സ്വന്തം ലേഖകന്‍: ‘ഈ ചിത്രം അവന്റെ പിറന്നാള്‍ സമ്മാനമാണ്,’ പങ്കാളിയില്‍ നിന്ന് ചാട്ടവാര്‍ അടിയേറ്റ ചിത്രം പങ്കുവെച്ച് ഗെയിം ഔഫ് ത്രോണ്‍ താരം. ‘ഗാര്‍ഹിക പീഡനത്തിന്റെ തെളിവുകള്‍ പുറത്തുകാട്ടി ബ്രിട്ടിഷ് അഭിനേത്രിയായ എസ്‌മെ ബിയാങ്കോ. ചാട്ടവാറടിയേറ്റ പുറംഭാഗത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചു കൊണ്ട് ‘അയാം നോട്ട് ഓക്കെ’ എന്ന ഹാഷ്ടാഗിലാണ് നടി തന്റെ ചിത്രങ്ങള്‍ …
സ്വന്തം ലേഖകന്‍: മനോഹര്‍ പരീക്കരുടെ മരണത്തിന്റെ ആഘാതം മാറും മുമ്പെ ഗോവയില്‍ ഭരണം പിടിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും കൊമ്പുകോര്‍ക്കുന്നു; സംസ്ഥാനം ഭരണപ്രതിസന്ധിയിലേക്ക്; പരീക്കര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ഇന്നലെ അന്തരിച്ച ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍ക്ക് രാജ്യം ആദരാഞ്ജലി അര്‍പ്പിക്കുന്നു. വൈകിട്ട് പനാജിയിലാണ് സംസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ …
സ്വന്തം ലേഖകന്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് വെടിവയ്പ്; കൊടുങ്ങല്ലൂര്‍ സ്വദേശിനി വെടിയേറ്റ് മരിച്ചതായി സ്ഥിരീകരണം; ഭര്‍ത്താവ് രക്ഷപ്പെട്ടു; യുവതി ഉള്‍പ്പെടെ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. ന്യൂസിലന്‍ഡിലെ വെടിവെപ്പില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയും മരിച്ചതായി സ്ഥിരീകരിച്ചു. ന്യൂസിലാന്‍ഡ് കാര്‍ഷിക സര്‍വകലാശാലയിലെ എം.ടെക് വിദ്യാര്‍ഥിനിയും കൊച്ചി മാടവന പൊന്നാത്ത് അബ്ദുല്‍ നാസറിന്റെ ഭാര്യയുമായ അന്‍സി(23) ആണ് മരിച്ചത്. ഭീകരാക്രമണ …
സ്വന്തം ലേഖകന്‍: ടേക് ഓഫ് ചെയ്ത് ഒരു മിനിറ്റിനുള്ളില്‍ വിമാനം ആടിയുലഞ്ഞു; വേഗം കൂടി; രണ്ട് മിനിറ്റ് കഴിഞ്ഞപ്പോക്ക് പൊങ്ങുകയും താഴുകയും ചെയ്തു; അഞ്ച് മിനിറ്റിനുള്ളില്‍ തകര്‍ന്നു വീണു; തകര്‍ന്നുവീണ ഇത്യോപ്യന്‍ എയര്‍ലൈന്‍സിന് അവസാന മൂന്ന് മിനിറ്റില്‍ എന്താണ് സംഭവിച്ചത് എന്നാറിയാതെ ലോകം. അഡിസ് അബാബയില്‍ നിന്ന് ഞായറാഴ്ച രാവിലെ 8.38 ന് 147 യാത്രക്കാരും …
സ്വന്തം ലേഖകന്‍: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വെടിവെച്ചയാളെ നേരില്‍ കണ്ടു; ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന് ദൃക്‌സാക്ഷിയായ മലയാളി മരണത്തെ തൊട്ടുമുന്നില്‍ കണ്ട അനുഭവം പറയുന്നു. ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്ന് സംഭവം നേരില്‍കണ്ട മുവാറ്റുപുഴയ സ്വദേശി ഹസനുസമാന്‍. വെടിവെപ്പു നടക്കുമ്പോള്‍ ഇദ്ദേഹം പള്ളിക്കു മുമ്പിലുണ്ടായിരുന്നു. വെടിവെച്ചയാള്‍ ഗേറ്റിലൂടെ പള്ളിയിലേക്ക് കയറുമ്പോള്‍ …
