1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഹരിയാനയിലെ അമ്മമാരുടെ മുലപ്പാലില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി

സ്വന്തം ലേഖകന്‍: ഹരിയാനയിലെ അമ്മമാരുടെ മുലപ്പാലില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി. ഹരിയാനയിലെ സിര്‍സ ജില്ലയിലാണ് മുലപ്പാലില്‍ വിഷാംശം കണ്ടെത്തിയത്. ലോകാരോഗ്യ സംഘടന കരുതിയിരുന്നതില്‍ നൂറു മടങ്ങ് കൂടുതലാണ് ഇവിടുത്തെ അമ്മമാരുടെ മുലപ്പാലില്‍ കലര്‍ന്നിരിക്കുന്ന കീടനാശിനിയുടെ അളവ്. സിര്‍സയിലെ ചൌദരി ദേവി ലാല്‍ യൂണിവേഴ്!സിറ്റിയിലെ ഊര്‍ജ പരിസ്ഥിതി ശാസ്ത്ര വകുപ്പ് നടത്തിയ ഗവേഷണത്തിലാണ് ഇവിടുത്തെ അമ്മമാരുടെ മുലപ്പാലില്‍ …

രാജീവ് ഗാന്ധി വധക്കേസ്, പ്രതികളെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി

സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധി വധക്കേസ്, പ്രതികളെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി. വധശിക്ഷ ജീവപര്യന്തമായി കുറച്ചവരെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മോചിപ്പിക്കാനാകില്ലെന്ന മുന്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്കു വിധിക്കപ്പെടുകയും തുടര്‍ന്ന് ജീവപര്യന്തം ശിക്ഷയാക്കി കുറക്കുകയും ചെയ്ത പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ …

മെക്‌സിക്കന്‍ മയക്കുമരുന്നു രാജാവ് ഗുസ്മാന്‍ തടവു ചാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ മയക്കുമരുന്നു രാജാവ് ഗുസ്മാന്‍ തടവു ചാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ജൊവാക്വിന്‍ ഗുസ്മാന്‍ ജയില്‍ ചാടുന്നതിന് തൊട്ടുമുമ്പ് തടവറയിലെ അവസാന നിമിഷങ്ങളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിക്കുന്നത്. മെക്‌സിക്കന്‍ സര്‍ക്കാരാണ് വീഡിയോ പുറത്തുവിട്ടത്. തടവറയിലെ ഷവറിനടുത്തേക്ക് നീങ്ങുന്ന ഗുസ്മാന്‍ ഒരു ചെറുമതിലിനു സമീപം കുനിയുന്നതാണ് വീഡിയോവിലെ അവസാന ദൃശ്യം. കുളിമുറിക്കും …

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഓസ്‌ട്രേലിയക്കാരിയെ യുഎഇ നാടുകടത്തി

ജൂലൈ 12 ന് ആണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം അവരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ബാങ്കോക്കിലേക്ക് നാടുകടത്താന്‍ അബുദാബി തീരുമാനിച്ചത്.

മൊസില്ല ഫയര്‍ഫോക്‌സ് അഡോബി ഫ്ളാഷ് ബ്ലോക്ക് ചെയ്തു

മൊസില്ല ഫയര്‍ഫോക്‌സ് ബ്രൗസറില്‍ അഡോബി ഫളാഷിന്റെ എല്ലാ പതിപ്പുകളും ബ്ലോക്ക് ചെയ്തു. ഫയര്‍ഫോക്‌സിന്റെ മാര്‍ക്ക് ഷ്മിഡ്ത് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫ്‌ളാഷിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഫെയ്‌സ്ബുക്കിന്റെ ഹെഡ് ഓഫ് സെക്യൂരിറ്റി കഴിഞ്ഞദിവസം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

ഇറാന്‍ ആണവകരാര്‍; ബരാക് ഒബാമ സൗദി രാജാവുമായി ചര്‍ച്ച നടത്തി

ഒരു അയല്‍രാജ്യമെന്ന നിലയില്‍ ഇറാനുമായി എല്ലാ മേഖലയിലും നല്ല സൗഹൃദം സ്ഥാപിക്കാനും പരസ്പരം ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കാനുമാണ് ആഗ്രഹമെന്ന് ഇറാന്‍ പറഞ്ഞു. യെമനിലെ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ചും യെമനികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനെ കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.

മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ജൂലായ് 30 ന് നടപ്പാക്കിയേക്കും

സ്വന്തം ലേഖകന്‍: മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ജൂലായ് 30 ന് നടപ്പാക്കിയേക്കുമെന്ന് സൂചന. യാക്കൂബ് മെമന്റെ വധശിക്ഷ ജൂലായ് 30 നു തന്നെ നടപ്പാക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ നീക്കം തുടങ്ങി. വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കൂബ് മെമന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജൂലായ് 21 ന് പരിഗണിക്കും. ക്യൂറേറ്റീവ് പെറ്റീഷന്‍ …

ഓണലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

സ്വന്തം ലേഖകന്‍: ഓണലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഐ.ഡി. നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, ജനനത്തീയതി എന്നീ വിവരങ്ങള്‍ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കേണ്ടതില്ല. സൈബര്‍ കുറ്റവാളികള്‍ ആ വിവരങ്ങള്‍ ഉപയോഗിച്ച് പണം തട്ടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രാലയത്തിന് കീഴിലെ സൈബര്‍ ക്രൈം വിഭാഗം അറിയിച്ചു. …

ആളുമാറി ബലാത്സംഗ കേസില്‍ പ്രതിയായി, ജയിലില്‍ പൊഴിഞ്ഞത് ഏഴു വര്‍ഷം

സ്വന്തം ലേഖകന്‍: ആളുമാറി ബലാത്സംഗ കേസില്‍ പ്രതിയായി, ജയിലില്‍ പൊഴിഞ്ഞത് ഏഴു വര്‍ഷം. ഹോട്ടല്‍ മാനേജ്!മെന്റ് ബിരുദധാരിയായ ഗോപാല്‍ ഷെട്ടിക്കാണ് ചെയ്യാത്ത കുറ്റത്തിന് ഏഴു വര്‍ഷം ഹോമിക്കേണ്ടി വന്നത്. മുംബൈ ഘട്ടകോപറിലെ ഒരു റെസ്റ്റേറന്റില്‍ ഷെഫ് ആയി ജോലി ചെയ്യുമ്പോഴാണ് ഷെട്ടി കേസില്‍ കുടുങ്ങിയത്. 2009 ല്‍ ഔറംഗാബാദ് സ്വദേശിയായ യുവതി തെരുവില്‍ ബലാത്സംഗം ചെയ്യപ്പെട്ടതാണ് …

ഗ്രീസ് കടക്കെണി, തൊഴിലാളി സംഘടനകള്‍ തെരുവില്‍, ഇന്ന് പൊതു പണിമുടക്ക്

സ്വന്തം ലേഖകന്‍: ഗ്രീസ് കടക്കെണി സംബന്ധിച്ച രക്ഷാപാക്കേജിനെ ചൊല്ലി തൊഴിലാളി സംഘടനകള്‍ തെരുവിലിറങ്ങുന്നു. വിവിധ സംഘടനകളുടെ കൂട്ടായ്മ ഇന്ന് രാജ്യത്ത് പൊതു പണിമുടക്ക് പ്രഖ്യാപിച്ചു. വിവാദമായ കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച രക്ഷാപാക്കേജ് തള്ളിക്കളയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അലക്‌സി സിപ്രസിന്റെ നേതൃത്വത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷമുള്ള ആദ്യ പൊതുപണിമുടക്കിനാണ് ഗ്രീസ് വേദിയാകാന്‍ പോകുന്നത്. പണം കടം …