1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2011

ലണ്ടന്‍: ബ്രിട്ടനിലെ കുട്ടികള്‍ ദിവസത്തിന്റെ നാലര മണിക്കൂറോളം ചിലവഴിക്കുന്നത് ടി.വി സ്‌ക്രീനിന്റെയോ കംപ്യൂട്ടര്‍ മോണിറ്ററിന്റെയോ മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്. യുവാക്കള്‍ അന്‍പതുമിനുറ്റുകള്‍ മുതല്‍ ഒരുമണിക്കൂര്‍ വരെ ചിലവഴിക്കുന്നത് ഇന്റര്‍നെറ്റിന്റെ മുന്നിലാണ്. ടെലിവിഷന്‍ സ്‌ക്രീനിനുമുന്നില്‍ യുവാക്കള്‍ ഇരിക്കുന്നത് രണ്ടേ മുക്കാല്‍ മണിക്കൂറാണ്.

റിസേര്‍ച്ച് ഫേം കുട്ടികളില്‍ നടത്തിയ പഠനത്തില്‍ വെളിവാക്കുന്നത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ മുന്നില്‍ സമയം ചിലവഴിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ്. ഒരാഴ്ച വ്യായാമത്തിനുവേണ്ടി ചിലവഴിക്കുന്ന സമയത്തേക്കാള്‍ കൂടുതലാണ് ഒരു ദിവസം കംപ്യൂട്ടറിനും ടെലിവിഷനും മുന്‍പില്‍ ചിലവഴിക്കുന്ന സമയം.

11നും 16നും ഇടയില്‍ പ്രായമുള്ള 90% പേര്‍ക്കും സ്വന്തമായി മൊബൈല്‍ ഫോണുണ്ട്. ഒരു മൊബൈല്‍ സ്വന്തമായുള്ള മുതിര്‍ന്നവരുടെ എണ്ണത്തെക്കാള്‍ 8% കൂടുതലാണിത്. കൂടാതെ ഈ പ്രായത്തിലുള്ള 77% പേര്‍ക്കും സ്വന്തമായി കംപ്യൂട്ടറുകളുണ്ട്.

യുവതികള്‍ക്ക് ഓക്കെ, ഹീറ്റ് പോലുള്ള സെലിബ്രിറ്റി മാഗസിനുകളോട് യുവതികള്‍ക്ക് വലിയ ഭ്രമമാണെന്നും പഠനത്തില്‍ കണ്ടെത്തി.

കുട്ടികളിലുണ്ടായ ഈ മാറ്റങ്ങളെ രക്ഷിതാക്കള്‍ ഗൗരവത്തോടെ കാണണമെന്ന് ചൈല്‍ഡ് സ്‌പെഷലിസ്റ്റ് ഡോ.എമ്മ ബോണ്ട് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ഇലക്ട്രോണിക് ഉപകരണത്തിലൂടെ അശ്ലീലചിത്രങ്ങള്‍ കാണുന്നതും മറ്റും കുട്ടികളെ ലൈഗിക അരാജകത്വത്തിലേക്ക് നയിക്കുമെന്നും ഡോ. മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.