സ്വന്തം ലേഖകന്‍: ഭീകരാക്രമണത്തിന് ശേഷം ന്യൂസിലാന്‍ഡ് പള്ളികളില്‍ മുസ്ലീങ്ങള്‍ക്ക് നിയന്ത്രണമെന്ന വാര്‍ത്ത വ്യാജം; ന്യൂസിലാന്റിലെ മലയാളിയായ പള്ളി ഇമാം പറയുന്നു. ഭീകരാക്രമണത്തിന് പിന്നാലെ ന്യൂസിലാന്റില്‍ മുസ്ലിങ്ങള്‍ക്ക് പ്രാര്‍ഥന നടത്തുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ന്യൂസിലാന്റിലെ വില്ലിംങ്ടണ്ണില്‍ തവ ഇസ്‌ലാമിക്ക് സെന്ററിലെ ഇമാം സുബൈര്‍ സഖാഫി. അപ്രതീക്ഷിതമായുണ്ടായ അക്രമത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും എന്നാല്‍ സാമൂഹ്യ …
സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം സ്വന്തമാക്കിയ നഗരമെന്ന പദവി ഇനി ദുബൈക്ക് സ്വന്തം; റോബോട്ടിക്‌സിലും നിര്‍മിത ബുദ്ധിയിലും ദുബൈ അതിവേഗം ബഹുദൂരം. റോബോട്ടിക്‌സിലും നിര്‍മിതബുദ്ധിയിലും ദുബൈയുടെ മുന്നേറ്റം തുടരുന്നു. രണ്ട് മേഖലകളിലും ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപമുള്ള നഗരമെന്ന പദവി ദുബൈക്ക് ലഭിച്ചു. കൂടുതല്‍ പുതിയ സംരംഭങ്ങള്‍ ഈ രംഗത്ത് ആവിഷ്‌കരിക്കുമെന്നും …
സ്വന്തം ലേഖകന്‍: പിടിവലികള്‍ക്ക് ഒടുവില്‍ പ്രഖ്യാപനം; പന്ത്രണ്ട് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇവരാണ്; കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മത്സരിക്കുന്നതിനെതിരെ പ്രതിഷേധം; രാജിക്കൊരുങ്ങി ഡി.സി.സി ഭാരവാഹികള്‍. സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായത്. പന്ത്രണ്ട് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 4 …
സ്വന്തം ലേഖകന്‍: ന്യൂസിലാന്‍ഡ് പള്ളിയിലെ വെടിവെയ്പ് മുസ്ലീം കുടിയേറ്റത്തിന്റെ ഫലമെന്ന് പറഞ്ഞ ഓസ്‌ട്രേലിയന്‍ സെനറ്ററെ ചീമുട്ട എറിഞ്ഞ് 17കാരന്‍; യുവാവിന് സുരക്ഷാ ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം; വീഡിയോ കാണാം. ന്യൂസിലാന്‍ഡിലെ വെടിവെയ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടത് മുസ്ലീം കുടിയേറ്റത്തിന്റെ ഫലമാണെന്ന് പറഞ്ഞ ഓസ്‌ട്രേലിയന്‍ തീവ്ര വലതുപക്ഷ സെനറ്ററെ പതിനേഴുകാരന്‍ മുട്ടകൊണ്ടെറിഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും വംശീയതയ്‌ക്കെതിരെ രംഗത്ത് …
സ്വന്തം ലേഖകന്‍: പത്മശ്രീ സ്വീകരിച്ച ശേഷം രാഷ്ട്രപതിയെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് ഒരമ്മ; വൈറലായ വീഡിയോക്ക് മുന്നില്‍ തലകുനിച്ച് സമൂഹ മാധ്യമങ്ങള്‍. 107 വയസുള്ള സാലുമര്‍ദ തിമ്മക്ക രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് പത്മശ്രീ സ്വീകരിക്കുമ്പോള്‍ ഈ രാജ്യം മുഴുവന്‍ അവര്‍ക്കു മുമ്പില്‍ ആദരവോടെ നിന്നു. അത്രയ്ക്ക് നിഷ്‌കളങ്കമായാണ് സാലുമര്‍ദ ആ പുരസ്‌ക്കാരം സ്വീകരിച്ചത്. …