1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2020

സ്വന്തം ലേഖകൻ: ഇന്ത്യൻ സ്‌കൂളുകളിൽ ഒരുമാസത്തെ ശൈത്യകാല അവധിക്ക് ഡിസംബർ ആദ്യവാരം തുടക്കമാകും. അവധിക്ക് ശേഷം 2021 ജനുവരി മൂന്നിനാണ് സ്‌കൂളുകൾ തുറക്കുന്നത്. എംഇഎസ് ഇന്ത്യൻ സ്‌കൂളിൽ ഡിസംബർ ഒന്നു മുതൽ ജനുവരി രണ്ടു വരെയാണ് ശൈത്യകാല അവധി.

മറ്റ് ഇന്ത്യൻ സ്‌കൂളുകളിലും ഡിസംബർ ആദ്യ വാരം അവധി തുടങ്ങും. മുൻ വർഷങ്ങളിൽ 10 ദിവസമായിരുന്ന ശൈത്യകാല അവധിയാണ് ഒരു മാസമാക്കി നീട്ടിയത്. കൊവിഡ്-19 സാഹചര്യമായതിനാൽ രണ്ടുമാസത്തെ മധ്യവേനലവധി ആഘോഷിക്കാൻ പ്രവാസി കുടുംബങ്ങൾക്ക് നാട്ടിലേക്ക് പോകാൻ കഴിയാതെ വന്നതിനാൽ മധ്യവേനലവധി രണ്ടു ഘട്ടങ്ങളിലാക്കി നൽകാൻ രക്ഷിതാക്കളും സ്‌കൂളുകളും ചേർന്നാണ് തീരുമാനിച്ചത്. ഇതനുസരിച്ചാണ് മാറ്റം.

രണ്ടു ഘട്ടങ്ങളിലായുള്ള അവധിക്ക് വിദ്യാഭ്യാസ മന്ത്രാലയവും അനുമതി നൽകിയിരുന്നു. ആദ്യ ഘട്ടത്തിലെ ഒരു മാസത്തെ അവധി ജൂലൈ 30 മുതൽ ഓഗസ്റ്റ് 31 വരെയായിരുന്നു. രണ്ടാം ഘട്ടമാണ് ഡിസംബർ ആദ്യ വാരം മുതൽ ജനുവരി രണ്ടു വരെയുളളത്. വിദ്യാർഥികളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് നിലവിൽ സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ ക്ലാസ്മുറി-ഓൺലൈൻ മിശ്രപഠനമാണ് നടക്കുന്നത്.

പുതിയ ഖത്തർ കസ്​റ്റംസ്​ നിയമം നിലവിൽ വന്നതോടെ ഇന്ത്യയിലേക്കുള്ള ഡോർ ടു ഡോർ കാർഗോ സർവീസ് പ്രതിസന്ധിയിൽ. കാർഗോ അയക്കുന്ന ഓരോ വ്യക്തികളുടെ പേരിലും പ്രത്യേകം കസ്​റ്റംസ് ഡിക്ലറേഷൻ വേണമെന്നതാണ്​ പുതിയ നിയമം.

ഇനുസരിച്ച് കാർഗോ അയക്കൽ ചെലവേറിയതാകും. ഇതോ​െടയാണ്​ ഖത്തറിൽനിന്ന്​ ഇന്ത്യയിലേക്കുള്ള കാർഗോ നീക്കം പ്രതിസന്ധിയിലായതെന്ന്​ ഈരംഗത്തുള്ള സ്​ഥാപന അധികൃതർ പറയുന്നു. നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് കാർഗോ കമ്പനികൾ എടുത്തുവെച്ച സാധനങ്ങൾ നാട്ടിലേക്കയക്കാൻ പറ്റാത്ത അവസ്ഥയാണ്​ ഇതുമൂലം ഉടലെടുത്തിരിക്കുന്നത്.പ്രതിസന്ധിക്ക് പരിഹാരമാകുന്നതുവരെ പുതിയ കാർഗോ എടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഖത്തറിലെ ഡോർ ടു ഡോർ കാർഗോ കമ്പനികൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.