1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനില്‍ രാസായുധ പ്രയോഗത്തിനിരയായ സ്ത്രീ മരിച്ചു; റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ഉലയുന്നു
ബ്രിട്ടനില്‍ രാസായുധ പ്രയോഗത്തിനിരയായ സ്ത്രീ മരിച്ചു; റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ഉലയുന്നു
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ രാസായുധ പ്രയോഗത്തിനിരയായ സ്ത്രീ മരിച്ചു; റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ഉലയുന്നു. ഇംഗ്ലണ്ടിലെ ആംസ്ബറിയില്‍ നൊവിചോക് വിഷബാധയേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയ ദമ്പതികളില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 44 കാരി ഡോണ്‍ സ്റ്റര്‍ജസാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജൂണ്‍ 30 നാണ് സ്റ്റര്‍ജസിനേയും ഭര്‍ത്താവ് ചാര്‍ലി റോവ്‌ലിയെയും സ്വവസതിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ …
തുര്‍ക്കിയില്‍ പ്രസിഡന്റ് തയ്യിപ് ഏര്‍ദോഗന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു
തുര്‍ക്കിയില്‍ പ്രസിഡന്റ് തയ്യിപ് ഏര്‍ദോഗന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ പ്രസിഡന്റ് തയ്യിപ് ഏര്‍ദോഗന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. പ്രസിഡന്റായി രണ്ടാംവട്ടവും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്തിന് പിന്നാലെയാണ് എര്‍ദോഗാന്‍ കാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ചത്. 26 അംഗ മന്ത്രിസഭാ 16 ആയി ചുരുക്കിയാണ് ഏര്‍ദോഗന്റെ പ്രഖ്യാപനം. ഫുവാത് ഒക്ടെയാണ് പുതിയ വൈസ് പ്രസിഡന്റ്. മുന്‍ ഊര്‍ജ മന്ത്രിയും തന്റെ മരുമകനുമായ ബെറാത് അല്‍ബയ്‌റാക്കിനെ …
അഴിമതിക്കേസില്‍ ശിക്ഷ കിട്ടിയ നവാസ് ഷെരീഫിന്റേയും മകളുടേയും അറസ്റ്റ് ഉടനെന്ന് പാക് മന്ത്രി
അഴിമതിക്കേസില്‍ ശിക്ഷ കിട്ടിയ നവാസ് ഷെരീഫിന്റേയും മകളുടേയും അറസ്റ്റ് ഉടനെന്ന് പാക് മന്ത്രി
സ്വന്തം ലേഖകന്‍: അഴിമതിക്കേസില്‍ ശിക്ഷ കിട്ടിയ നവാസ് ഷെരീഫിന്റേയും മകളുടേയും അറസ്റ്റ് ഉടനെന്ന് പാക് മന്ത്രി. പാനമ പേപ്പേഴ്‌സ് പുറത്തുവിട്ട അഴിമതിക്കേസില്‍ സുപ്രീം കോടതി 10 വര്‍ഷം തടവിനു ശിക്ഷിച്ച മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനേയും മകള്‍ മറിയത്തിനേയും ലണ്ടനില്‍നിന്ന് മടങ്ങിയെത്തിയാലുടന്‍ വിമാനത്താവളത്തില്‍വെച്ചുതന്നെ അറസ്റ്റു ചെയ്യാനാണ് പദ്ധതിയെന്ന് നിയമമന്ത്രി അലി സഫര്‍ പറഞ്ഞു. കോടതിയുത്തരവ് നടപ്പാക്കാന്‍ …
അറ്റസ്റ്റേഷന്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ച് ഒമാന്‍ വിദേശകാര്യ മന്ത്രാലയം
അറ്റസ്റ്റേഷന്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ച് ഒമാന്‍ വിദേശകാര്യ മന്ത്രാലയം
സ്വന്തം ലേഖകന്‍: അറ്റസ്റ്റേഷന്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ച് ഒമാന്‍ വിദേശകാര്യ മന്ത്രാലയം. വിവാഹ സര്‍ട്ടിഫിക്കറ്റ്, പവര്‍ ഓഫ് അറ്റോണി തുടങ്ങിയ സേവനങ്ങള്‍ക്കെല്ലാം നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറ്റസ്റ്റേഷന്‍ വിഭാഗം തലവന്‍ മുഹമ്മദ് അല്‍ സൈഫ് അറിയിച്ചത്. ഈ വര്‍ഷം ആദ്യം മുതലാണ് വിദേശകാര്യമന്ത്രാലയം എല്ലാ സേവനങ്ങളുടെയും ചുരുങ്ങിയ സേവന നിരക്ക് പത്ത് റിയാലായി നിജപ്പെടുത്തിയത്. …
തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളില്‍ പുറത്തെത്തിച്ചവരുടെ എണ്ണം എട്ടായി; ബാക്കിയുള്ളവരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു
തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളില്‍ പുറത്തെത്തിച്ചവരുടെ എണ്ണം എട്ടായി; ബാക്കിയുള്ളവരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളില്‍ പുറത്തെത്തിച്ചവരുടെ എണ്ണം എട്ടായി; ബാക്കിയുള്ളവരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. ബാക്കിയുള്ളവരെ ചേംബര്‍ 3 എറിയപ്പെടുന്ന സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായാണു വിവരം. ഇവിടെ നിന്നു രണ്ടു കിലോമീറ്റര്‍ മാത്രമാണു ഗുഹാമുഖത്തേക്കുള്ളത്. രക്ഷപ്പെടുത്തിയ എട്ട് കുട്ടികളും പൂര്‍ണ ആരോഗ്യവാന്മാരാണെങ്കിലും ഇവരെ കാണാന്‍ മാതാപിതാക്കളെ ഇതുവരെ അനുവദിച്ചിട്ടില്ല. മെഡിക്കല്‍ പരിശോധനാഫലം വരുന്നതു …
