1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2012

നന്നായി ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്കാണ് നല്ലപോലെ ഊര്‍ജം വിനിയോഗിക്കാനും പഠിക്കാനും കഴിയുക എന്ന് നമുക്കറിയാം. അതിനാല്‍ എല്ലാ പോഷകങ്ങളും കൃത്യമായി ലഭിക്കുന്നതായിരിക്കണം പഠിക്കുന്ന കുട്ടികളുടെ ആഹാരം. ഒരു ഗാസ് പാലും ഒരു മുട്ട പുഴുങ്ങിയതും സ്കൂളിലേക്ക് വിടുന്ന അമ്മമാരുണ്ട്. എന്നാല്‍, വളരുന്ന പ്രായത്തിലെ കുട്ടികള്‍ക്ക് ഇതു മാത്രം പോരാ അതുകൊണ്ട് പാലിനോടൊപ്പം ഇഡ്ലി, ദോശ, പുട്ട്, പൂരി, സാന്‍ഡ്വിച്ച് എന്നീ പലഹാരങ്ങളേതെങ്കിലും കൊടുത്താല്‍ പോഷക സമ്പുഷ്ടമായ ഭക്ഷണമായി.

പഞ്ചസാരയും ശീതള പാനീയങ്ങളും അമിതമായി ഉപയോഗിക്കുന്ന കുട്ടികളില്‍ കാല്‍സ്യം നഷ്ടപ്പെടാനിടയുണ്ട്. കാല്‍സ്യം കുറവുള്ള പ്പോള്‍ ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നത് അപകടകരമാണ്. അച്ചാറും സോസും പതിവായി കുട്ടികള്‍ക്കു കൊടുക്കരുത്. പനി, വയറിളക്കം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ വളരുന്ന കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. ഈ സമയത്ത് എന്തു ഭക്ഷണം കൊടു ത്താലും മുഖംതിരിച്ചു കളയുന്നതു സ്വാഭാവികം. പക്ഷേ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ശരിയായ ഭക്ഷണം കൊടുക്കേണ്ട സമയമാണിത്. അസുഖം മാറിയാലും ഭക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ശരീരത്തിന്റെ നഷ്ടപ്പെട്ട പ്രതിരോധശേഷി വീണ്ടെടുക്കാന്‍ ഇതു വളരെ പ്രധാനമാണ്.

ഇലക്കറികളും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാന്‍ കുട്ടികളെ ഈ പ്രായത്തില്‍ തന്നെ ശീലിപ്പിക്കേണ്ടതു ണ്ട്. ടിവിയും കംപ്യൂട്ടറും വിഡിയോ ഗെയിമുകളുമാണ് മിക്ക കുട്ടികളുടെയും ഇഷ്ടവിനോ ദങ്ങള്‍. യാതൊരു അധ്വാ നവുമില്ലാതെ ഇവയ്ക്കു മുന്നിലിരിക്കുന്നത് പൊണ്ണത്തടിയുണ്ടാക്കുന്നു. മാത്രമല്ല, ടിവി കാണുമ്പോള്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് മിക്ക കുട്ടികളുടെയും ശീലമാണ്. ഇത് വണ്ണം വയ്ക്കാനിടയാക്കും. അതിനാല്‍ കൃത്യമായ ആഹാരക്രമവും വ്യായാമവും കുട്ടികളെ ശീലിപ്പിക്കേണ്ടിയിരിക്കുന്നു.

കൊടുക്കാന്‍ പാടില്ലാത്ത ആഹാരങ്ങള്‍

1 കേക്ക്, പേസ്ട്രി തുടങ്ങിയ മധുരങ്ങള്‍. (മൈദയും വനസ്പതിയും ചേര്‍ന്ന വിഭവം).
2 ശീതളപാനീയങ്ങള്‍ (പ്രിസര്‍വേറ്റീവ്സും അനാവശ്യമായ മധുരവും ചേര്‍ന്നത്)
3 പറോട്ട, പഫ്സ്, ബിസ്കറ്റ് (മൈദ ചേര്‍ന്ന വിഭവം. കൂടാതെ തയാറാക്കുവാന്‍ വളരെയധികം എണ്ണയും ഉപയോഗിക്കുന്നു.)
4 ബര്‍ഗര്‍, പീറ്റ്സ (ബര്‍ഗറിന്റെ ബണ്ണും പീറ്റ്സയുടെ ബേസും മൈദ ചേര്‍ത്തുണ്ടാക്കുന്നവയാണ്)
5 പായ്ക്കറ്റില്‍ വരുന്ന ഉരുളക്കിഴങ്ങു ചിപ്സുകള്‍ (പ്രിസര്‍വേറ്റീവ്സ് ചേര്‍ന്നത്)

ഈ ആഹാരങ്ങള്‍ കൊടുക്കൂ..

1 വട്ടയപ്പം, പാല്‍ ചേര്‍ത്തുണ്ടാക്കുന്ന കസ്റ്റേര്‍ഡ്/ബ്രെഡ് പുഡ്ഡിങ്.
2 പഴങ്ങള്‍, പഞ്ചസാര ചേര്‍ക്കാതെ അടിച്ചെടുത്ത പഴച്ചാറുകള്‍.
3 പച്ചക്കറി സ്റ്റഫ് ചെയ്ത ചപ്പാത്തി. പോപ്കോണ്‍, ഗോതമ്പിന്റെ റൊട്ടി കൊണ്ടുണ്ടാക്കിയ സാന്‍ഡ്വിച്ച്, അവല്‍ വിളയിച്ചത്.
4 വീറ്റ് ബണ്‍ കൊണ്ടുള്ള സാന്‍ഡ്വിച്ച്, ഗോതമ്പു കൊണ്ടുള്ള പീറ്റ്സ ബേസും.
5 അച്ചപ്പം, കുഴലപ്പം, മധുരസേവ, കപ്പലണ്ടി മിഠായി, അവലോസുണ്ട.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.