1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2015

സ്വന്തം ലേഖകന്‍: ഡല്‍ഹി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥികളോട് വിവേചനം കാട്ടിയ സംഭവം കോടതിയിലെത്തി. ഡല്‍ഹി സര്‍വ്വകലാശാലയുടെ വിവിധ കോളേജുകളില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നിഷേധിച്ചതിനെതിരെ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

മലയാളി വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി സര്‍വ്വകലാശാലക്കും കേരള സര്‍ക്കാരിനും ഹൈക്കോടതി നോ!ട്ടീസയച്ചിരുന്നു.
കേരളത്തിലെ കുട്ടികളുടെ പ്ലസ് ടു മാര്‍ക്കില്‍ നിന്ന് 2 മുതല്‍ 10 ശതമാനം വരെ കുറവ് വരുത്തിയാണ് കോളേജുകള്‍ കട്ട് ഓഫ് മാര്‍ക്ക് പരിഗണിച്ചത്.

ഇതോടെ 99 ശതമാനം മാര്‍ക്കുള്ള വിദ്യാര്‍ത്ഥിക്കും ഡല്‍ഹി സര്‍വ്വകലാശാലയില്‍ പ്രവേശനം ലഭിച്ചില്ല. കോടതി അനുകൂല നിലപടെടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.