1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2011

ഇവര്‍ മധ്യവയസെത്തുമ്പോഴേക്കും തൂക്കം കുറച്ചാലും ശ്വാസകോശ, ത്വക്ക്, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത കുറയുകയില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. പുരുഷന്‍മാരില്‍ മാത്രമാണ് ഇപ്പോള്‍ പഠനം നടന്നിട്ടുള്ളത്. എന്നാല്‍ സ്ത്രീകളുടെ സ്ഥിതി വ്യത്യസ്തമാകാനുള്ള സാധ്യതയില്ലെന്നും ഇവര്‍ സൂചിപ്പിച്ചു.

20,000 പുരുഷന്‍മാരില്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍മാര്‍ ഈ പഠനം നടത്തിയത്. ഇതാദ്യമാണ് കൗമാരപ്രായത്തിലുള്ള പൊണ്ണത്തടിയും പിന്നീട് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യതകളും തമ്മിലുള്ള ബന്ധം ഇത്ര വിശദമായി പരിശോധിക്കുന്നതെന്ന് മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിലെ റിസര്‍ച്ചര്‍ ഡോ ലിന്‍സെ ഗ്രെ പറയുന്നു.

18വയസിലെ അമിതവണ്ണമൂലമുള്ള ക്യാന്‍സര്‍ സാധ്യത, മധ്യവയസിലേതിനെക്കാള്‍ കൂടുതലാണെന്നും ഗ്രെ പറഞ്ഞു. അതിനാല്‍ ചെറുപ്രായത്തില്‍ തന്നെ തടികുറച്ചുകൊണ്ടുവരുന്നതാണ് നല്ലത്. ഈ കണ്ടെത്തല്‍ ഭാവിയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനും, ഹാര്‍വാര്‍ഡ് സ്‌ക്കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തും ചേര്‍ന്നാണ് പഠനം നടത്തിയത്. 1916നും 1950നും ഇടയില്‍ ഹാര്‍വാര്‍ഡിലെത്തിയ 19,593 ബിരുദധാരികളുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ വിശദമായി പഠിച്ചപ്പോഴാണ് ഇക്കാര്യം മനസിലായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.