1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2011

ഒരു മുന്‍ ഭാരവാഹിയെ പുറത്താക്കിയതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ് മാപ് – മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്സ്മൌത്ത് .യു കെയിലെ പല ഓണ്‍ലൈന്‍ പത്രങ്ങളിലും പല തരത്തിലുള്ള വാര്‍ത്തകളും പ്രസിധീകരിച്ചുവെങ്കിലും NRI മലയാളി മാത്രം ഇതുവരെ ഒരു ചെറിയ വാര്‍ത്ത പോലും
പ്രസിദ്ധീകരിച്ചില്ല .മാപ് നേതൃത്വവുമായി അടുത്ത വ്യക്തി ബന്ധമുണ്ടായിരുന്നിട്ടു കൂടി എന്തുകൊണ്ട് ഇതുവരെ മാപ്പിലെ പ്രശ്നങ്ങള്‍ വാര്തയാക്കിയില്ല എന്ന ചോദ്യം യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പലരും ഉന്നയിക്കുകയുണ്ടായി . മാപ്പിലെ പ്രശ്ങ്ങങ്ങള്‍ മറ്റ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ഞങ്ങളുടെ മൌനത്തെ കൂടുതല്‍ പേര്‍ ചോദ്യം ചെയ്യുകയും ചെയ്യുന്നതോടെ ഇത് സംബന്ധിച്ച  നിലപാട് വ്യക്തമാക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയാണ് .

മലയാളി കൂട്ടായ്മകളുടെയും വിവിധ മത വിഭാഗങ്ങളുടെയും ദേശങ്ങളുടെയും ആയി ഇരുന്നൂറിനടുത്ത് മലയാളി സംഘടനകള്‍ യു കേയിലുണ്ട് .ഇതിലുള്‍പ്പെടുന്ന ഒരു സാധാരണ അസോസിയേഷന്‍ മാത്രമാണ് മാപ് .സാമാന്യം അടുക്കും ചിട്ടയുമായി കാര്യങ്ങള്‍ ഭംഗിയായി മുന്നോട്ടു പോകുന്നുമുണ്ട് .തങ്ങളുടെ സംഘടനയെ സംബന്ധിക്കുന്ന വിവരങ്ങള്‍ക്ക് യാതൊരു പബ്ലിസിറ്റിയും ആഗ്രഹിക്കാതവരാന് മാപ്പിന്റെ നേതൃത്വത്തില്‍ ഉള്ളതെന്നത് എടുത്തു പറയേണ്ട വസ്തുതയാണ് .

പുകഴ്ത്തലോ പ്രശസ്തിയോ ആഗ്രഹിക്കാത്ത ഇവര്‍ തങ്ങളുടെ സംഘടനയുടെ നേട്ടവും കോട്ടവും നാട്ടുകാര്‍ അറിയുന്നതില്‍ അശേഷം താല്‍പ്പര്യം ഇല്ലാത്തവരാണ് .അടുത്ത കാലത്ത് തങ്ങളുടെ സംഘടനയില്‍ ഉണ്ടായ ചില്ലറ പ്രശ്നങ്ങള്‍ ദൌര്‍ഭാഗ്യകരം എന്നാണ് നേതൃത്വം വിശേഷിപ്പിച്ചത്‌.ഈ പ്രശ്നം തികച്ചും സംഘടനയുടെ സ്വകാര്യ കാര്യം ആയതിനാല്‍ അതിനെക്കുറിച്ച് കൂടുതല്‍ വിശദീകരണം തേടാനും ഞങ്ങള്‍ തുനിഞ്ഞില്ല.

ചെറിയൊരു ആഭ്യന്തര പ്രശനമെങ്കിലും ഇല്ലാത്ത ഒരൊറ്റ മലയാളി സംഘടന പോലും യുകെയില്‍ ഉണ്ടെന്നു ഞങ്ങള്‍ കരുതുന്നില്ല . ഇക്കഴിഞ്ഞ ക്രിസ്മസ് ന്യൂ ഈയര്‍ ആഘോഷ സമയത്ത് കുറഞ്ഞത്‌ ഇരുപത് അസോസിയേഷനുകളില്‍ എങ്കിലും ചില്ലറ പ്രശ്നങ്ങള്‍ എങ്കിലും ഉണ്ടായിട്ടുണ്ട് .അതെല്ലാം വാര്‍ത്തയാക്കാനാനെങ്കില്‍ കുറഞ്ഞത്‌ ഒരു മാസം എഴുതേണ്ടി വരും .സംഘടനയിലെ
പ്രശ്നങ്ങള്‍ അവരുടെ ആഭ്യന്തര കാര്യം ആണെന്നും അതവര്‍ തന്നെ പരിഹരിക്കനമെന്നുമാണ് ഞങ്ങളുടെ നിലപാട് .

ഒരു മാധ്യമമെന്ന നിലയില്‍ യു കെയിലെ മലയാളികളുടെയും അവരുടെ സംഘടനകളുടെയും വളര്‍ച്ചക്ക് ഉതകുന്നകാര്യങ്ങള്‍ പ്രചരിപ്പിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് .സംഘടനയുടെ  ആഭ്യന്തര പ്രശ്നങ്ങള്‍ വാര്‍ത്തയാക്കിയാല്‍ അതിന്‍റെ തീവ്രത കൂടുകയേയുള്ളൂ .ഒരു പക്ഷത്തിന്റെ അഭിപ്രായം പ്രസിദ്ധീകരിച്ചാല്‍ സ്വാഭാവികമായും മറുപക്ഷത്തിന്റെ നിലപാടും വായനക്കാരെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്‌ .ഇപ്രകാരമുള്ള നിലപാടുകള്‍ പരസ്യമാക്കുന്നത് പ്രശ്ന പരിഹാരത്തിനുള്ള സാധ്യതകളെ കൂടുതല്‍ ദുര്‍ഘടമാക്കുകയെയുള്ളൂ .

അതുകൊണ്ട് തന്നെ മലയാളികളുടെ സംഘടനയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കട്ടെ .സംഘടനാ കുടുംബത്തിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് അവര്‍ക്കിടയില്‍ തന്നെ തീര്‍പ്പുണ്ടാകട്ടെ .പോര്‍ട്സ്മൌത്ത് സംഘടനയില്‍ എന്തെങ്കിലും പടലപ്പിണക്കം ഉണ്ടെകില്‍ അത് പറഞ്ഞ് തീര്‍ക്കാന്‍ അവര്‍ക്കാകും .ഈ പ്രശ്നം മാധ്യമങ്ങളിലൂടെ പരസ്യമാക്കുന്നത് സ്ഥിതിഗതികള്‍ വഷളാക്കുകയെയുള്ളൂ .ഒരു മാധ്യമമെന്ന നിലയില്‍ ഞങ്ങള്‍ക്ക് യു കെ മലയാളികള്‍ക്ക് വേണ്ടി ചെയ്യാന്‍ നിരവധി ജനോപകാരപ്രദമായ
കാര്യങ്ങള്‍ വേറെയുന്ടെന്നാണ് ഞങ്ങളുടെ വിശ്വാസം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.