1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2019

സ്വന്തം ലേഖകന്‍: ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലകോട്ടിലേക്ക് ആദ്യമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ച് പാകിസ്താന്‍. ജയ്‌ഷെ മുഹമ്മദിന്റെ താവളങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് അവകാശപ്പെടുന്നത് തെറ്റാണെന്ന് തെളിയിക്കാന്‍ പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകരെ ഇവിടേക്ക് കൊണ്ടുപോയി. എന്നാല്‍ മേഖലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കനത്ത നിയന്ത്രണങ്ങളാണ് പാക് സൈന്യം ഏര്‍പ്പെടുത്തിയത്. സ്വതന്ത്രമായി സഞ്ചരിക്കാനോ ചിത്രം പകര്‍ത്തുവാനോ പോലും പാക് സൈന്യം അനുവദിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

വ്യാഴാഴ്ച ഈ അതിര്‍ത്തി പ്രദേശത്തേക്ക് എട്ട് മാധ്യമ പ്രവര്‍ത്തകരെയാണ് പാക് സൈന്യം കൊണ്ടുപോയത്. അതിര്‍ത്തി സംരക്ഷണ സേനയുടെ വലിയൊരു സംഘം തന്നെ ഇവരെ അനുഗമിച്ചിരുന്നു. ഇവിടെ ഒരു പളളിയില്‍ 300 ഓളം കുട്ടികളോട് സംവദിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവസരം ഒരുക്കി. ഇവിടെ തൊട്ടടുത്തുളള ചില ഇടങ്ങളുടെ മാത്രം വീഡിയോയും ചിത്രങ്ങളും പകര്‍ത്താനാണ് മാധ്യമ പ്രവര്‍ത്തകരെ അനുവദിച്ചത്.

മാധ്യമ പ്രവര്‍ത്തകര്‍ ശേഖരിച്ച വീഡിയോ, ഓഡിയോ, ചിത്രങ്ങള്‍ എന്നിവ തങ്ങളുടെ പക്കലില്ലെന്നാണ് പാക് സൈന്യം പിന്നീട് വ്യക്തമാക്കിയത്. ആക്രമണം നടന്ന പ്രദേശം ആറ് ഏക്കറോളം വിസ്തൃതിയുളളതാണെങ്കിലും വളരെ ചെറിയൊരു ഭാഗത്ത് മാത്രമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സന്ദര്‍ശന അനുമതിയുണ്ടായത്. മാധ്യമ പ്രവര്‍ത്തകര്‍ സംവദിച്ച കുട്ടികള്‍ പ്രദേശവാസികളാണോയെന്ന കാര്യത്തിലും സ്ഥിരീകരണമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.