സ്വന്തം ലേഖകന്‍: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മല്ലികാ ഷെരാവത്ത് ഇരുമ്പു കൂട്ടില്‍ ബന്ധിതയായി കഴിഞ്ഞത് 12 മണിക്കൂര്‍. ഐശ്വര്യ റായിയും ദീപിക പദുക്കോണും കങ്കണ റണാവത്തും സോനം കപൂറുമെല്ലാം റെഡ്കാര്‍പെറ്റില്‍ താരങ്ങളായപ്പോള്‍ മല്ലിക കൈയ്യടി വാങ്ങിയത് വ്യത്യസ്തമായായിരുന്നു. ഇരുമ്പു ചങ്ങലകളാല്‍ ബന്ധിച്ച് സ്വയമേ തന്നെ കൂട്ടിലടച്ചാണ് മല്ലിക കാന്‍ വേദിയില്‍ എത്തിയത്. കുട്ടികള്‍ക്കു നേരെ നടക്കുന്ന …
സ്വന്തം ലേഖകന്‍: കുറച്ച് അണ്വായുധങ്ങളും മിസൈലുകളും ഉത്തര കൊറിയ കൈമാറുക തന്നെ വേണം; നിലപാടില്‍ ഉറച്ച് യുഎസ്; ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി ദക്ഷിണ കൊറിയ. അണ്വായുധങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലും ആറു മാസത്തിനകം ഉത്തരകൊറിയ കൈമാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതായി ജപ്പാനിലെ അസാഹി ഷിംബൂന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പകരമായി ഭീകരരാഷ്ട്രങ്ങളുടെ പട്ടികയില്‍നിന്ന് ഉത്തരകൊറിയയെ നീക്കം ചെയ്യും. …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ എച്ച് വണ്‍ ബി വിസക്കാരുടെ പങ്കാളികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്ന് 130 കോണ്‍ഗ്രസ് അംഗങ്ങള്‍. ആയിരക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുന്ന വിഷയത്തില്‍ ഇന്ത്യന്‍ വംശജയായ അംഗം പ്രമീള ജയപാലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തിയത്. ഇവര്‍ ഒപ്പിട്ട കത്ത് ഹോംലാന്‍ഡ് സുരക്ഷ സെക്രട്ടറി ക്രിസ്ജന്‍ നീല്‍സണിന് കൈമാറി. ഇന്ത്യന്‍ ഐ.ടി പ്രഫഷനലുകള്‍ …
സ്വന്തം ലേഖകന്‍: യുകെ ഭീകരവിരുദ്ധ നിയമത്തിലെ നാടുകടത്തല്‍ വകുപ്പ് വിദേശ പ്രഫഷനലുകള്‍ക്കെതിരെ ഉപയോഗിക്കുന്നു; ബ്രിട്ടനില്‍ 30,000 ഇന്ത്യന്‍ പ്രഫഷണലുകള്‍ ഭീമ ഹര്‍ജി നല്‍കി. ഭീകരവാദികള്‍ക്കെതിരെ ഉപയോഗിക്കുന്ന ദേശീയ സുരക്ഷ നിയമത്തിലെ വകുപ്പുപയോഗിച്ച് വിദേശ പ്രഫഷനലുകള്‍ക്കെതിരെ നാടുകടത്തല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്ന ബ്രിട്ടീഷ് സര്‍ക്കാറിന്റെ നീക്കത്തിനെതിരെയാണ് ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിഷേധം. 38 ഡിഗ്രീസ് കാമ്പയിന്‍ വെബ്‌സൈറ്റിന്റെ ആഭിമുഖ്യത്തിലാണ് …
സ്വന്തം ലേഖകന്‍: ‘ക്ഷമിക്കണം, ട്രെയിന്‍ 25 സെക്കന്റ് നേരത്തെ പുറപ്പെട്ടു,’ യാത്രക്കാരോട് മാപ്പു പറഞ്ഞ് ജപ്പാനീസ് റയില്‍ കമ്പനി. സ്റ്റേഷനില്‍നിന്ന് 25 സെക്കന്‍ഡ് നേരത്തെ പുറപ്പെട്ടതിന് വെസ്റ്റ് ജപ്പാന്‍ റെയില്‍വേയ്‌സാണ് യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദ പ്രകടനം നടത്തിയത്. അപൂര്‍വമായ ഈ മാപ്പു പറച്ചില്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നോട്ടോഗാവ സ്‌റ്റേഷനില്‍നിന്നാണ് ട്രെയിന്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ കൊലപാതകം; രക്ഷപ്പെട്ട പ്രതിയ്ക്കായി വലവിരിച്ച് പോലീസ്. ജെസിക്ക പട്ടേല്‍ എന്ന 34 കാരിയെയാണ് മിഡില്‍സ്ബറോ നഗരത്തിലെ ലിന്‍തോര്‍പ്പ് പ്രാന്തത്തിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലയാളിക്കായി തെരച്ചില്‍ തുടരുകയാണെന്നറിയിച്ച പൊലീസ് മറ്റു വിവരങ്ങള്‍ ഒന്നുംതന്നെ ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല. ബ്രിട്ടനില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയായിരുന്ന ജെസീക്ക …
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ യുദ്യൂരപ്പയുടെ ഏകാംഗ സര്‍ക്കാരിന് നിര്‍ണായക ദിനം; സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും; ജെഡിഎസ് എംഎല്‍എമാരെ കൂട്ടത്തോടെ പുതുച്ചേരിയിലേക്ക് മാറ്റിയതായി സൂചന. സര്‍ക്കാര്‍ രൂപീകരണത്തിനായി ബിഎസ് യെദ്യൂരപ്പയെ ക്ഷണിച്ച് ഗവര്‍ണറുടെ നടപടികള്‍ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഭൂരിപക്ഷം അവകാശപ്പെട്ട് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ രണ്ട് …
സ്വന്തം ലേഖകന്‍: ‘കുടിയേറ്റക്കാര്‍ മനുഷ്യരല്ല. മൃഗങ്ങളാണ്, അവരെ രാജ്യത്തുനിന്ന് പുറത്താക്കണം,’ വീണ്ടും കുടിയേറ്റ വിരുദ്ധ പരാമര്‍ശവുമായി ട്രംപ്. അനധികൃത കുടിയേറ്റക്കാരെ അധിക്ഷേപിക്കുന്ന പരമാര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ചില കുടിയേറ്റക്കാര്‍ മൃഗങ്ങളാണെന്നായിരുന്നു കാലിഫോര്‍ണിയയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധികളുമായി വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ട്രംപ് പറഞ്ഞത്. ‘ആളുകള്‍ രാജ്യത്തേക്ക് വരികയും വരാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. …
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; രാഹുല്‍ ഗാന്ധിയും അമിത്ഷായും തമ്മില്‍ ട്വിറ്റര്‍ യുദ്ധം. ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ട്വിറ്ററില്‍ വാക് പോരുമായി രാഹുല്‍ ഗാന്ധിയും അമിത്ഷായും. ജനാധിപത്യത്തിന്റെ തോല്‍വിയില്‍ രാജ്യം വിലപിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസ് ജെഡിഎസിന് മോഹനവാഗ്ദാനം നല്‍കിയ നിമിഷത്തില്‍ ഇന്ത്യന്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടെന്ന് അമിത്ഷാ …
സ്വന്തം ലേഖകന്‍: നേപ്പാള്‍ രാഷ്ട്രീയം വഴിത്തിരിവില്‍; പ്രധാനമന്ത്രി ശര്‍മ ഒലിയുടേയും മുന്‍പ്രധാനമന്ത്രി പ്രചണ്ഡയുടേയും പാര്‍ട്ടികള്‍ ഒന്നായി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ എന്നാണ് പുതിയ ഏകീകൃത പാര്‍ട്ടിയുടെ പേര്. പ്രധാനമന്ത്രി ശര്‍മ ഒലിയുടെ സിപിഎന്‍–യുഎംഎല്ലും മുന്‍പ്രധാനമന്ത്രി പ്രചണ്ഡയുടെ സിപിഎന്‍–മാവോയിസ്റ്റ് സെന്ററും തമ്മിലാണ് ലയനം നടനന്ത്. ലയന ധാരണപ്രകാരം ഒലിയും പ്രചണ്ഡയും ചേര്‍ന്നു നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും …