സ്വന്തം ലേഖകന്‍: ‘വിഡ്ഡിയെന്ന് പറഞ്ഞ് എന്നെ പരിഹസിക്കുന്നവര്‍ നാളെ അസൂയപ്പെടും; ഇതൊരു അഹങ്കാരിയുടെ ദാര്‍ഷ്ട്യമല്ല; കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്,’ സമൂഹ മാധ്യമങ്ങളില്‍ 2011 ലെ ടോവിനോയുടെ കുറിപ്പ്. മലയാളത്തിന്റെ സ്വന്തം നടന്‍ ടോവിനോ തോമസ് എട്ട് വര്‍ഷം മുന്‍പ് എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. ഇന്ന് തന്നെ വിഡ്ഡിയെന്നും കഴിവുകെട്ടവനെന്നും പരിഹസിക്കുന്നവര്‍ നാളെ തന്റെ വളര്‍ച്ചയില്‍ അസൂയപ്പെടുമെന്നായിരുന്നു ടോവിനോ …
സ്വന്തം ലേഖകന്‍: പൊള്ളാച്ചി പീഡന പരമ്പര; പുറത്തുവരുന്നത് ഞെട്ടിക്കുന്ന സത്യങ്ങള്‍; ഇരയായത് ഇരുന്നൂറോളം കോളേജ് വിദ്യാര്‍ഥിനികള്‍: പ്രതിഷേധം ശക്തമാകുന്നു. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പൊള്ളാച്ചിയിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും നടന്ന പ്രതിഷേധ പരിപാടികളില്‍ നിരവധി പേര്‍ പങ്കെടുത്തു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഷയം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. പൊള്ളാച്ചിയിലെ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്; തെരേസാ മേയ്ക്ക് ആശ്വാസമായി ബ്രെക്‌സിറ്റ് തിയതി നീട്ടാന്‍ പാര്‍ലമെന്റിന്റെ പച്ചക്കൊടി; ഇനി പന്ത് യൂറോപ്യന്‍ യൂണിയന്റെ കോര്‍ട്ടില്‍. ബ്രെക്‌സിറ്റ് പ്രാബല്യത്തിലാകുന്ന തീയതി നീട്ടാന്‍ അനുമതി തേടിയുള്ള വോട്ടെടുപ്പില്‍ തെരേസാ മേ വിജയിച്ചെങ്കിലും യൂറോപ്യന്‍ യൂണിയന്‍ എന്ത് നിലപാടെടുക്കുമെന്നതാണ് ഏവരും ഏറ്റുനോക്കുന്നത്. യൂണിയനിലെ 27 അംഗ രാജ്യങ്ങള്‍ ഇതിനോട് ഏത് രീതിയില്‍ പ്രതികരിക്കുമെന്ന് …
സ്വന്തം ലേഖകന്‍: ന്യൂസിലന്‍ഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ ഹിജാബ് ധരിച്ചെത്തി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി. ന്യൂസിലന്‍ഡില്‍ തീവ്രവാദി ബ്രെണ്ടന്‍ ടെറന്റിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിണ്ട ആര്‍ഡന്‍ സന്ദര്‍ശിച്ചത് ഹിജാബ് ധരിച്ച്. കൊല്ലപ്പെട്ടവരുടെ പ്രിയപെട്ടവരെ സന്ദര്‍ശിച്ച് ആര്‍ഡന്‍ ആശ്വാസം പകരുകയും സഹായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു. ഹിജാബ് ധരിച്ച് പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: ന്യൂസീലന്‍ഡ് ഭീകരാക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; 6 പേരെ കാണാനില്ല; കാണാതായവരില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവതിയെമെന്ന് സ്ഥിരീകരണം. ന്യൂസീലന്‍ഡില്‍ മുസ്ലീം പള്ളികളില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. കൂടാതെ ആറ് ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമ്പത് ഇന്ത്യക്കാരെ …
