സ്വന്തം ലേഖകന്‍: ഉത്തര കൊറിയയിലെ തെരഞ്ഞെടുപ്പ്; ഒരൊറ്റ സ്ഥാനാര്‍ഥി മാത്രം മത്സരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 99.99%; 100% തികയ്ക്കാമായിരുന്നു എന്ന് ലോകം! ഉത്തര കൊറിയയില്‍ ഒരൊറ്റ സ്ഥാനാര്‍ഥി മാത്രം മത്സരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 99.99. നാട്ടിലുള്ള മുഴുവന്‍ പേരും വോട്ടു ചെയ്‌തെങ്കിലും വിദേശത്തുള്ളവര്‍ക്കും കപ്പലിലെ ജോലിക്കാര്‍ക്കും വോട്ടു ചെയ്യാന്‍ കഴിയാഞ്ഞതിനാലാണു 100 ശതമാനത്തില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വ്യോമാക്രമണത്തിന് ശേഷം 200 മൃതദേഹങ്ങള്‍ ബാലകോട്ടില്‍ നിന്ന് മാറ്റിയെന്ന വെളിപ്പെടുത്തലുമായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍. ബാലകോട്ടിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് പാക് അധീന കശ്മീര്‍ സ്വദേശിയായ സെന്‍ജെ ഹസ്‌നാന്‍ സെറിങാണ് അറിയിച്ചത്. ഇപ്പോള്‍ അമേരിക്കയിലാണ് ഇയാള്‍. ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തല്‍. നിരവധി മൃതദേഹങ്ങള്‍ ബാലകോട്ടില്‍ നിന്ന് പാകിസ്താനിലെ ഖൈബര്‍ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ നയതന്ത്രജ്ഞര്‍ മൂന്ന് ദിവസത്തിനകം രാജ്യം വിടണം; അന്ത്യ ശാസനവുമായി വെനസ്വേല. വെനസ്വേലയില്‍ തുടരുന്ന അമേരിക്കന്‍ നയതന്ത്രജ്ഞര്‍ മൂന്ന് ദിവസത്തിനകം രാജ്യം വിടണമെന്ന അന്ത്യ ശാസനവുമായി വെനസ്വേലന്‍ വിദേശകാര്യ മന്ത്രി ജോര്‍ജ് അറീസ. നയതന്ത്രജ്ഞര്‍ രാജ്യത്ത് തുടരുന്നത് സമാധാന അന്തരീക്ഷം ഇല്ലാതാക്കുമെന്നാണ് വിമര്‍ശനം. അമേരിക്കന്‍ നയതന്ത്രജ്ഞരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്ത് …
സ്വന്തം ലേഖകന്‍: ആദ്യം കുത്തി, പിന്നെ കൊളുത്തി; ജീവനോടെ കത്തിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം; കണ്മുന്നില്‍ കണ്ട ഞെട്ടിക്കുന്ന കാഴ്ചകള്‍ വിശ്വസിക്കാനാകാതെ നാട്ടുകാര്‍. രാവിലെ 9.11ന് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നടന്ന സംഭവത്തിനു ദൃക്‌സാക്ഷികള്‍ അധികം ഇല്ലായിരുന്നു. കടകള്‍ തുറന്നു വരുന്നതേയുള്ളു. ഒരു ടയര്‍ കട, സൈക്കിള്‍ കട, മെഡിക്കല്‍ സ്റ്റോര്‍ എന്നിവയാണ് ഇവിടെ …
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന് സുരക്ഷ ഒരുക്കാന്‍ ഒരു വര്‍ഷം ചെലവ് 69 കോടി! ഫെയ്‌സ്ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് സ്ഥാപനം ഒരുക്കുന്നത് കോടികളുടെ സുരക്ഷ. ഏകദേശം പത്ത് ദശലക്ഷം ഡോളര്‍ (69.91 കോടി രൂപ)യാണ് സുക്കര്‍ബര്‍ഗിന് സുരക്ഷ ഒരുക്കാനായി പ്രതിവര്‍ഷം ചെലവിടുന്നത്. അടിയന്തരഘട്ടത്തില്‍ ഫെയ്‌സ്ബുക്ക് ആസ്ഥാനത്തു നിന്നും സുക്കര്‍ബര്‍ഗിന് രക്ഷപ്പെടാന്‍ ഒരു പാനിക് …
