1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2011

മുലയൂട്ടല്‍ കുഞ്ഞിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. മുലപ്പാലിലെ പോഷകങ്ങള്‍ കുഞ്ഞിന്റെ ജീവിതകാലം മുഴുവന്‍ ആരോഗ്യത്തോടെ ജീവിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ വെളിപ്പെടുത്തുന്നത്. മുലപ്പാലിലെ പോഷകങ്ങളെക്കുറിച്ച് കാലങ്ങളായി പറയുന്ന കാര്യമാണ്. മുലയൂട്ടുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലാത്ത കാര്യമാണ്.

എന്നാല്‍ പുതിയ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം മുലയൂട്ടുന്നത് കുഞ്ഞിന്റെ ആരോഗ്യം മാത്രമല്ല ആയുസും വര്‍ദ്ധിപ്പിക്കുമെന്നാണ് വ്യക്തമാകുന്നത്. മുലയൂട്ടുന്നതിന് ഒരു കുഞ്ഞിന്റെ മുഴുവന്‍ ജീവിതത്തേയും ബാധിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. യൂണിസെഫില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഠനം നടത്തിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക്‌സ് റിസര്‍ച്ച് സെന്ററാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.

ഒരു സമൂഹത്തിന്റെ മുഴുവന്‍ ഭാവിയേയും ബാധിക്കുന്ന തരത്തില്‍ ശക്തമാണ് മുലയൂട്ടല്‍ എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സമൂഹത്തിന്റെ സാമൂഹിക ജീവിതത്തേയും പരിസ്ഥിതിയുടെ സന്തുലിനാവസ്ഥയേയുംവരെ ബാധിക്കുന്ന തരത്തിലാണ് മുലയൂട്ടല്‍ മാറിയിരിക്കുന്നു എന്നാണ് ഗവേഷകരുടെ അഭിപ്രായം. അതേസമയം കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്ന മുലയൂട്ടല്‍ മാത്രമേ ഇത്തരത്തിലുള്ള പ്രയോജനം ഉണ്ടാക്കുകയുള്ളെന്ന് ഗവേഷകര്‍ പറയുന്നു.

ആശുപത്രികളിലെ മുലയൂട്ടുന്ന അമ്മമാരുടെ കണക്കുകള്‍ നോക്കിയ ഗവേഷകര്‍ വലിയ വ്യത്യാസമാണ് കണ്ടെത്തിയത്. യുകെയിലെ ആശുപത്രികളില്‍ നടത്തിയ പഠനങ്ങളെത്തുടര്‍ന്ന് മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരായെന്ന് ഗവേഷകര്‍ വ്യക്തമാക്കി. 53 ശതമാനം കുട്ടികളെയും അതിസാരം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നുണ്ട് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് മുലയൂട്ടല്‍ കുറഞ്ഞതുമൂലമാണെന്ന് ഗവേഷകര്‍ പറയുന്നു.

കുഞ്ഞുങ്ങളുടെ മരണത്തിനുപോലും മുലയൂട്ടല്‍ ഇല്ലാത്തത് കാരണമാകുന്നുണ്ട് എന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. കൂടാതെ ഏറ്റവും കൂടുതല്‍കാലം മുലയൂട്ടിയ കുഞ്ഞുങ്ങളുടെ ബുദ്ധിശക്തി മുലയൂട്ടല്‍ കുറഞ്ഞ കുട്ടികളെക്കാള്‍ കൂടുതല്‍ ബുദ്ധിയുണ്ടെന്ന കണ്ടെത്തലിലേക്കാണ് കാര്യങ്ങളെ നയിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.