1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2011

ബെഡ്‌ടൈമില്‍ കുട്ടികള്‍ക്ക് പാല്‍കൊടുക്കുന്നത് തടികൂടുന്നതിന് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇത്തരത്തില്‍ പാല്‍കുടിക്കുന്ന കുട്ടികള്‍ വലുതാകുമ്പോള്‍ അമിതതടിയുള്ളവരായി തീരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ദിവസേന ഒരു ബോട്ടില്‍ പാല്‍കുടിക്കുന്ന രണ്ടുവയസ് പ്രായമുള്ള കുട്ടികള്‍ക്ക് മറ്റുകുട്ടികളേക്കാള്‍ 30 ശതമാനം കൂടുതല്‍ തടിയുണ്ടാകാന്‍ സാധ്യതയുണ്ട്. ഏതാണ്ട് അഞ്ചുവയസാകുമ്പോള്‍ തന്നെ ഇത്തരം കുട്ടികളുടെ ശരീരഭാരം വര്‍ധിക്കുന്നത് കാണാനാകും. മറ്റ് ഭക്ഷ്യവസ്തുക്കള്‍ കഴിക്കാനാകുന്ന പ്രായമായിട്ടും പാല്‍ കൊടുക്കുന്നുണ്ടെങ്കില്‍ അതും കുട്ടിക്ക് ഭാവിയില്‍ പ്രശ്‌നമായിത്തീരും.

ഇത്തരത്തില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഒരു ബോട്ടില്‍ പാലില്‍ ഏതാണ്ട് 150 കലോറി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബെഡ്‌ടൈമില്‍ കുട്ടികള്‍ക്ക് പാല്‍കൊടുക്കുന്നതില്‍ നിയന്ത്രണം പാലിക്കണമെന്ന് അമ്മമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പലപ്പോഴും കുട്ടികള്‍ ഉറങ്ങാന്‍വേണ്ടി അമ്മമാര്‍ പാലുകൊടുക്കുന്നത് തുടരുകയാണ് ചെയ്യുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. പീഡിയാട്രിക്‌സ് ജേര്‍ണലില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രണ്ടുവയസ് പ്രായമുള്ള 22.9 ശതമാനം കുട്ടികള്‍ക്ക് ഇപ്പോഴും കുപ്പിപ്പാല്‍ നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം കുട്ടികള്‍ അഞ്ചുവയസാകുമ്പോഴേക്കും ശരീരഭാരം വളരെയധികമായി വര്‍ധിക്കും. പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബെഡ്‌ടൈമില്‍ പാല്‍ കൊടുക്കാതിരിക്കാന്‍ അമ്മമാരോട് നിര്‍ദ്ദേശിക്കണമെന്ന് ജി.പികളോടും ആയമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.