1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2011

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് ആരോഗ്യ വിദഗ്ധരുടെ ജാഗ്രതാ നിര്‍ദേശം. ഇത്തരം കുട്ടികള്‍ക്ക് ക്യാന്‍സര്‍ അടക്കമുള്ള ചില രോഗങ്ങള്‍ ഉണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഏഴിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള പത്തില്‍ എട്ട് കുട്ടികള്‍ക്കും സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചി്പ്പിക്കുന്നത്.

എന്നാല്‍ റേഡിയേഷന്‍ കൂടുതല്‍ ബാധിക്കാന്‍ സാധ്യത കുട്ടികളെയായതിനാല്‍ കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും തടയണമെന്നാണ് ബ്രിട്ടീഷ് സന്നദ്ധസംഘടനയായ മൊബൈല്‍വൈസ് അഭിപ്രായപ്പെടുന്നത്. മൊബൈല്‍ ഫോണുകളില്‍ തന്നെ ഈ മുന്നറിയിപ്പ് രേഖപ്പെടുത്തണമെന്ന് അവര്‍ സര്‍ക്കാരിനോടും മൊബൈല്‍ കമ്പനികളോടും ആവശ്യപ്പെട്ടിരിക്കുകയാണ്.

മൊബൈല്‍വൈസ് നടത്തിയ പഠനത്തിലാണ് മൊബൈല്‍ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയത്. മാതാപിതാക്കള്‍ക്ക് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാന്‍ അവര്‍ ഡോക്ടര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ തലച്ചോര്‍ മുതിര്‍ന്നവരുടേതിനേക്കാള്‍ അധികമായി റേഡിയേഷനെ സ്വീകരിക്കുമെന്ന് പഠനം തെളിയിക്കുന്നു. അവരുടെ തലയോട്ടി താരതമ്യേന
കട്ടികുറഞ്ഞതായതിനാലും ചെറുതായതിനാലുമാണ് ഇത്.

ഓറബ്രോ സര്‍വകലാശാല ഹോസ്പിറ്റലിലെ പ്രൊഫസര്‍ ഡോ. ലെന്നാര്‍ഡ് ഹെര്‍ഡലിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടന്നത്. കുട്ടികളുടെ മൊബൈല്‍ ഉപയോഗം വളരുമ്പോള്‍ അവര്‍ക്ക് ബ്രയിന്‍ ട്യൂമര്‍ വരെയുണ്ടാക്കാനുള്ള സാധ്യതകളാണ് അദ്ദേഹം തന്റെ പഠന റിപ്പോര്‍ട്ടില്‍ വിവരിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.