സ്വന്തം ലേഖകന്‍: ബ്രെണ്ടന്‍ ടറാന്റ്, ന്യൂസിലാന്‍ഡ് വെടിവെയ്പിന് പിന്നിലെ വംശീയവെറിയനായി തീവ്രവാദദി; ബ്രെണ്ടന്‍ കോടതിയില്‍ എത്തിയത് കുറ്റബോധമോ കുസലോ ഇല്ലാതെ; മാധ്യമങ്ങള്‍ക്കായി പുഞ്ചിരി! ന്യൂസിലാന്‍ഡില്‍ പള്ളിയില്‍ 49 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി കോടതിയില്‍ എത്തിയത് യാതൊരു കുറ്റബോധമോ കുസലോ ഇല്ലാതെയാണ്. കോടതിയില്‍ എത്തിയ ഇയാള്‍ മാധ്യമങ്ങളില്‍ നിന്നും കണ്ണെടുക്കാതെ മുഖത്ത് ഒരു പുഞ്ചിരിയോട് നോക്കി നിന്നു. …
സ്വന്തം ലേഖകന്‍: സൗദിയില്‍ കനത്തമഴ തുടരുന്നു: മരണം 36 ആയി; റോഡുകളില്‍ വെള്ളം കയറി ഗതാഗതം താറുമായി. സൗദിയിലെ തുറൈഫില്‍ കനത്ത മഴ തുടരുന്നു. ശീതകാലാവസ്ഥ തുടരുന്നതിനിടെ കഴിഞ്ഞ രണ്ട് ദിവസമായി അന്തരീക്ഷതാപം ഉയര്‍ന്നിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാത്രി മുതലാണ് അപ്രതീക്ഷിതമായി കാലാവസ്ഥയില്‍ മാറ്റം തുടങ്ങിയത്. വ്യാഴാഴ്ച ഇടവിട്ട് പെയ്ത മഴ വെള്ളിയാഴ്ച വൈകുന്നേരമായതോടെ ശക്തിപ്രാപിച്ചു. …
സ്വന്തം ലേഖകന്‍: ‘ഹലോ ബ്രദര്‍,’ തോക്കുമായി കുതിച്ചെത്തിയ ആക്രമിയോട് ദാവൂദ്; പറഞ്ഞു തീരും മുമ്പെ നെഞ്ചു തുളച്ച് വെടിയുണ്ട! ന്യൂസിലന്‍ഡ് മുസ്ലീം പള്ളിയിലെ ഭീകരാക്രമണം ലോകം ലൈവായി കണ്ടത് ഇങ്ങനെ. ‘ഹലോ ബ്രദര്‍…’ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയിലേക്ക് തോക്കുമായി ഇരച്ചെത്തിയ ബ്രെന്റന്‍ ടറന്റിനോട് എഴുപത്തിയൊന്നുകാരനായ ദാവൂദ് നബി പറഞ്ഞ വാക്കാണിത്. എന്നാല്‍ ദാവൂദിന് …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ റിയാലിറ്റി ഷോയില്‍ 7 കോടിയുടെ സമ്മാനം സ്വന്തമാക്കി ചെന്നൈ സ്വദേശിയായ പതിമൂന്നുകാരന്‍; കൊച്ചുപയ്യന്റെ പിയാനോ വായന കണ്ട് അന്തംവിട്ട് വിധികര്‍ത്താക്കളും പ്രേക്ഷകരും. ദ വേള്‍ഡ് ബെസ്റ്റ് എന്ന വിഖ്യാത സംഗീത റിയാലിറ്റി ഷോയില്‍ വിജയിയായി 7 കോടി രൂപ സമ്മാന തുക നേടിയിരിക്കുകയാണ് ചെന്നൈയില്‍ നിന്നുള്ള ലിഡിയന്‍ നാദസ്വരം എന്ന പതിമൂന്നുകാരന്‍. …
സ്വന്തം ലേഖകന്‍: ലോകകപ്പ് ടീമുകളുടെ എണ്ണം 48 ആക്കി ഉയര്‍ത്താനൊരുങ്ങി ഫിഫ; ലോകകപ്പ് പ്രതീക്ഷയോടെ കാത്തിരിക്കുന്നവരില്‍ ഇന്ത്യയും. 2022ല്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത് ഖത്തറിലാണ്. ലോകകപ്പില്‍ 48 ടീമുകള്‍ കളിക്കാന്‍സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കി. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32 ല്‍ നിന്ന് 48 …