1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2012

ശക്തമായ അഴിമതിവിരുദ്ധ സംവിധാനത്തിന് പടനയിച്ച് പാര്‍ലമെന്‍റിനെത്തന്നെ മുള്‍മുനയില്‍ നിര്‍ത്തിയ ഹസാരെ ടീം ഒടുവില്‍ തോറ്റു പിന്മാറുന്നു. മൂന്നാംവട്ട നിരാഹാര സമരത്തിനിറങ്ങിയ അണ്ണാഹസാരെയെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് വന്നതോടെയാണിത്. പ്രമുഖ സാമൂഹിക പ്രവര്‍ത്തകരുടെ അഭ്യര്‍ഥന കൂടി കണക്കിലെടുത്താണ് പോര്‍മുഖത്തെ പിന്മാറ്റം. ജന്തര്‍മന്തറില്‍ നടത്തിവരുന്ന നിരാഹാര സമരം വെള്ളിയാഴ്ച അഞ്ചു മണിക്ക് അവസാനിപ്പിക്കും. നിലവിലെ രാഷ്ട്രീയരീതികള്‍ക്കെതിരായ ബദലിനുവേണ്ടി തുടര്‍ന്ന് ശ്രമിക്കുമെന്ന് ഹസാരെ ടീം പ്രഖ്യാപിച്ചു.

നിരാഹാരം അവസാനിപ്പിക്കുകയാണെന്നും യഥാര്‍ഥ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പുതിയ സമരത്തിന് തുടക്കം കുറിക്കുകയാണെന്നും വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഹസാരെ പ്രഖ്യാപിച്ചത്. അഴിമതിക്കാര്‍ വാഴുന്ന നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ജനം മടുത്തു. ബദല്‍ ആഗ്രഹിക്കുന്ന ജനത്തിന്‍െറ അഭിലാഷം നിറവേറ്റുമെന്ന് നിരാഹാരം നടത്തുന്ന അരവിന്ദ് കെജ്രിവാളും പറഞ്ഞു. രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന വെബ്സൈറ്റ് വഴിയും ട്വിറ്റര്‍ വഴിയും ഹസാരെ സംഘം ഹിതപരിശോധന തുടങ്ങിയിട്ടുണ്ട്. 48 മണിക്കൂറിനകം അഭിപ്രായം അറിയിക്കാനാണ് അഭ്യര്‍ഥന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.