1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

സപ്തദിന ജോലി; IamInWorkJeremy ഹാഷ്ടാഗിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യത

ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള എല്ലാ മെഡിക്കല്‍ പ്രൊഫഷണലുകളും ഇപ്പോള്‍ ഈ ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്യുന്നുണ്ട്.

ഭീകരവാദ വീഡിയോ കണ്ടതിന് ചൈനയില്‍ അറസ്റ്റിലായ ഇന്ത്യക്കാരനെ നാടുകടത്തി

ഹോട്ടല്‍ മുറിയില്‍ ഭീകരവാദ വീഡിയോ കണ്ട ഇന്ത്യക്കാരനായ വ്യാപാരിയെ ചൈന നാടുകടത്തി. 46കാരനായ ഇയാളെ കഴിഞ്ഞ ദിവസം നിരോധിത തീവ്രവാദ ഗ്രൂപ്പിന്റെ വീഡിയോ കണ്ടതിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു.

ഇറാന്‍ ആണവ കരാര്‍ യുഎസിനോടുള്ള നയത്തില്‍ മാറ്റം വരുത്തില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ്

കഴിഞ്ഞ ദിവസം ഒപ്പിട്ട ആണവ കരാര്‍ കൊണ്ട് യുഎസിനോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി. മിഡില്‍ ഈസ്റ്റിലുള്ള യുഎസ് നയങ്ങള്‍ ഇറാന്റെ നയങ്ങളുമായി യോജിച്ചു പോകുന്നതല്ലെന്ന് ഇറാനിയന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ അയത്തുള്ള ഖൊമേനി വ്യക്തമാക്കി. റമദാന്റെ അവസാനം കുറിച്ചുകൊണ്ടുള്ള പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

എലിസബത്ത് രാജ്ഞിയുടെ നാസി സല്യൂട്ട്; വീഡിയോ പ്രസിദ്ധീകരിച്ചതില്‍ കൊട്ടാരത്തിന് അമര്‍ഷം

എലിസബത്ത് രാജ്ഞിയുടെ അമ്മ, സഹോദരി, അമ്മാവന്‍ എന്നിവര്‍ക്കൊപ്പമുള്ള വീഡിയോയാണിത്. 1933ലാണ് ഇത് ചിത്രീകരിച്ചത്. ജര്‍മ്മനിയില്‍ നാസി ഭരണകൂടത്തിന്റെ തലവനായി ഹിറ്റ്‌ലര്‍ ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്ന സമയമാണിത്.

ഇസ്ലാമിക് സ്റ്റേറ്റ് ക്രൂരത വീണ്ടും, കുട്ടിയെ കൊണ്ട് ബന്ദിയുടെ തലയറുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ക്രൂരത വീണ്ടും, കുട്ടിയെ കൊണ്ട് ബന്ദിയുടെ തലയറുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സിറിയയില്‍ ബന്ദിയാക്കിയ ഒരു സൈനികനെ കുട്ടിയെക്കൊണ്ട് കഴുത്തറക്കുന്ന ദൃശ്യങ്ങളാണ് ഐഎസ്‌ഐഎസ് പുറത്തുവിട്ടിരിക്കുന്നത്. ഐസിസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ആദ്യമായാണ് ഒരു കുട്ടി ബന്ദിയുടെ കഴുത്തറത്ത് വധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഐസിസ് പുറത്തുവിടുന്നത്. പത്ത് വയസോളം പ്രായമുള്ള …

പാകിസ്താന്‍ വെടിവച്ചിട്ടത് ചൈനീസ് വിമാനം, വിമാനം ഇന്ത്യയുടേതെന്ന വാദം പൊളിയുന്നു

സ്വന്തം ലേഖകന്‍: പാകിസ്താന്‍ വെടിവച്ചിട്ടത് ചൈനീസ് വിമാനം, വിമാനം ഇന്ത്യയുടേതെന്ന വാദം പൊളിയുന്നു. പാകിസ്ഥാന്‍ വെടിവെച്ചിട്ടത് തങ്ങളുടെ ആളില്ലാ വിമാനമാണെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. നേരത്തെ അന്താരാഷ്ട്ര അതിര്‍ത്തിക്കരികെ വെച്ച് പാകിസ്ഥാന്‍ ഇന്ത്യന്‍ ചാരവിമാനം വെടിവെച്ചിട്ടെന്ന രീതിയില്‍ പാക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ചാരവിമാനത്തിന്റെ കാര്യം ഇന്ത്യ നിഷേധിച്ചതിന് …

