1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2015

സ്വന്തം ലേഖകന്‍: അഞ്ചു വെള്ളിയാഴ്ചകളുടെ പുണ്യവുമായി കേരളം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. റമദാന്‍ 30 പൂര്‍ത്തിയാക്കിയതിനു പുറമെ അപൂര്‍വമായി വരുന്ന അഞ്ചു വെള്ളിയാഴ്ചകളുടെ പുണ്യം കൂടി നേടിയാണ് വിശ്വാസികള്‍ ഈ വര്‍ഷത്തെ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത്.

മാസപ്പിറവി കാണാത്തതിനാല്‍ പെരുന്നാളിന് ഒരുങ്ങാന്‍ ഒരു ദിനം കൂടി ലഭിക്കുകയും ചെയ്തു. പുതുവസ്ത്രങ്ങളുടേയും അത്തര്‍ മണത്തിന്റേയും നിറവാണ് വീടുകളില്‍ പെരുന്നാള്‍. മസ്ജിദുകളിലും ഈദ്ഗാഹുകളിലുമായി പ്രത്യേക പെരുന്നാള്‍ നമസ്‌കാരങ്ങള്‍ തുടങ്ങി.

നമസ്‌കാരത്തിന് മുന്‍പ് കഴിവുള്ള ഓരോ വിശ്വാസിയും സകാത് നല്‍കും. പെരുന്നാള്‍ ആഘോഷിക്കുന്ന ഒരാളും ഈ ദിവസം ഭക്ഷണത്തിന് വകയില്ലാതെ കഷ്ടപ്പെടരുത് എന്നതാണ് ഫ്ത്ര്! സകാതിന്റെ താല്‍പര്യം.

ബന്ധു വീട്ടുകളിലേക്കും സുഹൃത്തുക്കളുടെ അരികിലേക്കും പെരുന്നാള്‍ ദിനത്തില്‍ യാത്ര ചെയ്യുന്നതും ദൂരദേശങ്ങളിലുള്ള ബന്ധു മിത്രാദികള്‍ കൂടിച്ചേരുന്നതും പെരുന്നാള്‍ സന്തോഷങ്ങളില്‍ മുഖ്യം. അന്യമതസ്തരും ആഘോഷങ്ങളിലും സല്‍ക്കാരങ്ങളിലും പങ്കെടുക്കാനെത്തുന്നതോടെ മത സൗഹാര്‍ദത്തിന്റെ ആഘോഷം കൂടിയാണ് കേരളത്തില്‍ പെരുന്നാള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.