1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2010

യുക്മ ഒരു ജനാധിപത്യ സംഘടനയാണ്.തികച്ചും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു നേതൃത്വമാണ് യുക്മയ്ക്കുള്ളതും.അതുകൊണ്ട് തന്നെ യു കെയിലെ മലയാളി അസോസിയേഷനുകളുടെ അംബ്രല്ല സംഘടനയുടെ നിലപാടുകള്‍ സുതാര്യവും ജനകീയവും ആയിരിക്കണം നിഷ്പക്ഷ നിലപാടുകള്‍ സ്വീകരിച്ചും ജനങ്ങളിലേക്കിറങ്ങിച്ചെന്നും യു കെ മലയാളിയുടെ മനസില്‍ ഇടം പിടിക്കുകയെന്നതായിരിക്കണം രൂപം കൊണ്ടിട്ട് ഒരു വര്‍ഷം മാത്രം കഴിഞ്ഞ ഇപ്പോഴും

ശൈശവ ദശയിലുള്ള യുക്മയുടെ ലക്ഷ്യം.

യുക്മയുടെ തളര്‍ച്ച ആഗ്രഹിക്കുന്ന വളരെ ചെറിയൊരു വിഭാഗത്തെ മാറ്റിനിര്‍ത്തിയാല്‍ ഭൂരിപക്ഷം പേരും ഈ സംഘടന യു കെ മലയാളിയുടെ അഭിമാനമായി വളര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നവരാണ്.അത് കൊണ്ട് തന്നെയാണ് ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും യുക്മ വിഷന്‍റെ നടപ്പിലാക്കാത്ത കാര്യങ്ങള്‍ ആണ് കൂടുതല്‍ എന്ന് മനസിലാക്കിയിട്ടും നല്ല മനസുകള്‍ ഇപ്പോഴും യുക്മയെ നെഞ്ചിലേറ്റുന്നത്.കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍  വിലയിരുത്തി യുക്മയില്‍ ചേരുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ നിരവധി അസോസിയേഷനുകള്‍ തുടങ്ങിക്കഴിഞ്ഞ ഈ അവസരത്തില്‍  നാഷണല്‍ കലാമേളയോട് അനുബന്ധിച്ച്‌  ഈ ദിവസങ്ങളില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ യുക്മയെ

സ്നേഹിക്കുന്നവരുടെ മനസ്സില്‍ അലോസരമുണ്ടാക്കുന്നവയാണ്.

യുക്മയുടെ നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്ള മാഞ്ചസ്റ്ററിലെ അസോസിയേഷനുകള്‍ പോലും സംഘടനയില്‍ ചേരാതെ മാറിനിന്നപ്പോള്‍ യു കെ മലയാളി കൂട്ടായ്മയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് യുക്മയുടെ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന സംഘടനയാണ് മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (MMCA).വെറും എട്ടു പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നാഷണല്‍ കലാമേളയില്‍ ഏറ്റവുമധികം പോയിന്റുകള്‍ നേടിയെന്നത് തന്നെ MMCA -യുടെ അര്‍പ്പണ ബോധത്തിന്‍റെയും പ്രതിഭ നിറവിന്‍റെയും തെളിവാണ്.ഇത്തരത്തില്‍ എന്നും യുക്മയോടൊപ്പം നിന്നിട്ടുള്ള സംഘടനയെയും അതിന്‍റെ ഭാരവാഹികളെയും കലാമേളയോട് ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍

വിശ്വാസത്തില്‍ എടുക്കുന്നതില്‍ യുക്മ നേതൃത്വം പൂര്‍ണമായി വിജയിച്ചിട്ടില്ല എന്നതില്‍ തെല്ലും സംശയമില്ല.

ബ്രിസ്റ്റോളില്‍ ഈ മാസം 14-ന് പുലര്‍ച്ചെ അവസാനിച്ച യുക്മ നാഷണല്‍ കലാമേളയില്‍ MMCA-യില്‍ നിന്നുള്ള  മഞ്ജു ലക്‌സണ്‍ ഇരുപതു പോയിന്‍റ് നേടി ഒന്നാം സ്ഥാനത്തെത്തി കലാതിലകമായി തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹത നേടിയിരുന്നു.എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പതിനേഴു പോയിന്‍റ് നേടിയ ജെനീറ്റ എന്ന കുട്ടിക്കാണ് കലാതികലപ്പട്ടം നല്‍കപ്പെട്ടത്.ഇതിനെതിരെ ലഭിച്ച പരാതി അന്വേഷിച്ച അപ്പീല്‍ കമ്മിറ്റി  മഞ്ജുവിന് പാട്ടിന് രണ്ടാം സ്ഥാനം കിട്ടിയത് ക്ലറിക്കല്‍ പിശകുമൂലമാണെന്ന് കണ്ടെത്തുകയും അതിനാല്‍ മൂന്നു പോയിന്‍റ് കുറയ്ക്കുകയുമായിരുന്നു.ഇതോടെ പോയിന്‍റ് നിലയില്‍ ജെനിറ്റയും മഞ്ജുവും തുല്യത കൈവരിക്കുകയും ഗ്രൂപ്പിനങ്ങളില്‍ വിജയിച്ചതിന്‍റെ അടിസ്ഥാനത്തില്‍  ജെനിറ്റക്ക് ലഭിച്ച ബോണസ്‌ പോയിന്‍റ് കണക്കാക്കി കലാതിലകമായി പ്രഖ്യാപിച്ചതില്‍ തെറ്റില്ലെന്ന് കമ്മിറ്റി കണ്ടെത്തി.

