സ്വന്തം ലേഖകൻ: ജോണ്‍സണ്‍ & ജോണ്‍സണ്‍ വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്സിന് യു.എസിൽ അനുമതി. ലോകത്ത് ആദ്യമായാണ് ഒറ്റ ഡോസ് വാക്സീന്‍ അനുമതി ലഭിക്കുന്നത്. ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് അനുമതി നൽകിയത്. ഒറ്റ ഡോസ് ആയതിനാല്‍ വാക്സീന്‍ വിതരണം വേഗത്തിലാക്കാനും കഴിയും. കോവിഡിന്‍റെ വകഭേദവകഭേദങ്ങള്‍ക്കും ഫലപ്രദമാണ് ഈ വാക്സിൻ. ജൂണിനുള്ളിൽ 100 മില്യൺ …
സ്വന്തം ലേഖകൻ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്കു മുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്ഷ് അല്‍ ഹിന്ദ്. തീവ്രവാദ ബന്ധം തള്ളിക്കളഞ്ഞിട്ടില്ലെന്ന് മുംബൈ പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് ഉത്തരവാദിതത്തം ഏറ്റെടുത്ത് സന്ദേശം എത്തിയത്. ടെലഗ്രാം ആപ്പുവഴിയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. ‘അംബാനിയുടെ വീടിനടുത്ത് വാഹനം എത്തിച്ച തങ്ങളുടെ സഹോദരന്‍ സുരക്ഷിതമായി …
സ്വന്തം ലേഖകൻ: ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ പിഎസ്എല്‍വി വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും നടന്നു. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ പിഎസ്എല്‍വവി 51 റോക്കറ്റില്‍ ബ്രസീലില്‍ നിന്നുമുള്ള ആസോണിയ 1, ഒപ്പം 18 ചെറിയ ഉപഗ്രഹങ്ങളുമായാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. രാവിലെ 10.24ന് ആയിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് (519), തൃശൂര്‍ (416), എറണാകുളം (415), കൊല്ലം (411), മലപ്പുറം (388), ആലപ്പുഴ (308), പത്തനംതിട്ട (270), തിരുവനന്തപുരം (240), കോട്ടയം (236), കണ്ണൂര്‍ (173), കാസര്‍ഗോഡ് (148), പാലക്കാട് (115), വയനാട് (82), ഇടുക്കി (71) എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ …
സ്വന്തം ലേഖകൻ: ബ്രിട്ടൻ്റെ കൊവിഡ് പോരാട്ടത്തിനും ഉത്തേജക പദ്ധതികൾക്കും പണം കണ്ടെത്താൻ റിഷി സുനക് മാജിക്കിന് കഴിയുമോ? ബുധനാഴ്ചത്തെ ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി എല്ലാവരും പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. ഏറ്റവും ഒടുവിലത്തെ ദേശീയ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടന്റെ പൊതു ചെലവുകളും ഉത്തേജക പദ്ധതികളും “വളരെയധികം ബുദ്ധിമുട്ടുകൾ” നേരിടേണ്ടി വരുമെന്ന് ചാൻസലർ റിഷി സുനക് മുന്നറിയിപ്പ് നൽകിയതും …
സ്വന്തം ലേഖകൻ: 19 കാരനായ ഇന്തോ അമേരിക്കൻ വിദ്യാർഥിയെ കണ്ടെത്താൻ സഹായം തേടി ഫ്രിമോണ്ട് പൊലീസ്. സാന്റാക്രൂസിലെ കലിഫോർണിയ യൂണിവേഴ്സിറ്റി വിദ്യാർഥിയായ അഥർവ് ചിഞ്ചുവഡക്കയാണ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനായത്. ഞായറാഴ്ച വൈകിട്ട് മാതാപിതാക്കളാണ് അഥർവിനെ അവസാനമായി കാണുന്നത്. വീട്ടിൽ നിന്നു വളർത്തു നായക്കുള്ള ഭക്ഷണം വാങ്ങാൻ പുറത്തു പോയ അഥർവ് പിന്നീട് തിരിച്ചെത്തിയില്ല. ആറടി ഉയരവും …
സ്വന്തം ലേഖകൻ: അറുപതു വയസ്സിന് മുകളിൽ പ്രായമുള്ളവർ കൊവിഡ് വാക്‌സിനേഷനായി ഹോട്‌ലൈൻ നമ്പറിൽ വിളിച്ച് മുൻകൂർ അനുമതി തേടണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. 402 770 77 എന്ന ഹോട്‌ലൈനിൽ രാവിലെ 7.00 മുതൽ രാത്രി 11.00 വരെ വിളിക്കാം. കൊവിഡ് അപകടസാധ്യത കൂടുതലുള്ളതിനാൽ 60 വയസ്സിന് മുകളിലുള്ളവർ വാക്‌സീൻ എടുക്കാൻ വിമുഖത കാട്ടരുതെന്നും അധികൃതർ നിർദേശിച്ചു. …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഈ മാസം തുടക്കം മുതൽ ദുബായിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ റമസാൻ വരെ തുടരും. ഇതോടെ പബ്ബുകളും ബാറുകളും അടച്ചിടുക, റസ്റ്ററന്റുകളും കഫെകളും പുലർച്ചെ ഒരു മണി വരെ മാത്രം പ്രവർത്തിക്കുക, മാളുകൾ, സ്വകാര്യ ബീച്ചുകൾ എന്നിവിടങ്ങളിൽ 70% പേർ, സിനിമാ തിയറ്റർ, വിനോദ കേന്ദ്രങ്ങൾ, കായിക വേദികൾ …
സ്വന്തം ലേഖകൻ: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം നടന്നത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അനുവാദത്തോടെയാണെന്ന യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ കൊലപാതകത്തിലെ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്കിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുമെന്ന സൂചനകളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങളെയെല്ലാം ശരിവെച്ചു കൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. …
സ്വന്തം ലേഖകൻ: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സംഫാറ സംസ്ഥാനത്ത് ആയുധധാരികൾ സ്കൂൾ ഡോർമിറ്ററി ആക്രമിച്ച് 317 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി. നൈജീരിയൻ സർക്കാർ സംഭവം സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിർക്കുന്ന ബോക്കോ ഹറാം ഇസ്ലാമിക ഭീകര സംഘടനയാണ് സാധാരണ ഇത്തരം ആക്രമണങ്ങൾ നടത്താറുള്ളത്. ജാംഗ്ബെ പട്ടണത്തിലെ ഗവൺമെന്റ് ഗേൾസ് …