സ്വന്തം ലേഖകന്‍: രാസായുധ പ്രയോഗമേറ്റ് അബോധാവസ്ഥയില്‍ ആയിരുന്ന ബ്രിട്ടീഷ് ദമ്പതികളില്‍ ഭര്‍ത്താവിന് ബോധം തിരിച്ചുകിട്ടി. നോവിചോക് രാസായുധ വിഷബാധയേറ്റ് ആശുപത്രിയിലായ ചാര്‍ളി റൗള്‍ ബോധം വീണ്ടെടുത്തായി സോള്‍സ്ബ്രിയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇദ്ദേഹത്തിനൊപ്പം വിഷബാധയേറ്റ ഭാര്യ ഡോണ്‍ സ്റ്റര്‍ജസ് കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. ശീതയുദ്ധകാലത്തു സോവിയറ്റ് യൂണിയന്‍ തയാറാക്കിയ ഉഗ്രവിഷവാതകമായ നോവിചോകാണു മരണകാരണമെന്നു സ്ഥിരീകരിച്ചതോടെ റഷ്യയും …
സ്വന്തം ലേഖകന്‍: ഹോളിവുഡ് നടിമാരെ പീഡിപ്പിച്ച കേസുകളില്‍ നിര്‍മാതാവ് ഹാര്‍വി വെയന്‍സ്റ്റെന് ജാമ്യം; ബലാത്സംഗമല്ല, പരസ്പര ധാരണയോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് വെയ്ന്‍സ്റ്റെന്‍. ലൈംഗിക ചൂഷണത്തിനെതിരെ മീടൂ ഹാഷ്ടാഗാനു തുടക്കമിട്ട ഹോളിവുഡിലെ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെന് യുഎസ് കോടതി ജാമ്യം അനുവദിച്ചു. നിര്‍മ്മാതാവിനെതിരേ ഉയര്‍ന്ന ആരോപണം സംശയാതീതമായി തെളിയിക്കാന്‍ എതിര്‍കക്ഷികള്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് ജാമ്യം. നിര്‍മ്മാതാവില്‍ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് രക്ഷാദൗത്യവുമായി ബ്രിട്ടനില്‍ ജെറമി ഹണ്ട് വിദേശകാര്യ സെക്രട്ടറി; പ്രധാനമന്ത്രി തെരേസാ മേയ്ക്ക് പൂര്‍ണ പിന്തുണയെന്ന് ഹണ്ട്. ബ്രെക്‌സിറ്റ് നയങ്ങളില്‍ പ്രധാനമന്ത്രി തെരേസാ മേയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നു രാജിവച്ച ബോറീസ് ജോണ്‍സനു പകരമാണ് പുതിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായി ജെറമി ഹണ്ട് ചാര്‍ജെടുത്തത്. തെരേസാ മേയ്ക്ക് സര്‍വ പിന്തുണയും നല്‍കുമെന്നും അധികാരമേറ്റയുടന്‍ ഹണ്ട് വ്യക്തമാക്കി. …
സ്വന്തം ലേഖകന്‍: ബെല്‍ജിയത്തെ തലകൊണ്ടിടിച്ചു വീഴ്ത്തിയ ഫ്രാന്‍സ് 12 കൊല്ലത്തിനു ശേഷം ലോകകപ്പ് ഫൈനലില്‍. സെമിയിലെ ആവേശപ്പോരാട്ടത്തില്‍ ബെല്‍ജിയത്തെ മടക്കമില്ലാത്ത ഏക ഗോളിന് തോല്‍പിച്ചാണ് ഫ്രാന്‍സ് മൂന്നാം തവണയും ലോകകപ്പിന്റെ കലാശപ്പോരിന് യോഗ്യത നേടിയത്. അമ്പത്തിയൊന്നാം മിനിറ്റില്‍ ഡിഫന്‍ഡര്‍ സാമ്വല്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. ഗ്രീസ്മനെടുത്ത കോര്‍ണര്‍ ഫെല്ലെയ്‌നിക്കൊപ്പം ചാടിയാണ് ഉംറ്റിറ്റി വലയിലെത്തിച്ചത്. ആക്രമണത്തില്‍ …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന് ഊഷ്മള വരവേല്‍പ്പൊരുക്കി ഡല്‍ഹി. രാഷ്ട്രപതി ഭവനില്‍ മൂണ്‍ ജെ ഇന്നിനേയും ഭാര്യ കിം ജുങ് സൂകിനേയും രാജ്യം ആചാരപരമായി വരവേറ്റു. ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പത്‌നി സവിത കോവിന്ദ് എന്നിവരുമായി മൂണ്‍ കൂടിക്കാഴ്ച നടത്തി. ഉച്ചഭക്ഷണത്തിന് ശേഷം ഹൈദരബാദ് …