ഇസ്രയേലിലെ ഫലസ്തീന്‍ ടിവി സ്റ്റേഷന്‍ അടപ്പിച്ചു, 6 മാസത്തേക്ക് അടച്ചിടാന്‍ നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍: ഇസ്രയേലില്‍ ഫലസ്തീന്‍ അതോറിറ്റി ആരംഭിച്ച ടിവി സ്റ്റേഷന്‍ അടച്ചിടാന്‍ ഇസ്രയേല്‍ അധികൃതര്‍ നിദ്ദേശം നല്‍കി. ഇസ്രയേലിലെ ഫലസ്തീനികള്‍ക്കായി ആരംഭിച്ച ഫലസ്തീന്‍ 48 എന്ന ചാനലാണ് 6 മാസത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചാനല്‍ ഫലസ്തീന്‍ ആശയപ്രചരണത്തിനായി ഉപയോഗിക്കുന്നു എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യഹുവിന്റെ കീഴിലുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ വാദം. എന്നാല്‍ ചാനല്‍ …

നൈജീരിയയില്‍ റംസാന്‍ പ്രാര്‍ഥനക്കിടെ ചാവേര്‍ സ്‌ഫോടനം, 50 മരണം

സ്വന്തം ലേഖകന്‍: നൈജീരിയയില്‍ റംസാന്‍ പ്രാര്‍ഥനക്കിടെ ചാവേര്‍ സ്‌ഫോടനത്തില്‍ 50 പേര്‍ മരിച്ചു. പ്രാര്‍ഥനാസ്ഥലത്താണ് ഇരട്ട സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ദമാതുരു നഗരത്തിലെ പ്രമുഖ ചത്വരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലത്താണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. രണ്ട് വനിതാ ചാവേറുകളാണ് സ്‌ഫോടനം നടത്തിയതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മധ്യ ദമാതുരുവിലെ മൈതാനത്ത് വെള്ളിയാഴ്ച രാവിലെ 7.40 ഓടെ പ്രാര്‍ഥനക്കെത്തിയ വിശ്വാസികള്‍ക്കിടയിലേക്ക് …

അഞ്ചു വെള്ളിയാഴ്ചകളുടെ പുണ്യവുമായി കേരളം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു

സ്വന്തം ലേഖകന്‍: അഞ്ചു വെള്ളിയാഴ്ചകളുടെ പുണ്യവുമായി കേരളം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. റമദാന്‍ 30 പൂര്‍ത്തിയാക്കിയതിനു പുറമെ അപൂര്‍വമായി വരുന്ന അഞ്ചു വെള്ളിയാഴ്ചകളുടെ പുണ്യം കൂടി നേടിയാണ് വിശ്വാസികള്‍ ഈ വര്‍ഷത്തെ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത്. മാസപ്പിറവി കാണാത്തതിനാല്‍ പെരുന്നാളിന് ഒരുങ്ങാന്‍ ഒരു ദിനം കൂടി ലഭിക്കുകയും ചെയ്തു. പുതുവസ്ത്രങ്ങളുടേയും അത്തര്‍ മണത്തിന്റേയും നിറവാണ് വീടുകളില്‍ …

ഇസ്ലാമിക് സ്റ്റേറ്റും ഇറാക്ക് സൈന്യവും തമ്മില്‍ അന്‍ബാറില്‍ പൊരിഞ്ഞ പോരാട്ടം, നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റും ഇറാക്ക് സൈന്യവും തമ്മില്‍ അന്‍ബാറില്‍ പൊരിഞ്ഞ പോരാട്ടം. സേന നടത്തിയ ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അധീനതയിലുള്ള അന്‍ബാര്‍ പ്രവിശ്യ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇറാഖി സേന. തീവ്രവാദികള്‍ക്കു നേരെ ഇറാഖ് വ്യോമാക്രമണം തുടങ്ങി. ആക്രമണത്തില്‍ നിരവധി ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഇറാഖി പ്രതിരോധ …