1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2011

ലണ്ടന്‍: യു.കെയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയ പലര്‍ക്കും ഇംഗ്ലീഷിലുള്ള സൈന്‍ബോര്‍ഡുകള്‍ വായിക്കാന്‍ കഴിയുന്നില്ലെന്ന വസ്തുത പുറത്തുവന്നു.

കഴിഞ്ഞവര്‍ഷം ലൈസന്‍സ് നേടിയ ഏകദേശം 90,000 ആളുകള്‍ക്കും ഇംഗ്ലീഷ് സൈന്‍ബോര്‍ഡുകള്‍ വായിക്കാനായില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഇംഗ്ലീഷ് സൈന്‍ ബോര്‍ഡുകള്‍ അവരുടേതായ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യേണ്ട അവസ്ഥയാണുള്ളത്.

ലണ്ടനിലെ ഡ്രൈവിംഗ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിയാണ് ഇത്തരം മൊഴിമാറ്റം ചെയ്ത സൈന്‍ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പോളിഷ് ,ഹീബ്രൂ, ഉക്രൈന്‍ എന്നീ ഭാഷകളിലും ഇത്തരം ബോര്‍ഡുകള്‍ കാണാം.

അതിനിടെ ഇംഗ്ലീഷ് ഭാഷയില്‍ അടിസ്ഥാനപരിചയമില്ലാത്തവര്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന വാദം ഉയര്‍ന്നിട്ടുണ്ട്. ലൈസന്‍സ് ലഭിച്ചവര്‍ക്ക് ഭാഷ മനസിലാകുന്നില്ലെന്ന വസ്തുത ആശങ്കയുണ്ടാക്കുന്നെന്നും ആര്‍.എ.സി വക്താവ് വിക്കി ബേണ്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.