1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2011

ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍നിന്ന് നേഴ്സുമാരോട് കൂടുതല്‍ സുന്ദരികളായി ജോലിക്കെത്തണമെന്ന് പറഞ്ഞത് വന്‍ വിവാദ വാര്‍ത്തയായിരുന്നു. അതായത് നേഴ്സുമാര്‍ കൂടുതല്‍ സുന്ദരികളായി, ലിഫ്റ്റിക്കും ചാന്തുമണിഞ്ഞ് കടക്കണ്ണില്‍ കാമം പുരട്ടി ജോലിക്കെത്തണമത്രേ! അങ്ങനെ രോഗികള്‍ ആശുപത്രിയിലേക്ക് പ്രവഹിക്കണമെന്നും ആശുപത്രിയുടെ പേരുംപെരുമയും വര്‍ദ്ധിക്കണമെന്നും പണപ്പെട്ടി നിറയണമെന്നും ആഗ്രഹിച്ച ഉടമകളാണ് അങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. എന്തായാലും സംഭവം വന്‍വിവാദമായി, ആ നിര്‍ദ്ദേശത്തിന് പിന്നീടെന്ത് സംഭവിച്ചുവെന്നത് വാര്‍ത്തയായിട്ടില്ല.

ഇത് അങ്ങ് ഡല്‍ഹിയില്‍ സംഭവിച്ച കാര്യമാണെങ്കില്‍ ലണ്ടനിലും ചില കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. അതുപക്ഷേ ‘കാഴ്ച’കാണാന്‍ ആഗ്രഹിക്കുന്ന രോഗികളെ ആശുപത്രികളില്‍നിന്ന് അകറ്റുന്ന കാര്യമാണെന്ന് മാത്രം. ആശുപത്രികളില്‍ ആരും സ്തനവിടവു(cleavage) കാണിച്ചുകൊണ്ട് ജോലി ചെയ്യേണ്ട എന്ന നിലപാടാണ് അധികൃതര്‍ എടുത്തിരിക്കുന്നത്. അതായത് ആരും, എന്നു പറഞ്ഞാല്‍ നേഴ്സുമാരും ലേഡി ഡോക്ടര്‍മാരും സ്തനവിടവ് കാണിക്കുന്ന വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ട് ജോലിക്കെത്തരുത് എന്നാണ് ഇപ്പോള്‍ അറിയിരിക്കുന്നത്.

എന്‍എച്ച്എസാണ് പുതിയ നിയമം നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. രോഗികളുടെ നിരന്തര പരാതികളെത്തുടര്‍ന്നാണ് ആശുപത്രികളുടെ ഖ്യാതി വര്‍ദ്ധിപ്പിക്കാന്‍ ഇത്തരമൊരു നടപടി സ്വീകരിക്കാമെന്ന് എന്‍എച്ച്എസ് തീരുമാനിച്ചത്. പുതിയൊരു യൂണിഫോം പോളിസി തന്നെയാണ് എന്‍എച്ച്എസ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇനിയിപ്പോള്‍ മാറിടവിടവ് കാണിക്കാന്‍ പറ്റാത്തതിന്റെ ദേഷ്യം തീര്‍ക്കാന്‍ മാറിടത്തിനും അരക്കെട്ടിനും ഇടയിലുള്ള ഭാഗം കാണിക്കാമെന്നു വെച്ചാല്‍ നടക്കില്ല. അതും കാണിക്കാന്‍ പാടില്ലെന്നാണ് എന്‍എച്ച്എസ് വ്യക്തമാക്കിയിരിക്കുന്നത്.

ഈ നിയമം നേഴ്സുമാര്‍ക്കും ലേഡി ഡോക്ടര്‍മാര്‍ക്കും മാത്രമല്ല ബാധകമാകുക. 5,000 ഓളം വരുന്ന യൂണിഫോം വേണ്ടാത്ത തൊഴിലാളികള്‍ക്കും ബാധകമാണ്.‌ മിനി സ്കര്‍ട്ട്, ശരീരഭാഗങ്ങള്‍ കാണിക്കുന്ന മറ്റ് വസ്ത്രങ്ങള്‍ എന്നിവ ധരിക്കാന്‍ പാടില്ലെന്നും എന്‍എച്ച്എസ് വ്യക്തമാക്കുന്നു. ആറ് പേജോളം വരുന്ന പുതിയ യൂണിഫോം പോളിസിയാണ് എന്‍എച്ച്എസ് പുറത്തിറക്കിയത്. ‘ മാറിടവിടവ്, വയര്‍, കാല്‍, മറ്റ് ശരീരഭാഗങ്ങള്‍ എന്നിവ കാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുത്- യൂണിഫോം പോളിസിയുടെ പ്രധാനഭാഗം പറയുന്നത് ഇങ്ങനെയാണ്. ഈ പുതിയ യൂണിഫോം പോളിസി നേഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും സംഘടനകള്‍ അംഗീകരിച്ചതായി എന്‍എച്ച്എസ് വക്താക്കള്‍ അറിയിച്ചു.

ഈ നിയമം തെറ്റിച്ച് നടക്കുന്നത് നേഴ്സുമാരായാലും ഡോക്ടര്‍മാരായാലും മറ്റ് സ്റ്റാഫുകളായാലും ശിക്ഷിക്കപ്പെടുമെന്നും എന്‍എച്ച്എസ് വക്കാക്കള്‍ അറിയിച്ചു. അതേസമയം സ്തനവിടവ് ശല്യമായി മാറിയത് ഏത് രോഗികള്‍ക്കാണെന്ന അതിശയോക്തി കലര്‍ന്ന അന്വേഷണങ്ങളാണ് ഇപ്പോള്‍ നേഴ്സുമാര്‍ക്കിടയിലും ഇടയ്ക്കിടയ്ക്ക് ആശുപത്രി സന്ദര്‍ശിക്കുന്ന യുവാക്കളായ ‘രോഗി’കള്‍ക്കിടയിലും പരക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.