സ്വന്തം ലേഖകന്‍: തീരുമാനമെത്തി; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും; ദേശീയ രാഷ്ട്രീയത്തില്‍ താരമായി വയനാട്; കേരളത്തില്‍ തരംഗമാകുമെന്ന് കോണ്‍ഗ്രസ്. ഒരാഴ്ചയിലധികമായി നീണ്ടുനിന്നിരുന്ന അനിശ്ചതത്വങ്ങള്‍ക്ക് വിരാമമിട്ട് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തന്നെ തീരുമാനിച്ചു. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുക. കോണ്‍ഗ്രസ് വക്താവായ രന്ദീപ് …
സ്വന്തം ലേഖകന്‍: കങ്കാരു എലിയ്ക്ക് മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെ പാമ്പ്; ചാടിച്ചവിട്ടുന്ന അഭ്യാസിയായ കങ്കാരു എലിയുടെ വീഡിയോ വൈറല്‍.കങ്കാരു എലികളില്‍ ഗവേഷണം നടത്തി വന്ന ഒരു സംഘം ശാസ്ത്രജ്ഞന്മാരാണ് കായികാഭ്യാസികള്‍ നടത്തുന്ന രീതിയിലുള്ള ‘നിഞ്ജ’ സ്‌റ്റൈല്‍ പ്രത്യാക്രമണത്തില്‍ ഇക്കൂട്ടര്‍ വിദഗ്ധരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കങ്കാരു എലികളില്‍ ദീര്‍ഘകാലമായി നടത്തി വന്ന പഠനത്തില്‍ ഈ എലികള്‍ ഒരിക്കല്‍ പോലും പാമ്പുകള്‍ക്ക് …
സ്വന്തം ലേഖകന്‍: കൊല്ലത്ത് നടന്നത് കൊടിയ പീഡനമെന്ന് റിപ്പോര്‍ട്ട്; യുവതി മരിക്കുമ്പോള്‍ തൂക്കം 20 കിലോ; ഭക്ഷണമായി കൊടുത്തിരുന്നത് പഞ്ചസാര വെള്ളം. ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. മരിച്ച തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലും ഇയാളുടെ മാതാവ് ഗീതാലാലും വീട്ടില്‍ ആഭിചാരക്രിയകള്‍ നടത്തിയിരുന്നതായും തുഷാരയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും അയല്‍വാസികള്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് …
സ്വന്തം ലേഖകന്‍: ‘എന്നോട് അടുത്ത് അവസരത്തിനായി കെഞ്ചിയത് മറന്നോ?’ കങ്കണയോട് നിഹലാനി. ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നിര്‍മാതാവും സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനുമായ പഹലജ് നിഹലാനി. നിഹലാനിയുടെ ചിത്രത്തിന്റെ ഷൂട്ടിനായി അടിവസ്ത്രം പോലും ധരിക്കാതെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു കങ്കണ അദ്ദേഹത്തിനെതിരേ ഉന്നയിച്ച ആരോപണം. ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രതികരണവുമായി നിഹലാനി …
സ്വന്തം ലേഖകന്‍: ‘ശ്രേഷ്ഠ ഭാഷയില്‍ ഒരു പാട്ടു പാടാന്‍ ഇവിടെ ഒരുത്തനുമില്ലേടാ?’ ദുല്‍ഖര്‍ ചിത്രം യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ പുറത്ത്. മലയാളികളുടെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. ‘ഇത്? നിങ്ങള്‍ ഉദ്ദേശിച്ച …
സ്വന്തം ലേഖകന്‍: തെരേസ മെയ്ക്ക് വീണ്ടും തിരിച്ചടി; ബ്രെക്‌സിറ്റ് കരാര്‍ മൂന്നാമതും പാര്‍ലമെന്റ് തള്ളി; രാജി വെയ്ക്കണമെന്ന് ജെറമി കോര്‍ബിന്‍. ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസ മെയ്ക്ക് ബ്രെക്‌സിറ്റില്‍ വീണ്ടും തിരിച്ചടി. യൂറോപ്യന്‍ യുണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട് മെയ് കൊണ്ടുവന്ന കരാര്‍ മൂന്നാമതും തള്ളി. 286 ന് എതിരെ 344 വോട്ടിനാണ് പാര്‍ലമെന്റ് കരാര്‍ തള്ളിയത്. ബ്രെക്‌സിറ്റ് …
സ്വന്തം ലേഖകന്‍: പുതിയ തെളിവുകള്‍ ഹാജരാക്കി; വജ്രവ്യാപാരി നീരവ് മോദിക്ക് ലണ്ടന്‍ കോടതി രണ്ടാം വട്ടവും ജാമ്യം നിഷേധിച്ചു. വായ്പാതട്ടിപ്പു കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിക്ക് രണ്ടാമതും ജാമ്യം നിഷേധിച്ച് വെസ്റ്റ്മിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി. മോദിക്കെതിരെ അധികൃതര്‍ പുതിയ തെളിവുകളുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. മോദി ഇന്ത്യയുമായി സഹകരിക്കുന്നില്ലെന്നും, ജാമ്യം …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണങ്ങള്‍ ചോര്‍ത്തിയിട്ടില്ല; ഇന്ത്യയുമായുള്ള ബന്ധം ധൃഢമാക്കാനാണ് ആഗ്രഹമെന്നും അമേരിക്ക. അമേരിക്ക ഇന്ത്യന്‍ ഉപഗ്രഹവേധ മിസൈലിനെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്ത നിഷേധിച്ച് പെന്റഗണ്‍. അമേരിക്ക ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അമേരിക്കന്‍ പ്രതിരോധ വകുപ്പ് വക്താവ് ഡേവിഡ് ഡബ്ല്യൂ ഈസ്റ്റ്ബണ്‍ പറഞ്ഞു. ഡിഗോ ഗാര്‍ഷ്യയിലെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലകോട്ടിലേക്ക് ആദ്യമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ച് പാകിസ്താന്‍. ജയ്‌ഷെ മുഹമ്മദിന്റെ താവളങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് അവകാശപ്പെടുന്നത് തെറ്റാണെന്ന് തെളിയിക്കാന്‍ പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകരെ ഇവിടേക്ക് കൊണ്ടുപോയി. എന്നാല്‍ മേഖലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കനത്ത നിയന്ത്രണങ്ങളാണ് പാക് സൈന്യം ഏര്‍പ്പെടുത്തിയത്. സ്വതന്ത്രമായി സഞ്ചരിക്കാനോ ചിത്രം പകര്‍ത്തുവാനോ പോലും പാക് സൈന്യം …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയ ഏറ്റവും യോജിച്ച രണ്ടാമത്തെ രാജ്യമായി ബഹറൈന്‍. പ്രവാസികള്‍ക്ക് സൗഹൃദങ്ങളുണ്ടാക്കാന്‍ കഴിയുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്‌റൈന് രണ്ടാം സ്ഥാനം. ഇന്റര്‍നാഷന്‍സ് ഗ്ലോബല്‍ സര്‍വേയിലാണ് ബഹ്‌റൈന്‍ മികച്ച നേട്ടം കരസ്ഥമാക്കിയത്. പ്രവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ സൗഹൃദങ്ങളുണ്ടാക്കാന്‍ കഴിയുന്ന രണ്ടാമത്തെ രാജ്യമാണ് ബഹ്‌റൈനെന്നാണ്‍ ‘ഇന്റര്‍ നാഷന്‍സി’ന്റെ ‘എക്‌സ്പാറ്റ് ഇന്‍സൈഡര്‍’ സര്‍േവ …