1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2012

പുത്തന്‍ രൂപഭാവങ്ങളില്‍ വായനക്കാര്‍ക്ക് ഓണസമ്മാനമായെത്തിയ NRI മലയാളി ടീമില്‍ യു കെയിലും പുറത്തു നിന്നുമുള്ള പ്രമുഖര്‍ അണി ചേരുന്നു.വായനക്കാര്‍ക്ക് മുന്‍പില്‍ ആദ്യം പരിചയപ്പെടുത്തുന്നത് NRI മലയാളി എഡിറ്റോറിയല്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുത്ത ജേക്കബ്‌ കോയിപ്പള്ളിയെയാണ് .

ജേക്കബ് കോയിപ്പള്ളി

സാമൂഹ്യപ്രവര്‍ത്തകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, വാഗ്മി, സംഘാടകന്‍ എന്നീ നിലകളില്‍ കലാ-സാംസ്കാരിക രംഗങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ജേക്കബ് കോയിപ്പള്ളി, കവിതകളിലും ലേഖനങ്ങളിലും സ്വന്തമായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. തിരുബാലസഖ്യം, യുവദീപ്തി, എന്നിവയിലൂടെ സാമൂഹ്യസേവനരംഗത്ത്‌ തുടക്കം. എണ്‍പതുകളില്‍ തന്നെ കേരളത്തിലെ ഹൌസ്ബോട്ട് എന്ന ചിന്തയുടെ തുടക്കം കുറിക്കുകയും തൊണ്ണൂറുകളില്‍ സൌദിയിലെ മലയാളികളായ പ്രവാസികളുടെ കണക്കെടുപ്പിനെക്കുറിച്ചു ആദ്യമായി അധികാരികളെ ചിന്തിപ്പിക്കുകയും ചെയ്ത വ്യക്തി.

പതിനഞ്ചിലേറെ വര്‍ഷങ്ങളായി വിവിധ പത്രമാധ്യമങ്ങളിലൂടെ ആനുകാലിക സംഭവങ്ങളിലും സാമൂഹ്യ അനീതികള്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത യുദ്ധം നടത്തുന്ന, ഗൌരവമായി നിരന്തരം പ്രതികരിക്കുന്ന, പ്രവാസ ജീവിതത്തിന്റെ നെമ്പരങ്ങളെ തൊട്ടറിഞ്ഞ നിശ്ശബ്ധ വിപ്ലവകാരി. പത്തുവര്‍ഷത്തോളം സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന കാലത്തും സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട്, വേള്‍ഡ് മലയാളി കൌണ്‍സില്‍ സൗദി ചാപ്റ്റര്‍ ചാരിറ്റി കണ്‍വീനര്, കെന്റിലെ ടണ്‍ബ്രിഡ്ജ് വെല്‍സ് മലയാളി അസോസിയേഷന്‍ സഹൃദയയുടെ സ്ഥാപക പ്രസിഡണ്ട് ഒക്കെയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെന്റിലെ ഒരു പ്രമുഖ സാമ്പത്തിക സ്ഥാപനത്തില്‍ സോഫ്റ്റ്‌വെയര്‍ ടെസ്റ്റര്‍ ആയി ജോലി നോക്കുന്നു. കേരളത്തിലെ ഒരു മുതിര്‍ന്ന അഭിഭാഷകനായ ജോസഫ് കോയിപ്പള്ളിയുടെ ദ്വിതീയ പുത്രനാണ്. ഭാര്യ ഷാന്‍സി ജേക്കബ്, മക്കള്‍ ക്ലെയര്‍, ആന്‍, ജെസ്സ്.

നീണ്ട പ്രവാസ ജീവിതത്തിലൂടെ പ്രവാസി മലയാളികളുടെ ഹൃദയ സ്പന്ധനങ്ങളെ തൊട്ടറിഞ്ഞ ജേക്കബ് കോയിപ്പള്ളി എന്‍ ആര്‍ ഐ മലയാളി എഡിറ്റോറിയലിനു ഒരു മുതല്‍ കൂട്ടായിരിക്കും എന്നതില്‍ യാതൊരു സംശയവുമില്ല .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.