1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഡല്‍ഹി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥികളോട് വിവേചനം, കോടതിയില്‍ ഹര്‍ജി

സ്വന്തം ലേഖകന്‍: ഡല്‍ഹി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥികളോട് വിവേചനം കാട്ടിയ സംഭവം കോടതിയിലെത്തി. ഡല്‍ഹി സര്‍വ്വകലാശാലയുടെ വിവിധ കോളേജുകളില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നിഷേധിച്ചതിനെതിരെ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മലയാളി വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി സര്‍വ്വകലാശാലക്കും കേരള സര്‍ക്കാരിനും ഹൈക്കോടതി നോ!ട്ടീസയച്ചിരുന്നു. കേരളത്തിലെ കുട്ടികളുടെ പ്ലസ് ടു മാര്‍ക്കില്‍ …

മാര്‍പാപ്പ ലാറ്റിന്‍ അമേരിക്കയിലെത്തി, ആദ്യ സന്ദര്‍ശനം ഇക്വഡോറില്‍

സ്വന്തം ലേഖകന്‍: മാര്‍പാപ്പ ലാറ്റിന്‍ അമേരിക്കയിലെത്തി, ആദ്യ സന്ദര്‍ശനം ഇക്വഡോറില്‍. തുടര്‍ന്ന് ബൊളീവിയ, പാരഗ്വായ് എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. പ്രധാനമായും മേഖലയിലെ ദരിദ്ര രാജ്യങ്ങളിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം. റോമില്‍നിന്ന് 13 മണിക്കൂര്‍ നീണ്ട വിമാനയാത്രയ്ക്കു ശേഷം മാര്‍പാപ്പ ഇന്നലെ ഇക്വഡോര്‍ തലസ്ഥാനമായ ക്വിറ്റോയിലെത്തി. പരിസ്ഥിതി സംരക്ഷണത്തിന് ആഹ്വാനം ചെയ്യുന്ന ചാക്രിക ലേഖനത്തിനു ശേഷം …

നെല്ലിന്റെ ജന്മദേശം ഇന്ത്യ തന്നെ, ചൈനയുടെ അവകാശ വാദത്തെ വെല്ലുവിളിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍

സ്വന്തം ലേഖകന്‍: നെല്ലിന്റെ ജന്മദേശം ഇന്ത്യ തന്നെ, ചൈനയുടെ അവകാശ വാദത്തെ വെല്ലുവിളിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍. നെല്ല് ചൈനയിലാണ് ആദ്യമായി ഉണ്ടായതെന്ന ചൈനയുടെ വാദത്തിനെതിരെ ശാസ്ത്രീയമായ തെളിവുകളുമായി ഇന്ത്യന്‍ അഗ്രികള്‍ചറല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ഐഎആര്‍ഐ) ഒരു സംഘം ഗവേഷകരാണ് രംഗത്തെത്തിയത്. ശാസ്ത്രജ്ഞനായ നാഗേന്ദ്രകുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് നെല്ലിന്റെ ജന്മദേശം കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങള്‍ …

ഫ്രാന്‍സില്‍ വീഞ്ഞുഭരണികള്‍ക്ക് നല്ലകാലം, മുന്തിരിത്തോട്ടങ്ങള്‍ക്ക് യുനെസ്‌കോ പൈതൃക പദവി

സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ വീഞ്ഞുഭരണികള്‍ക്ക് നല്ലകാലം തുടങ്ങി. മുന്തിരി തോട്ടങ്ങള്‍ക്ക് യുനെസ്‌കോ പൈതൃക പദവി ലഭിച്ചതോടെയാണിത്. ലോകപ്രശസ്തമായ ഫ്രാന്‍സിലെ ഷാംപെയ്ന്‍, ബേര്‍ഗെന്‍ഡി പ്രദേശങ്ങളിലെ മുന്തിരിത്തോട്ടങ്ങള്‍ക്കാണ് ഐക്യരാഷ്ട്രസംഘടന സാംസ്‌കാരിക വിഭാഗത്തിന്റെ ആദരം ലഭിച്ചത്. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫ്രഞ്ച് മുന്തിരിത്തോട്ടങ്ങളില്‍ തുടക്കമിട്ട വീഞ്ഞുനിര്‍മാണ കലയെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുകവഴി ഷാംപെയ്‌നെയും ബേര്‍ഗെന്‍ഡിയെയും ആദരിക്കുകയും അനശ്വരമാക്കുകയുമാണ് യുനെസ്‌കോ. …

