1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2011

ബ്രിട്ടനില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ പോലും അവകാശമില്ലെന്നു തോന്നുന്നു. നാല് വയസ്സുകാരനായ ആല്ഫീ ലാന്‍സ്ഡെല്‍ തന്റെ വീട്ടിലെ ഗാര്‍ഡനില്‍ കളിക്കുന്നതിനിടയില്‍ അമിതമായ് ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നല്‍കിയ പരാതിയിന്മേല്‍ കൌണ്‍സില്‍ 5000 പൌണ്ട് പിഴയടയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെന്തായാലും അല്പം കടന്നകയ്യായി പോയില്ലെയെന്നു നമുക്കെല്ലാവര്‍ക്കും തോന്നാം ഈ വിവരം ഹള്‍ സിറ്റി കൌണ്‍സില്‍ അറിയിച്ചതിനെ തുടര്‍ന്ന് രോഷാകുലനായ ആല്ഫിയുടെ പിതാവ് സൈമണ്‍ (35) പറയുന്നതും അത് തന്നെയാണ്. തന്റെ മകന്‍ നല്ല കുട്ടിയാണെന്ന് പറഞ്ഞ പിതാവ് ഏതൊരു നാല് വയ്സ്സുകാരെനെയും പോലെയാണ് അവന്‍ ഫുട്ബോള്‍ കളിച്ചു കൊണ്ടിരുന്നതെന്നും വ്യക്തമാക്കി.

സൈമണ്‍- പിപ്പ ദമ്പതികളുടെ മകനായ ആല്ഫി തന്റെ മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ അഞ്ചു വര്‍ഷമായ് ഹള്ളിലെ സ്ട്രീറ്റില്‍ താമസിക്കുകയാണ്. അതേസമയം ആരാണ് പരാതി നല്‍കിയതെന്ന് ഇവര്‍ക്ക് അറിയുകയുമില്ല. അടുത്ത മാസം മുതല്‍ പ്രൈമറി സ്കൂളില്‍ പോകാനിരിക്കുകയാണ് ആല്ഫി. ഇനിയും ഈ നാല് വയസ്സുകാരനെ പറ്റി പരാതികള്‍ ലഭിക്കുകയാണെങ്കില്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ സഹായത്തോട് കൂടി ആള്ഫിയുറെ പെരുംമാട്ടം നിരീക്ഷിക്കുമെന്നും കൌണ്‍സില്‍ അയച്ച കത്തില്‍ പറയുന്നുണ്ട്.

നാല് വയസ്സില്‍ കുട്ടികള്‍ ചില നട്ടപ്രാന്തുകള്‍ കാണിക്കുന്നത് സ്വാഭാവികമാണ് എന്നിരിക്കെ ആല്ഫി കളിച്ചതിന് അതും തന്റെ വീട്ടിലെ ഗാര്‍ഡനില്‍ കളിച്ചതിന് 5000 പൌണ്ട് പിഴ വിധിച്ചത് ശരിയല്ലെന്നാണ് സൈമണിന്റെ പല അയല്‍വാസികളും പറയുന്നത്. അതേസമയം പരാതി നല്‍കിയവരോട് കൌണ്‍സില്‍ എന്നാണ്, എപ്പോഴാണ് ആല്ഫി അമിതമായ് ശബ്ദമുണ്ടാക്കി അയല്‍വാസികള്‍ക്ക് ശല്ല്യമായതെന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തായാലും ആല്ഫി തെറ്റുകാരനാണെന്നു കണ്ടെത്തുന്ന പക്ഷം 5000 പൌണ്ടിന്റെ പിഴ വിധിക്കാനും തുടര്‍ന്നും ഇങ്ങനെ ശബ്ദമുണ്ടാക്കുകയാനെങ്കില്‍ ആ ദിവസങ്ങളില്‍ 500 പൌണ്ട് പിഴ ഈടാക്കാനുമാണ് കൌണ്‍സിലിന്റെ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.