സ്വന്തം ലേഖകന്‍: ‘ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്?’ സമൂഹ മാധ്യമങ്ങളിലെ സദാചാര പോലീസുകാര്‍ക്കെതിരെ ആഞ്ഞടിച്ച് കരീന. ബോളിവുഡിലെ താരദമ്പതിമാരായ സെയ്ഫ് അലിഖാനും കരീന കപൂറും എന്നും മാധ്യമങ്ങള്‍ക്ക് പ്രിയങ്കരരാണ്. വിവാഹശേഷം അഭിനയത്തില്‍ നിന്നു വിട്ടു നില്‍ക്കുകയാണ് കരീന. ഇതിനിടയില്‍ ഇവരുടെ ജീവിതത്തിലേക്കു മകന്‍ തൈമൂറും എത്തി. ഇപ്പോള്‍ പാപ്പരാസികള്‍ തൈമൂറിനു പിന്നാലെയാണ്.കുറച്ചു നാള്‍ …
സ്വന്തം ലേഖകന്‍: ചാമ്പ്യന്‍സ് ലീഗില്‍ സിമിയോണിയുടെ അശ്‌ളീല ആംഗ്യത്തിന് ക്രിസ്റ്റ്യാനോയുടെ ചുട്ട മറുപടി ഇങ്ങനെ! ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് നേട്ടത്തിന് പിന്നാലെ അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണിക്ക് മറുപടി നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആദ്യ പാദത്തില്‍ യുവന്റസിനെ 20ത്തിന് പരാജയപ്പെടുത്തിയ ശേഷം ആഹ്ലാദ പ്രകടനത്തിനിടെ സിമിയോണി അശ്‌ളീല ആംഗ്യം കാണിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് രണ്ടാം …
സ്വന്തം ലേഖകന്‍: ‘ഇത് മമത സ്‌റ്റൈല്‍!’ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 41 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത് 17 സ്ത്രീകള്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് വിപ്ലവകരമായ ഈ തീരുമാനം പ്രഖ്യാപിച്ചത്. ആകെമൊത്തം 42 സീറ്റുകളുള്ള പശ്ചിമബംഗാളില്‍ 41 ശതമാനം …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്റെ പിന്തുണയോടെ പുതുക്കിയ ബ്രെക്‌സിറ്റ് ബില്‍ ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍; പ്രധാനമന്ത്രി തെരേസാ മേയ്ക്ക് നിര്‍ണായക ദിനം. ഐറിഷ് ബാക്ക് സ്റ്റോപ്പിലടക്കം നിര്‍ണായക തീരുമാനങ്ങളില്‍ യൂറോപ്യന്‍ യൂണിയന്റെ ഉറപ്പുകള്‍ ബ്രെക്‌സിറ്റിന് ലഭിച്ചു. തെരേസ മെയും യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ പ്രസിഡ!ന്റ് ജോണ്‍ ക്‌ളോഡ് ജങ്കറുമായി നടത്തിയ ചര്‍ച്ചയിലാണ് നിയമപരമായ ഉറപ്പുകള്‍ ലഭിച്ചത്. …
സ്വന്തം ലേഖകന്‍: താലിബാന്‍ നേതാവ് മുല്ലാ ഉമര്‍ ഒളിച്ചുതാമസിച്ചിരുന്നത് അമേരിക്കന്‍ സൈന്യത്തിന്റെ മൂക്കിന് താഴെയെന്ന് വെളിപ്പെടുത്തല്‍. 2013ല്‍ മരിച്ച ഉമറിനെക്കുറിച്ച് ഡച്ച് മാധ്യമപ്രവര്‍ത്തക ബെറ്റി ഡാം എഴുതിയ പുതിയ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. 2001ല്‍ അമേരിക്കന്‍ സേന താലിബാന്‍ ഭരണകൂടത്തെ അട്ടിമറിച്ചശേഷമാണ് ഒമര്‍ ഒളിവില്‍പോയത്. അഫ്ഗാനിസ്ഥാനിലെ സാബൂള്‍ പ്രവിശ്യയിലെ ലാഗ്മാന്‍ സൈനികകേന്ദ്രത്തിനു തൊട്ടടുത്ത ഗ്രാമത്തിലെ ഭവനത്തിലാണ് …