1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2015

സ്വന്തം ലേഖകന്‍: പാകിസ്താന്‍ വെടിവച്ചിട്ടത് ചൈനീസ് വിമാനം, വിമാനം ഇന്ത്യയുടേതെന്ന വാദം പൊളിയുന്നു. പാകിസ്ഥാന്‍ വെടിവെച്ചിട്ടത് തങ്ങളുടെ ആളില്ലാ വിമാനമാണെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. നേരത്തെ അന്താരാഷ്ട്ര അതിര്‍ത്തിക്കരികെ വെച്ച് പാകിസ്ഥാന്‍ ഇന്ത്യന്‍ ചാരവിമാനം വെടിവെച്ചിട്ടെന്ന രീതിയില്‍ പാക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

ചാരവിമാനത്തിന്റെ കാര്യം ഇന്ത്യ നിഷേധിച്ചതിന് പിന്നാലെയാണ് ചൈനീസ് ഔദ്യോഗിക മാധ്യമം തന്നെ ആളില്ലാ വിമാനം ചൈനയുടേതാണെന്ന് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ചൈനീസ് നിര്‍മ്മിത ഡിജെഐ ഫാന്റം 3 എന്ന ആളില്ലാ വിമാനമാണ് വെടിവെച്ചിട്ടതെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. ചൈനയുടെ അത്യന്താധുനിക ഡ്രോണുകളാണ് ഈ ശ്രേണിയിലുള്ളത്. 2006ല്‍ പ്രവര്‍ത്തനം ആരംഭിച്ച ചൈനീസ് കമ്പനിയാണ് ഡിജെഐ ഫാന്റം 3യുടെ നിര്‍മ്മാതാക്കള്‍. വ്യാവസായികാടിസ്ഥാനത്തില്‍ ഡ്രോണുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയുടെ ആസ്ഥാനം ഗ്വാങ്‌ടോങിലാണ്.

പീപിള്‍സ് ഡൈയ്‌ലിയാണ് പാകിസ്ഥാന്‍ ചാരവിമാനം എന്ന് വിശേഷിപ്പിച്ച ആളില്ലാ വിമാനം ചൈനയുടേതാണെന്ന് വെളിപ്പെടുത്തിയത്. ചാരവിമാന വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ ഇന്ത്യന്‍ സൈന്യം ഇക്കാര്യം നിഷേധിച്ചിരുന്നു. പാക് അധീന കാശ്മീരിലെ ഭിംബറില്‍ വെച്ചാണ് ചൈനീസ് ഡ്രോണ്‍ വെടിവെച്ചിട്ടതെന്നാണ് ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ടു ചെയ്തിരുന്നത്. ഐ.എസ്.ഐയെ ഉദ്ധരിച്ചായിരുന്നു ഡോണ്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.

പ്രചരിച്ച ചിത്രങ്ങളില്‍ നിന്നു തന്നെ ഇന്ത്യന്‍ നിര്‍മ്മിത ഡ്രോണ്‍ അല്ലെന്ന് വ്യക്തമാണെന്ന് വിദേശ കാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പറഞ്ഞിരുന്നു. ചൈനീസ് ഡ്രോണ്‍ ആണെന്ന സംശയവും അദ്ദേഹം പങ്കുവെച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.