ഇതുമായി ബന്ധപ്പെട്ട് ഏതൊരു സാധാരണക്കാരനും ഉയര്‍ത്തിയേക്കാവുന്ന സംശയങ്ങള്‍ മാത്രമേ MMCA-യും ഉയര്‍ത്തിയിട്ടുള്ളൂ.മഞ്ജുവിന് പാട്ടിന് രണ്ടാം സ്ഥാനം നല്‍കിയത്  മാര്‍ക്ക് എടുത്തെഴുതിയതിലെ പിഴവു മൂലമാണെന്ന്  കണ്ടെത്തിയത് കലാമേള അവസാനിച്ച് ഒരാഴ്ച്ചക്ക് ശേഷം നടന്ന അപ്പീല്‍ കമ്മിറ്റിയിലാണ്.അതിനര്‍ത്ഥം കലാമേളയുടെ ദിവസത്തെ കണക്കുകള്‍ പ്രകാരം കൂടുതല്‍ പോയിന്‍റ് നേടിയ മഞ്ജുവിനെയായിരുന്നു കലാതിലകമായി തിരഞ്ഞെടുക്കെണ്ടിയിരുന്നത്.ഇത് എന്തുകൊണ്ട് സംഭവിച്ചില്ല ? രണ്ടാം സ്ഥാനത്തു നിന്നും അഞ്ചാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ട പാട്ടിന്‍റെ മാര്‍ക്ക്‌ എടുത്തെഴുതിയതില്‍ ആര്‍ക്കാണ് പിഴവു പറ്റിയത് ? തികച്ചും ന്യായമായ ഈ ചോദ്യങ്ങള്‍ക്ക് വിശ്വാസയോഗ്യമായ രീതിയില്‍ MMCA-യ്ക്ക് മറുപടി നല്‍കാന്‍ യുക്മ നേതൃത്വം ബാധ്യസ്ഥരാണ്.

ഇവിടെയാണ്‌ യുക്മയുടെ നിലപാടുകള്‍ കൂടുതല്‍ ജനകീയവും സുതാര്യമാവണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.അത്യാവശ്യം ഭംഗിയായി നടത്തപ്പെട്ട കലാമേളകൊണ്ടും കഴിഞ്ഞ ഒരു വര്‍ഷത്തെ മറ്റു പ്രവര്‍ത്തനങ്ങള്‍ കൊണ്ടും  യുക്മയ്ക്കുണ്ടായ യശസിന് മേലാണ് ഈ പ്രശ്നം കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്..ഇത് മന്‍ജൂവിനെയോ MMCA-യോ മാത്രം ബാധിക്കുന്ന പ്രശ്നമല്ല.യുക്മയില്‍ അംഗങ്ങള്‍ ആയിട്ടുള്ളതും അല്ലാത്തതും ആയിട്ടുള്ള ഓരോ  അസോസിയേഷനും സര്‍വോപരി ഓരോ യു കെ മലയാളിയും ആശങ്കയോടെയാണ് ഈ സ്ഥിതിഗതികളെ വീക്ഷിക്കുന്നത്.തെറ്റ് ആര്‍ക്കും സംഭവിക്കാം.അത് അംഗീകരിക്കുന്നതിലും ഏറ്റു പറയുന്നതിലുമാണ് ഒരാളുടെ മഹത്വം

വെളിവാകുന്നത്.കുറച്ചു കൂടി വിവേകം യുക്മയുടെ ബഹുമാന്യരായ നേതാക്കള്‍ കാണിച്ചിരുന്നുവെങ്കില്‍ ഈ വിവാദം ഇവിടം വരെ വളരില്ലായിരുന്നു.ഇനിയെങ്കിലും പറ്റിയ പിഴവിന്‍റെ ആഴം മനസിലാക്കി സമവായത്തിന്‍റെ വഴികള്‍ നേതാക്കള്‍ കണ്ടെത്തണം.MMCA-യെ വിശ്വാസത്തിലെടുക്കാന്‍ ഇനിയും വൈകരുത്.യുക്മയുടെ പതനം സ്വപ്നം കാണുന്നവര്‍ക്ക് സംഘടനയെ താഴ്ത്തിക്കെട്ടാന്‍ അവസരം കൊടുക്കരുത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.