1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2020

സ്വന്തം ലേഖകൻ: കേരളത്തിൽ ഇന്ന് ഒരാൾക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള ഇയാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധ ഉണ്ടായത്.

അ​തേ​സ​മ​യം വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നാ​ണ് ഏ​ഴ് പേ​ർ ഇ​ന്ന് രോ​ഗ​വി​മു​ക്തി നേ​ടി. കാ​സ​ർകോട് നി​ന്ന് നാ​ല് പേ​രും കോ​ഴി​ക്കോ​ട്ട് നി​ന്ന് ര​ണ്ടു പേ​രും കൊ​ല്ല​ത്ത് ഒ​രാ​ളു​മാ​ണ് രോ​ഗ​വി​മു​ക്തി നേ​ടി​യ​ത്. ഇതുവരെ 387 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. 167 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 97,464 പേരാണ്. 96, 942 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 522 പേര്‍ ആശുപത്രിയിലാണ്. ഇന്ന് മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 16,475 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 16,002 എണ്ണം രോഗബാധയില്ലെന്ന് വ്യക്തമായി.

രോഗബാധയുണ്ടായ 387 പേരില്‍ 264 പേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളല്‍ നിന്നും വന്നവരാണ്.8 പേര്‍ വിദേശികളാണ്. സമ്പര്‍ക്കംമൂലം രോഗമുണ്ടായത് 114 പേര്‍ക്കാണ്. ആലപ്പുഴ 5, എറണാകുളം 21 ഇടുക്കി 10, കണ്ണൂര്‍ 9, കാസര്‍കോട് 187, കൊല്ലം 9 കോട്ടയം 3, കഴിക്കോട് 16, മലപ്പുറം 21, പാലക്കാട് എട്ട്, പത്തനംതിട്ട 17, തിരുവനന്തപുരം 14,തൃശൂര്‍ 13, വയനാട് 3 ഇതാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടിയിട്ടും സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനസഹായം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പിണറായി പറഞ്ഞു. കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഏതൊക്കെ വിധത്തിലാണ് നടപ്പാക്കുകയെന്നത് നാളെ ചേരുന്ന കാബിനറ്റ് ആലോചിക്കും.

സംസ്ഥാനത്ത് പരിശോധന നല്ല നിലയില്‍ നടക്കുകയാണ്. അതിന്റെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോകാനാണ് ആലോചിക്കുന്നത്. നിയന്ത്രണങ്ങളില്‍ കുറവ് വന്നാല്‍ രോഗവ്യാപന സാധ്യത വര്‍ധിക്കുമെന്നാണ് കാണുന്നത്. അതുവെച്ച നമ്മുടെ ജാഗ്രത ശക്തമായി തുടരണം.

വിദേശരാജ്യങ്ങളില്‍ കൂടുതല്‍ ക്വാറന്റൈന്‍ തുടങ്ങും എന്നറിയാന്‍ കഴിഞ്ഞിട്ടുണ്ട്. യു.എ.ഇയിലെ പ്രവാസികള്‍ക്കായി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇത് പ്രവാസി സമൂഹത്തിന് ആശ്വാസമാകുമെന്ന് പിണറായി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.