1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“സ്‌ട്രെയ്റ്റ് വോയിസ്:” സുഡാനിലെ ക്ഷുഭിത യൌവ്വനത്തിന്റെ ചിത്രം “പ്രസ് ഫോട്ടോ ഓഫ് ദി ഇയർ”
“സ്‌ട്രെയ്റ്റ് വോയിസ്:” സുഡാനിലെ ക്ഷുഭിത യൌവ്വനത്തിന്റെ ചിത്രം “പ്രസ് ഫോട്ടോ ഓഫ് ദി ഇയർ”
സ്വന്തം ലേഖകൻ: സുഡാന്‍ പ്രതിഷേധത്തിനിടെ മൊബൈല്‍ ഫോണ്‍ ഫ്‌ളാഷുകള്‍ക്കിടയില്‍ നിന്നുകൊണ്ട് പ്രതിഷേധഗാനം പാടുന്ന യുവാവിന്റെ ചിത്രത്തിന് വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍ പുരസ്‌കാരം. ഏജന്‍സ് ഫ്രാന്‍സ് പ്രസ്(AFP) ഫോട്ടോഗ്രാഫറായ യാസുയോഷി ചിബയാണ് സുഡാന്‍ പ്രതിഷേധത്തിനിടെ ഈ ചിത്രം പകര്‍ത്തിയത്. സ്‌ട്രെയ്റ്റ് വോയിസ് എന്നാണ് ചിത്രത്തിന്റെ പേര്. 2019 ജൂണിലാണ് ഈ ചിത്രം പകര്‍ത്തിയത്. …
ജുവലിന്റെ സംസ്കാര ചടങ്ങുകൾ ഫെയ്സ്ബുക്കിലൂടെ കണ്ട് യുഎഇയിൽ മാതാപിതാക്കൾ
ജുവലിന്റെ  സംസ്കാര ചടങ്ങുകൾ ഫെയ്സ്ബുക്കിലൂടെ കണ്ട് യുഎഇയിൽ മാതാപിതാക്കൾ
സ്വന്തം ലേഖകൻ: ഷാർജയിൽ കഴിഞ്ഞദിവസം മരിച്ച പത്തനംതിട്ട മല്ലശ്ശേരി ചാമക്കാലവിളയിൽ ജ്യുവൽ.ജി.ജോമെയുടെ (16) മാതാപിതാക്കൾ സ്വന്തം മകന്റെ സംസ്കാര ചടങ്ങുകൾ ഫെയ്സ്ബുക്കിലൂടെ തത്സമയം കാണേണ്ടി വന്നു. ജ്യുവലിന്റെ പിതാവ് ജോമെ ജോർജ്. മാതാവായ ജെൻസിൽ, സഹോദരങ്ങളായ ജോഹൻ,ജൂലിയൻ തുടങ്ങിയവർ കോവിഡ് കാരണം വിമാന സർവീസില്ലാത്തതിനാൽ നാട്ടിൽ പോകാൻ കഴിയാതെ മുഹൈസിനയിലെ വീട്ടിലിരുന്ന് സംസ്കാര ചടങ്ങുകൾക്ക് സാക്ഷികളായി. …
തിരികെയെത്തുക പ്രതിദിനം 6000 പ്രവാസികളോളം; 3 തരം ക്വാറന്റീൻ ഉൾപ്പെടെ ഒരുക്കങ്ങൾ
തിരികെയെത്തുക പ്രതിദിനം 6000 പ്രവാസികളോളം; 3 തരം ക്വാറന്റീൻ ഉൾപ്പെടെ ഒരുക്കങ്ങൾ
സ്വന്തം ലേഖകൻ: വിദേശ മലയാളികൾ കൂട്ടമായി തിരിച്ചെത്തുന്നപക്ഷം സുരക്ഷിതമായി ക്വാറന്റീനിൽ പാർപ്പിക്കാനുള്ള ആസൂത്രണം തുടങ്ങി. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ. കേന്ദ്രസർക്കാരിന്റെ അന്തിമതീരുമാനം ഉണ്ടായാൽ പ്രതിദിനം 6000 പേരെങ്കിലും സംസ്ഥാനത്ത് എത്തുമെന്നാണു നിഗമനം. സർവീസുകൾ നിർത്തിവയ്ക്കുന്നതിനുമുൻപ് പ്രതിദിനം കേരളത്തിലെത്തിയിരുന്നത് 90 – 100 രാജ്യാന്തര വിമാനങ്ങളാണ്. ശരാശരി സീറ്റുകളുടെ എണ്ണം 18,000. കോവിഡ് സുരക്ഷയുടെ ഭാഗമായി വിമാനത്തിൽ …
കൊവിഡ് തലസ്ഥാനമായി യൂറോപ്പ്; ബ്രിട്ടനിൽ അഞ്ചാം‌പനി ഭീഷണിയും
കൊവിഡ് തലസ്ഥാനമായി യൂറോപ്പ്; ബ്രിട്ടനിൽ അഞ്ചാം‌പനി ഭീഷണിയും
