1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

സുനന്ദ വധക്കേസ്, ശശി തരൂരിന്റെ നുണ പരിശോധനക്ക് സാധ്യത തെളിയുന്നു

സ്വന്തം ലേഖകന്‍: സുനന്ദ വധക്കേസ്, ശശി തരൂരിന്റെ നുണ പരിശോധനക്ക് സാധ്യത തെളിയുന്നു. ഇതിന് അനുമതി തേടി പ്രത്യേക അന്വേഷണ സംഘം പാട്യാല കോടതിയില്‍ അടുത്തയാഴ്ച അപേക്ഷ സമര്‍പ്പിക്കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് തരൂരിന്റെ ഓഫീസ് അറിയിക്കുന്നത്. കേസില്‍ ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കുന്നതാണെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും തരൂരിന്റെ ഓഫീസ് അധികൃതര്‍ …

കൃത്രിമ മധുര പാനീയങ്ങള്‍ ഒരു വര്‍ഷം കൊന്നൊടുക്കുന്നത് ശരാശരി 1,84,000 പേരെയെന്ന് പഠനം

സ്വന്തം ലേഖകന്‍: കൃത്രിമ മധുര പാനീയങ്ങള്‍ ഒരു വര്‍ഷം കൊന്നടുക്കുന്നത് ശരാശരി 1,84,000 പേരെയെന്ന് പഠനം. ഇത്തരം പാനീയങ്ങള്‍ ഉണ്ടാക്കുന്ന പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും കാന്‍സറുമാണ് വില്ലനാകുന്നത്. 2010 ല്‍ ഇത്തരത്തിലുള്ള പാനീയങ്ങളുടെ ഉപയോഗം മൂലം പ്രമേഹബാധിതരായി 1,33,000 പേരും ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് 45,000 പേരും കാന്‍സര്‍ ബാധിച്ച് 6,450 പേരും മരിച്ചതായി സര്‍ക്കുലേഷന്‍ …

മദ്യപാനം മൗലികാവകാശം ആണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

സ്വന്തം ലേഖകന്‍: മദ്യപാനം മൗലികാവകാശം ആണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി. മദ്യപിക്കുന്നത് മൗലികാവകാശമാണെന്നും സ്റ്റാറ്റസ് ചിഹ്നമാണെന്നുമുള്ള ബാബുലാല്‍ ഗൗറിന്റെ പ്രസ്താവനയാണ് വിവാദമായത്. ഭോപാലില്‍ മദ്യ വില്‍പനക്കുള്ള സമയം രാത്രി പത്ത് മണിയില്‍ നിന്ന് 11.30 ആക്കി മാറ്റിയതിനെ കുറിച്ച് അഭിപ്രായമാരാഞ്ഞ റിപ്പോര്‍ട്ടര്‍മാരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മദ്യ വില്‍പന കൊണ്ട് കുറ്റ കൃത്യങ്ങള്‍ കൂടുകയില്ലെന്ന ഗൌറിന്റെ പ്രസ്താവന …

ആര്‍. കെ നഗറില്‍ കൊടുങ്കാറ്റായി ജയലളിത, ഉപതെരഞ്ഞെടുപ്പ് തൂത്തുവാരി

സ്വന്തം ലേഖകന്‍: ആര്‍. കെ നഗറില്‍ കൊടുങ്കാറ്റാവുകയാണ് ജയില്‍വാസം അവസാനിപ്പിച്ച് കുറ്റവിമുക്തയായി പുറത്തിറങ്ങിയ തലൈവി. മിക്കവാറും നൂറു ശതമാനം വിജയത്തിലേക്കാണ് ജയലളിത കുതിക്കുന്നതെന്നാണ് പതിനാല് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കണക്കുകള്‍ നല്‍കുന്ന സൂചന. തൊട്ടടുത്ത സ്ഥാനാര്‍ഥിയായ സിപിഐയുടെ സി. മഹേന്ദ്രന് ആകെ നേടാന്‍ കഴിഞ്ഞത് വെറും 8,079 വോട്ടുകളാണ്. എതിരാളികള്‍ അശക്തരായിരുന്നിട്ടും എ.ഐ.എ.ഡി.എം.കെ. നടത്തിയ ശക്തമായ …

ഖത്തര്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ ഭേദഗതിക്ക് സാധ്യത തെളിയുന്നു, അപാകതകള്‍ പരിഹരിക്കാന്‍ ചര്‍ച്ച

സ്വന്തം ലേഖകന്‍: ഖത്തര്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ ഭേദഗതിക്ക് സാധ്യത തെളിയുന്നു. നിയമത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ശൂറാ കൗണ്‍സിലിന്റെ ആഭ്യന്തര വിദേശകാര്യ സമിതി ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തൊഴില്‍ മന്ത്രിയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. ഖത്തറില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ വരുത്തേണ്ട ഭേദഗതികളും …

