധ. മരണം 83,476. രോഗം ഭേദമായവർ 309,358. പതിനായിരത്തിലേറെ പേര്‍ക്ക് …