സ്വന്തം ലേഖകൻ: കൊറോണ വൈറസ് കനത്ത നാശം വിതച്ച യൂറോപ്പിന് ആശ്വസിക്കാന്‍ അധികം സൂചനകളില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിലവില്‍ കോവിഡ് രോഗത്തിന്റെ ലോകത്തെ തന്നെ കേന്ദ്രമായി മാറിയിട്ടുള്ള യൂറോപ്പിന് വരും ആഴ്ച്ചകള്‍ നിര്‍ണ്ണായകമാണ്. യൂറോപിലെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുമ്പോഴാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ‘യൂറോപിലെ കോവിഡ് രോഗികളുടെ എണ്ണം …
പ്രവാസ ലോകത്തിന്റെ കണ്ണീരായി പത്തു വയസുകാരൻ ജുവലിന്റെ ചലനമറ്റ ശരീരമെത്തി
പ്രവാസ ലോകത്തിന്റെ കണ്ണീരായി പത്തു വയസുകാരൻ ജുവലിന്റെ ചലനമറ്റ ശരീരമെത്തി
സ്വന്തം ലേഖകൻ: കൊവിഡ് ലോക്ക് ഡൗണിനിടെ നാട്ടിലേക്ക് തിരിച്ച് എത്താനാകാതെ ആയിരക്കണക്കിന് പ്രവാസികളാണ് ഗള്‍ഫ് നാടുകളിലടക്കം കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് എപ്പോള്‍ നാട്ടിലേക്ക് തിരികെ എത്താനാകും എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. അതിനിടെ വലിയ നോവായി മാറുകയാണ് മരണങ്ങള്‍. കൊവിഡ് കാലത്ത് ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ക്ക് നാട്ടിലേക്ക് അയക്കുമ്പോള്‍ ബന്ധുക്കള്‍ക്ക് കൂടെ പോകാന്‍ അനുമതിയില്ല. ദുബായില്‍ …
വീസ കാലാവധി കഴിഞ്ഞവർക്ക് സൌജന്യമായി മൂന്ന് മാസം കൂടി പുതുക്കി നൽകി കുവൈത്ത്
വീസ കാലാവധി കഴിഞ്ഞവർക്ക് സൌജന്യമായി മൂന്ന് മാസം കൂടി പുതുക്കി നൽകി കുവൈത്ത്
സ്വന്തം ലേഖകൻ: വിസ കാലാവധി അവസാനിക്കുന്ന പ്രവാസികൾക്ക് അനുകൂല പ്രഖ്യാപനവുമായി കുവൈത്ത്. വിസാ കാലാവധി തീരുന്നവർക്ക് മൂന്ന് മാസത്തേക്ക് സൌജന്യമായി വിസ നീട്ടി നൽകാമെന്നാണ് പ്രഖ്യാപനം. മാർച്ച് ഒന്നിനും 31നും ഇടയിൽ വിസാ കാലാവധി കഴിഞ്ഞവർക്കാണ് ഈ അവസരം ലഭിക്കുക. കുവൈത്ത് ഔദ്യോഗിക വാർത്താ ഏജൻസി കുനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ കുവൈത്തിൽ കഴിയുന്ന …
ദുബായില്‍ പുറത്തിറങ്ങുന്നത് മൂന്നു ദിവസത്തിൽ ഒരിക്കൽ; സൌദിയിൽ രോഗികളുടെ എണ്ണം കൂടി
ദുബായില്‍  പുറത്തിറങ്ങുന്നത് മൂന്നു ദിവസത്തിൽ ഒരിക്കൽ; സൌദിയിൽ രോഗികളുടെ എണ്ണം കൂടി
സ്വന്തം ലേഖകൻ: ദുബായിയില്‍ പുറത്തിറങ്ങുന്നതിനുള്ള അനുമതിക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നേരത്തേ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം ആശുപത്രി, ഫാര്‍മസി,ഗ്രോസറി, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്ക് പോകാമായിരുന്നു. എന്നാല്‍ ഇനി മുതല്‍ മൂന്ന് ദിവസത്തില്‍ ഒരിക്കലേ ഇത്തരം ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി കിട്ടുള്ളൂ. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് അഞ്ചു ദിവസത്തിലൊരിക്കലേ അനുമതി ലഭിക്കൂ. പുറത്തിറങ്ങാനുള്ള അനുമതിക്ക് ദുബായ് …