ദിലീപ് വിഷയത്തില്‍ അമ്മയുടെ നയം വ്യക്തമാക്കി മോഹന്‍ലാല്‍; വിഷയം ഡബ്ല്യുസിസിയുമായി ചര്‍ച്ച ചെയ്യും
ദിലീപ് വിഷയത്തില്‍ അമ്മയുടെ നയം വ്യക്തമാക്കി മോഹന്‍ലാല്‍; വിഷയം ഡബ്ല്യുസിസിയുമായി ചര്‍ച്ച ചെയ്യും
സ്വന്തം ലേഖകന്‍: ദിലീപ് വിഷയത്തില്‍ അമ്മയുടെ നയം വ്യക്തമാക്കി മോഹന്‍ലാല്‍; വിഷയം ഡബ്ല്യുസിസിയുമായി ചര്‍ച്ച ചെയ്യും. ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാല്‍. ഇന്നു ചേര്‍ന്നത് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗമല്ല. എക്‌സിക്യൂട്ടീവ് ചേര്‍ന്നശേഷം ഡബ്ല്യുസിസിയുമായി ചര്‍ച്ച നടത്തും. ജനറല്‍ ബോഡിയില്‍ എല്ലാവരുടെയും തീരുമാനപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തത്. ദിലീപ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിട്ടില്ലെന്ന് യോഗത്തില്‍ …
ബ്രെക്‌സിറ്റ് വിവാദക്കാറ്റില്‍ ആടിയുലഞ്ഞ് തെരേസാ മേയ് മന്ത്രിസഭ; വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണും രാജി പ്രഖ്യാപിച്ചു
ബ്രെക്‌സിറ്റ് വിവാദക്കാറ്റില്‍ ആടിയുലഞ്ഞ് തെരേസാ മേയ് മന്ത്രിസഭ; വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണും രാജി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വിവാദക്കാറ്റില്‍ ആടിയുലഞ്ഞ് തെരേസാ മേയ് മന്ത്രിസഭ; വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണും രാജി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി തെരേസ മേയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നു ബ്രിട്ടനിലെ ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസ് കഴിഞ്ഞ ദിവസം രാജിവച്ചതിനു തൊട്ടുപിന്നാലെയാണ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സനും രാജിവച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്മാറ്റത്തില്‍ ആവശ്യത്തിലേറെ വിട്ടുവീഴ്ച …
ഡല്‍ഹി നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് തൂക്കുകയര്‍ തന്നെ; ശിക്ഷയില്‍ ഇളവില്ലെന്ന് സുപ്രീം കോടതി
ഡല്‍ഹി നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് തൂക്കുകയര്‍ തന്നെ; ശിക്ഷയില്‍ ഇളവില്ലെന്ന് സുപ്രീം കോടതി
സ്വന്തം ലേഖകന്‍: ഡല്‍ഹി നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് തൂക്കുകയര്‍ തന്നെ; ശിക്ഷയില്‍ ഇളവില്ലെന്ന് സുപ്രീം കോടതി. പ്രതികളുടെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ നാലു പ്രതികള്‍ക്കും വധശിക്ഷ തന്നെ ലഭിക്കും. വധശിക്ഷ ലഭിച്ചതില്‍ മൂന്നു പേര്‍ മാത്രമേ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നുള്ളു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍ …
സൗദി അറേബ്യയില്‍ സ്ത്രീകള്‍ ഡ്രൈവിംഗ് തുടങ്ങിയതോടെ പ്രവാസി ഹൗസ് ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെടല്‍ ഭീഷണിയില്‍
സൗദി അറേബ്യയില്‍ സ്ത്രീകള്‍ ഡ്രൈവിംഗ് തുടങ്ങിയതോടെ പ്രവാസി ഹൗസ് ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെടല്‍ ഭീഷണിയില്‍
സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ സ്ത്രീകള്‍ ഡ്രൈവിംഗ് തുടങ്ങിയതോടെ പ്രവാസി ഹൗസ് ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെടല്‍ ഭീഷണിയില്‍. രാജ്യത്ത് ഹൗസ് ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ മുപ്പതിനായിരത്തിലേറെ വിദേശി ഹൗസ് ഡ്രൈവര്‍മാരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയും വ്യക്തമാക്കി. സ്വദേശിവത്കരണം ശക്തമായതോടെ ഓരോ ദിവസവും സൗദിയില്‍ …
ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു; പുതുതായി നിര്‍മ്മിച്ച രണ്ട് മേല്‍പാലങ്ങള്‍ ഉടന്‍ തുറക്കും
ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു; പുതുതായി നിര്‍മ്മിച്ച രണ്ട് മേല്‍പാലങ്ങള്‍ ഉടന്‍ തുറക്കും
സ്വന്തം ലേഖകന്‍: ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു; പുതുതായി നിര്‍മ്മിച്ച രണ്ട് മേല്‍പാലങ്ങള്‍ ഉടന്‍ തുറക്കും. പണി പൂര്‍ത്തിയായ മേല്‍ക്കാലങ്ങള്‍ ജൂലൈ 14 ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. ഡി.ഐ.സിയില്‍ നിന്ന് അല്‍ അവീര്‍ റോഡില്‍ ഹത്ത ഭാഗത്തേക്കും ഡി.ഐ.സിയില്‍ നിന്ന് ദുബൈ ഡൗണ്‍ ടൗണിലേക്കുമാണ് …