1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2015

സ്വന്തം ലേഖകന്‍: നെല്ലിന്റെ ജന്മദേശം ഇന്ത്യ തന്നെ, ചൈനയുടെ അവകാശ വാദത്തെ വെല്ലുവിളിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍. നെല്ല് ചൈനയിലാണ് ആദ്യമായി ഉണ്ടായതെന്ന ചൈനയുടെ വാദത്തിനെതിരെ ശാസ്ത്രീയമായ തെളിവുകളുമായി ഇന്ത്യന്‍ അഗ്രികള്‍ചറല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ഐഎആര്‍ഐ) ഒരു സംഘം ഗവേഷകരാണ് രംഗത്തെത്തിയത്.

ശാസ്ത്രജ്ഞനായ നാഗേന്ദ്രകുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് നെല്ലിന്റെ ജന്മദേശം കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങള്‍ നടത്തിയത്. ഐഎആര്‍ഐയിലെ നാഷനല്‍ റിസര്‍ച് സെന്റര്‍ ഓണ്‍ പ്ലാന്റ് ബയോടെക്‌നോളജിയിലെ ബയോടെക്‌നോളജിസ്റ്റാണ് നാഗേന്ദ്രകുമാര്‍ സിങ്. ഗവേഷണഫലം നേച്ചര്‍ സയന്റിഫിക് റിപ്പോര്‍ട്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു.

ചൈനയിലും ഇന്ത്യയിലും ഒരേകാലത്തു നെല്‍ക്കൃഷി തുടങ്ങിയതായാണ് ഇരുപതാം നൂറ്റാണ്ടില്‍ ശാസ്ത്രജ്ഞര്‍ വിശ്വസിച്ചുപോന്നത്. എന്നാല്‍ ചൈനയിലാണ് ആദ്യം നെല്‍ക്കൃഷി തുടങ്ങിയതെന്ന വാദവുമായി ചൈന മുന്നോട്ടുപോയി. ചൈനയിലെ യാങ്ടീസ് നദിക്കരയിലാണ് ലോകത്താദ്യമായി നെല്ല് ഉല്‍പാദിപ്പിച്ചതെന്നാണു ചൈനയുടെ വാദം.

ഐഎആര്‍ഐ ശാസ്ത്രജ്?ഞര്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ് നെല്ലിന്റെ ഉല്‍പാദനം ഇന്ത്യയിലാണു തുടങ്ങിയതെന്നു സമര്‍ഥിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.