1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2020

സ്വന്തം ലേഖകൻ: “രണ്ടാം ലോക മഹായുദ്ധ ജയത്തെക്കാൾ വലുതാണിത്,” പട്ടാളത്തൊപ്പി ധരിച്ച് വീൽച്ചെയറിൽ ആശുപത്രി വരാന്തയിലേക്കെത്തിയ എർമാൻഡോ പിവെറ്റ (99) പറഞ്ഞു. ബ്രസീൽ തലസ്ഥാനമായ ബ്രസീലിയയിലെ സൈനിക ആശുപത്രിയിൽ കോവിഡിനെതിരെ പോരാട്ടത്തിലായിരുന്നു പിവെറ്റ.

ഒടുവിൽ, രാജ്യത്ത് കോവിഡ് മുക്തനായ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ആശുപത്രിയിൽനിന്നു മടക്കം. “യുദ്ധത്തിൽ നിങ്ങൾ കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യും. പക്ഷേ ഇവിടെ ജീവനു വേണ്ടിയാണു പോരാടുന്നത്,” അദ്ദേഹം പറഞ്ഞു.

രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രസീൽ സൈന്യത്തിൽ സെക്കൻഡ് ലഫ്റ്റനന്റ് ആയിരുന്നു പിവെറ്റ. പട്ടാളച്ചിട്ടയോടെയുള്ള ജീവിതം നൽകിയ ആരോഗ്യമാണ് ഈ പ്രായത്തിലും ബലമേകിയതെന്ന് ഡോക്ടർമാർ. ലാറ്റിനമേരിക്കയിൽ കോവിഡ് ഏറ്റവും രൂക്ഷമായ രാജ്യമാണ് ബ്രസീൽ; മരണം 1500 കവിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.