രാജ്യത്ത് കോവിഡ് മരണം 423; നെഞ്ചിടിപ്പ് കൂട്ടി മഹാരാഷ്ട്ര; രണ്ടാം സാമ്പത്തിക പാക്കേജിന് ആവശ്യം
രാജ്യത്ത് കോവിഡ് മരണം 423; നെഞ്ചിടിപ്പ് കൂട്ടി മഹാരാഷ്ട്ര; രണ്ടാം സാമ്പത്തിക പാക്കേജിന്  ആവശ്യം
സ്വന്തം ലേഖകൻ: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 941 പേ‍ർക്ക് കൂടി കൊവിഡ് ബാധിക്കുകയും 37 പേ‍ർ വൈറസ് ബാധയെ തുട‍ർന്ന് മരണപ്പെടുകയും ചെയ്തതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോ​ഗികളുടെ എണ്ണം 12380 ആയി. ആകെ മരണങ്ങൾ 438 ആയും ഉയർന്നു. ‌ രാജ്യത്ത് ഇതുവരെ 2,90,401 പേരുടെ സാംപിളുകളാണ് …
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്; ജില്ലകളെ 4 മേഖലകളാക്കി ഇളവുകൾ നൽകാൻ ധാരണ
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്; ജില്ലകളെ 4 മേഖലകളാക്കി ഇളവുകൾ നൽകാൻ ധാരണ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ നാല് പേര്‍ക്കാണ് കൊവഡ്, കോഴിക്കോട് രണ്ട് , കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ കണക്ക്. ഇരുപത്തേഴ് പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ ഭേദമായത്. അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേർ സമ്പർക്കം മൂലം വന്നതുമാണ്. ഇതുവരെ 394 …
ഗള്‍ഫ് പ്രവാസികളെ തിരിച്ചെത്തിക്കൽ; ആദ്യ വിമാനം യുഎഇയിൽ നിന്ന് കേരളത്തിലേക്കെന്ന് സൂചന
ഗള്‍ഫ് പ്രവാസികളെ തിരിച്ചെത്തിക്കൽ; ആദ്യ വിമാനം യുഎഇയിൽ നിന്ന് കേരളത്തിലേക്കെന്ന് സൂചന
സ്വന്തം ലേഖകൻ: കോവിഡിനെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന കാര്യം പരിഗണനയില്‍. യു.എ.ഇയിലെ പ്രവാസികളെയാണ് ആദ്യം തിരിച്ചെത്തിക്കുക. ഇവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കുന്ന കാര്യമാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്. തിരിച്ചെത്തുന്നവരെ പാര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ നടത്തിയിരിക്കുന്ന മുന്നൊരുക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ട്. ഗള്‍ഫില്‍നിന്ന് എത്തുന്നവരെ ഓരോ സംസ്ഥാനവും ക്വാറന്റൈന്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റണം. മൂന്നു രീതിയിലാണ് ആളുകളെ …