1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2021

സ്വന്തം ലേഖകൻ: 19 കാരനായ ഇന്തോ അമേരിക്കൻ വിദ്യാർഥിയെ കണ്ടെത്താൻ സഹായം തേടി ഫ്രിമോണ്ട് പൊലീസ്. സാന്റാക്രൂസിലെ കലിഫോർണിയ യൂണിവേഴ്സിറ്റി വിദ്യാർഥിയായ അഥർവ് ചിഞ്ചുവഡക്കയാണ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനായത്. ഞായറാഴ്ച വൈകിട്ട് മാതാപിതാക്കളാണ് അഥർവിനെ അവസാനമായി കാണുന്നത്.

വീട്ടിൽ നിന്നു വളർത്തു നായക്കുള്ള ഭക്ഷണം വാങ്ങാൻ പുറത്തു പോയ അഥർവ് പിന്നീട് തിരിച്ചെത്തിയില്ല. ആറടി ഉയരവും 150 പൗണ്ട് തൂക്കവും ബ്രൗൺ കണ്ണുകളുമുള്ള അഥർവ് ധരിച്ചിരുന്നത് മഞ്ഞ ടീഷർട്ടും ഗ്രേ ട്രാക്ക് പാന്റ്സുമായിരുന്നു. 2010 ടൊയോട്ട കാമറി ലൈസെൻസ് പ്ലേറ്റ് നമ്പർ 6JVD754 വാഹനത്തിലാണ് അഥർവ് പോയതെന്നും പോലീസ് അറിയിപ്പിൽ പറയുന്നു.

കലിഫോർണിയ യൂണിവേഴ്സിറ്റി വിദ്യാർഥിയാണെങ്കിലും ഹോസ്റ്റലിൽ താമസിച്ചിരുന്നില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു. സ്വയം അപ്രത്യക്ഷമായതാണെന്ന് വിശ്വസിക്കാൻ പ്രയാസമായതിനാൽ സംശയാസ്പദമായ സാഹചര്യത്തിലാണു അഥർവിനെ കാണാതായതെന്ന് പൊലീസും പറയുന്നു.

ഈ സാഹചര്യത്തിലാണ് പോലീസിൻ്റെ സഹായ അഭ്യർഥന. കൂടാതെ അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുമുണ്ട്. അഥർവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഫ്രിമോണ്ട് പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ (510 790 6800) നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.