ഒ.ഐ.സി.സി യു.കെ നേതാവ് അഡ്വ. ജെയ്‌സണ്‍ ഇരിങ്ങാലക്കുടയുടെ പിതാവ് നിര്യാതനായി

ഒ.ഐ.സി.സി യു.കെ നേതാവ് അഡ്വ. ജെയ്‌സണ്‍ ഇരിങ്ങാലക്കുടയുടെ പിതാവ് നിര്യാതനായി

പൊന്‍. വെള്ളി, മരക്കുരിശുകളുമായി പ്രദക്ഷിണം, സ്‌കോട്ടിഷ് ബാന്‍ഡിന്റെ താളമേളത്തില്‍ ലയിച്ച് നാട്ടുകാര്‍: ഇന്നലെ മാഞ്ചസ്റ്ററിലെ മലയാറ്റൂര്‍ പള്ളിയില്‍ കണ്ട കാഴ്ചകള്‍

രു നാട് ഒന്നിച്ചെത്തി വിശുദ്ധനോട് അനുഗ്രഹത്തിനായി അപേക്ഷിച്ചു. പൊന്‍. വെള്ളി, മരക്കുരിശുകളുമായി പ്രദക്ഷിണം നടത്തി അവര്‍ വിശുദ്ധനോടുള്ള ആദരവ് അര്‍പ്പിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മികത്വം വഹിച്ചു. ചെണ്ടമേളവും സ്‌കോട്ടിഷ് ബാന്‍ഡും ആഘോഷത്തിന്റെ മാറ്റു കൂട്ടി.

അവിസ്മരണീയമായ രണ്ടു ദിനങ്ങള്‍: അഞ്ചാം സീറോ മലങ്കര കാത്തലിക് യുകെ നാഷണല്‍ കണ്‍വന്‍ഷന്‍ ഭക്തിനിര്‍ഭരമായി

മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവും സിബിസിഐ, കെസിബിസി മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാവ വിശിഷ്ടാതിഥിയായിരുന്നു.

ദുബായിയിലെ മുസ്ലീം പള്ളികളില്‍ മെറ്റല്‍ ഡിക്ടറ്ററുകള്‍ സ്ഥാപിക്കുന്നു

സൗദി അറേബ്യയിലും കുവൈത്തിലും മുസ്ലീംങ്ങളെ ലക്ഷ്യമാക്കി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള മുന്‍കരുതലുകളാണ് ദുബായിയിലെ പള്ളികളില്‍ കാണുന്നത്.

രാഷ്ട്രീയക്കാര്‍ ഖത്തര്‍ ലോകകപ്പ് വോട്ടിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് സെപ് ബ്ലാറ്റര്‍

ഫിഫ ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചത് സംബന്ധിച്ച് നിരവി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഖത്തറിലെ സമ്മറും രാജ്യത്തിന്റെ മോശം മനുഷ്യാവകാശ ചരിത്രവുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ടൂണീഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൗരന്മാര്‍ക്കായി ബ്രിട്ടണ്‍ സ്മാരകം പണിയുന്നു

വിദേശരാജ്യങ്ങളില്‍വെച്ച് കൊല്ലപ്പെട്ട ബ്രിട്ടീഷുകാര്‍ക്കുള്ള മറ്റൊരു സ്മാരകവും രാജ്യം നിര്‍മ്മിക്കുമെന്നും കാമറൂണ്‍ വ്യക്തമാക്കി.