1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2021

സ്വന്തം ലേഖകൻ: ജോണ്‍സണ്‍ & ജോണ്‍സണ്‍ വികസിപ്പിച്ച ഒറ്റ ഡോസ്​ കോവിഡ് വാക്​സിന് യു.എസിൽ അനുമതി. ലോകത്ത് ആദ്യമായാണ്​ ഒറ്റ ഡോസ്​ വാക്​സീന്​ അനുമതി ലഭിക്കുന്നത്​. ഫ​ുഡ്​ ആന്‍റ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷനാണ്​ അനുമതി നൽകിയത്​. ഒറ്റ ഡോസ് ആയതിനാല്‍ വാക്സീന്‍ വിതരണം വേഗത്തിലാക്കാനും കഴിയും. ​കോവിഡിന്‍റെ വകഭേദവകഭേദങ്ങള്‍ക്കും ഫലപ്രദമാണ് ഈ വാക്സിൻ. ജൂണിനുള്ളിൽ​ 100 മില്യൺ ഡോസ് രാജ്യത്ത്​​ വിതരണം ചെയ്യാനാണ്​ പദ്ധതി.

ഫൈ​സ​ർ, മോ​ഡേ​ണ വാ​ക്സി​നു​ക​ളേ​ക്കാ​ൾ വി​ല​കു​റ​ഞ്ഞ വാ​ക്സി​ൻ ആ​ണി​ത്. ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കാ​മെ​ന്ന മെ​ച്ച​വും ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ വാ​ക്സി​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു. കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ​ക്കും ഈ വാക്സിൻ ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തൽ. ബെ​ൽ​ജി​യം ക​മ്പ​നി​യാ​യ ജാ​ൻ​സ​നാ​ണ് വാ​ക്സി​ൻ നി​ർ​മി​ച്ച​ത്. ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ അ​മേ​രി​ക്ക​യ്ക്ക് 100 ദ​ശ​ല​ക്ഷം ഡോ​സു​ക​ൾ ന​ൽ​കാ​മെ​ന്ന് ക​മ്പ​നി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ ഡോ​സു​ക​ൾ അ​ടു​ത്ത ആ​ഴ്ച്ച ത​ന്നെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കുമെന്നാണ് റിപ്പോർട്ടുകൾ.

ആ​വേ​ശം നി​റ​യ്ക്കു​ന്ന വാ​ർ​ത്താ​യാണ് ഇതെന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

“ഇ​ന്ന​ത്തെ വാ​ർ​ത്ത നാം ​ആ​ഘോ​ഷി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ എ​ല്ലാ അ​മേ​രി​ക്ക​ക്കാ​രോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത് എ​ല്ലാ​വ​രും കൈ ​ക​ഴു​കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, മാ​സ്ക് ധ​രി​ക്കു​ന്ന​ത് തു​ട​രു​ക എ​ന്ന​താണ്,“ ബൈ​ഡ​ൻ പ്ര​സ്താ​വ​ന​യി​ൽ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.