1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2011

ഗര്‍ഭത്തിലായിരിക്കുമ്പോള്‍തന്നെ കുഞ്ഞുങ്ങള്‍ക്കു വേദന അനുഭവപ്പെടും. 35 ആഴ്ചയാകുമ്പോള്‍തന്നെ കുഞ്ഞിനു വേദനയും സ്പര്‍ശനവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയും.

ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജില്‍ നടന്ന ഗവേഷണമാണ് ഗര്‍ഭസ്ഥ ശിശുവിന്റെ തിരിച്ചറിവിനെക്കുറിച്ചു പുതിയ വെളിച്ചം നല്‍കിയത്.ശാസ്ത്ര ഗവേഷണ സംഘം കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇഇജി ഉപയോഗിച്ചു രേഖപ്പെടുത്തിയശേഷം അവ താരതമ്യപ്പെടുത്തി പഠിച്ചാണ് നിഗമനങ്ങളില്‍ എത്തിയത്.

‘എന്നുമുതലാണ് കുഞ്ഞുങ്ങള്‍ക്കു വേദനയും മറ്റും തിരിച്ചറിയാന്‍ കഴിയുന്നതെന്ന പഴയ ചോദ്യത്തിന് ഉത്തരം തേടാനാണ് ഞങ്ങള്‍ ശ്രമിച്ചത്. 35 ആഴ്ചയാകുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിനു വേദനയുടെയും സ്നേഹസ്പര്‍ശനത്തിന്റെയും രണ്ടു തരം സംവേദനങ്ങളെയും തരംതിരിച്ചറിയാന്‍ കഴിയുമെന്നു പഠനം വ്യക്തമാക്കി – ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ. ലോറന്‍സോ ഫാബ്രിസി കറന്റ് ബയോളജിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.