അരുവിക്കര യുഡിഎഫ്ക്കരയായി, ശബരീനാഥന് തകര്‍പ്പന്‍ ജയം

സ്വന്തം ലേഖകന്‍: കേരളം മുഴുവന്‍ പടര്‍ന്ന ആവേശത്തിനൊടുവില്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ യുഡിഎഫിനൊപ്പം നിന്നു. സംസ്ഥാനം മുഴുവന്‍ ഉറ്റുനോക്കിയ പോരാട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന് തകര്‍പ്പന്‍ ജയം. 10,128 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. വിജയകുമാറിനെ തോല്‍പ്പിച്ച് ശബരിനാഥന്‍ ജയിച്ചു കരപറ്റിയത്. എട്ടു പഞ്ചായത്തുകളില്‍ ഏഴിടത്തും യുഡിഎഫ് സ്ഥാനാര്‍ഥി വ്യക്തമായ ഭൂരിപക്ഷം നേടി. അരുവിക്കരയില്‍ …

ബ്രിട്ടണില്‍ പുതിയ ഭീകര വിരുദ്ധ യൂണിറ്റ് രൂപീകരിച്ചു

ആക്രമണം ഉണ്ടാകുന്ന സമയത്ത് എങ്ങനെ പെട്ടെന്ന് ഇടപെടണം, ഹെലികോപ്റ്ററില്‍നിന്ന് എങ്ങനെ കയറില്‍ തൂങ്ങി ഇറങ്ങണം, തീ കത്തിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് എങ്ങനെ കടന്ന് രക്ഷാപ്രവര്‍തത്തനം നടത്തണം തുടങ്ങിയ പരിശീലനങ്ങള്‍ ഈ യൂണിറ്റിലെ അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

ഒന്നാം ലോകയുദ്ധത്തിന് തിരികൊളുത്തിയ ആള്‍ക്ക് സ്മാരകം നിര്‍മ്മിച്ച് സെര്‍ബിയ

സ്വന്തം ലേഖകന്‍: ഒന്നാം ലോകയുദ്ധത്തിന് തിരികൊളുത്തിയ ആള്‍ക്ക് സ്മാരകം നിര്‍മ്മിച്ച് സെര്‍ബിയ. 1914 ജൂണ്‍ 28 ന് സറജാവോയില്‍ ഫ്രാന്‍സ് ഫെര്‍ഡിനാന്‍ഡ് രാജകുമാരനു നേരെ നിറയൊഴിച്ച ഗാവ്‌റിലോ പ്രിന്‍സിപ്പിന്റെ വെങ്കല പ്രതിമയാണ് സെര്‍ബിയ സര്‍ക്കാര്‍ ആസ്ഥാനത്തിനു സമീപമുള്ള ചത്വരത്തില്‍ അനാഛാദനം ചെയ്തത്. ബോസ്‌നിയയിലെ സ്വതന്ത്രഭരണ പ്രദേശമായ സെര്‍ബ് റിപ്പബ്ലിക്കാണു പ്രതിമ നിര്‍മിച്ചത്. ഓസ്ട്രിയ, ഹംഗറി സാംരാജ്യത്തിന്റെ …

ശാന്ത സമുദ്രം മുറിച്ചു കടക്കാനുള്ള ദൗത്യവുമായി ആദ്യ സൗര വിമാനം

സ്വന്തം ലേഖകന്‍: ശാന്ത സമുദ്രം മുറിച്ചു കടക്കാനുള്ള ദൗത്യവുമായി ആദ്യ സൗര വിമാനം പറന്നുയര്‍ന്നു. ശാന്ത സമുദ്രത്തിന്റെ പരപ്പിനെ മുറിച്ചു കടക്കുകയെന്ന അങ്ങേയറ്റം സാഹസികമായ ദൗത്യവുമായാണ് ലോകത്തിലെ ആദ്യ സൗര വിമാനമായ സോളാര്‍ ഇംപള്‍സ് യാത്ര പുറപ്പെട്ടത്. മധ്യ ജപ്പാനീസ് നഗരമായ നഗോയയില്‍ നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ 3 മണിക്കാണ് ചരിത്ര ദൗത്യത്തിന് തുടക്കമിട്ട് …

ഡല്‍ഹി തിഹാര്‍ ജയിലില്‍ തുരങ്കം, വിചാരണ തടവുകാരന്‍ ജയില്‍ ചാടി

സ്വന്തം ലേഖകന്‍: ഡല്‍ഹി തിഹാര്‍ ജയിലില്‍ തുരങ്കം, വിചാരണ തടവുകാരന്‍ ജയില്‍ ചാടി. ത്രിതല സുരക്ഷാ സംവിധാനമുള്ള തിഹാര്‍ ജയിലിന്റെ മതിലിനടിയില്‍ നിര്‍മ്മിച്ച തുരങ്കത്തിലൂടെയാണ് വിചാരണ തടവുകാരനായ ജാവേദ് രക്ഷപ്പെട്ടത്. പിടിച്ചുപറിക്കേസില്‍ പ്രതിയാണ് പതിനെട്ട് വയസുകാരനായ ജാവേദ്. ജാവേദിനൊപ്പം ജയില്‍ ചാടാന്‍ ശ്രമിച്ച മറ്റൊരു തടവുകാരന്‍ ഫൈസാനെ ജയില്‍ വളപ്പിനു സമീപം മലിനജല കുഴലിനുള്ളില്‍നിന്നു പൊലീസ് …