സ്വന്തം ലേഖകന്‍: ഇഷ്ടമുള്ള ലിംഗത്തില്‍ നിന്ന് പങ്കാളിയെ തിരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി; സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമെന്നതിന്റെ നിയമ സാധുത പരിശോധിക്കും. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് ഹാദിയ കേസില് സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട് എന്നും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. സ്വവര്ഗരതി നിയമപരമാക്കണമെന്ന ഹര്ജി പരിഗണിക്കവെയാണ് …
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ കണ്ടത് ലോകം ഇന്നേവരെ കാണാത്ത ആസൂത്രണവും നിശ്ചയദാര്‍ഡ്യവും; 72 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; രക്ഷാപ്രവര്‍ത്തനത്തിന്‍ടെ ജീവന്‍ ബലി നല്‍കിയ മുങ്ങല് വിദഗ്ധന്‍ സമാന് ഗുനാന് ലോകത്തിന്റെ അന്ത്യാഞ്ജലി. കഴിഞ്ഞ 17 ദിവസമായി പതിമൂന്നു ജീവനുകള്ക്കുവേണ്ടി ഗുഹയിലും പുറത്തും അഹോരാത്രം പ്രയത്‌നിച്ച ആയിരക്കണക്കിനു മനുഷ്യരാണ് ഈ വിജയത്തിന്റെ അവകാശികള്‍. ജീവന് പണയംവെച്ച് ജീവവായു …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയിലെ പ്രശസ്തനായ ഭീമന്‍ മുതല ഒടുവില്‍ അധികൃതരുടെ കെണിയിലായി. അറുനൂറുകിലോ ഭാരമുള്ള ഭീമന് മുതലയെ ഓസ്‌ട്രേലിയയിലെ കാതറിനിലെ നദിയില്‌നിന്നാണ് അധികൃതര് വലയിലാക്കിയത്. എട്ടുവര്ഷം നീണ്ട ശ്രമങ്ങള്‌ക്കൊടുവിലാണ് മുതയെ പിടികൂടാന് സാധിച്ചത്. 4.7 മീറ്റര് നീളമുള്ള മുതലയ്ക്ക് അറുപതുവയസ്സു പ്രായമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 2010ലാണ് ഈ ഭീമന്മുതലയെ ആദ്യമായി കണ്ടത്. പലവട്ടം ശ്രമിച്ചെങ്കിലും ഇതുവരെ പിടികൂടാന് …
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളേയും പരിശീലകനേയും സുരക്ഷിതമായി പുറത്തെത്തിച്ചു; ലോകം കൈകോര്‍ത്ത 17 ദിവസങ്ങളും ചരിത്രമായ ഒരു രക്ഷാദൗത്യവും. തായ്‌ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില് കുടുങ്ങിയ 12 കുട്ടികളും കോച്ചും 17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാ ദൗത്യത്തിനും ശേഷമാണ് പുറംലോകത്തെത്തുന്നത്. ഗുഹയില്‍ അവശേഷിച്ച നാലു കുട്ടികളെയും …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഫാക്ടറി നോയിഡയില്‍; ഉദ്ഘാടനം പ്രധാനമന്ത്രി മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും ചേര്‍ന്ന്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സാംസംഗിന്റെ നവീകരിച്ച പ്ലാന്റാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്. നിലവിലുള്ള സാംസംഗിന്റെ നിര്‍മ്മാണ യൂണിറ്റിനോട് അനുബന്ധിച്ചാണ് പ്ലാന്റിന്റെ നിര്‍മ്മാണ …