സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്‍ വീണ്ടും പിണങ്ങി; ദക്ഷിണ കൊറിയയുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതായി പ്രഖ്യാപനം. ബുധനാഴ്ച്ച നടത്താനിരുന്ന ഉന്നതതല ചര്‍ച്ച റദ്ദാക്കിയതായി ഉത്തര കൊറിയ വ്യക്തമാക്കി. അമേരിക്ക ദക്ഷിണ കൊറിയ സംയുക്ത സൈനിക പരിശീലനത്തില്‍ പ്രതിഷേധിച്ചാണ് നടപടി. അടുത്ത മാസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്താനിരുന്ന കൂടിക്കാഴ്ച്ചയും ഇതോടെ സംശയത്തിന്റെ …
സ്വന്തം ലേഖകന്‍: 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം പൈലറ്റ് മനഃപൂര്‍വം കടലില്‍ വീഴ്ത്തിയതായി വിദഗ്ദര്‍. 2014 മാര്‍ച്ച് എട്ടിന് അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിന്റെ ക്യാപ്റ്റന്‍ സഹരി അമദ് ഷാ മനഃപൂര്‍വം വിമാനം കടലില്‍ വീഴ്ത്തി ജീവനൊടുക്കുക ആയിരുന്നുന്നെന്നാണ് പുതിയ വാദം. ക്വാലലംപുരില്‍നിന്നു ബെയ്ജിങ്ങിലേക്ക് പറക്കുകയായിരുന്ന എംഎച്ച് 370 വിമാനം ഇന്ധനം തീര്‍ന്നാണ് ഓസ്‌ട്രേലിയയ്ക്കു പടിഞ്ഞാറ് …
സ്വന്തം ലേഖകന്‍: 32000 അടി ഉയരത്തില്‍ കോക്പിറ്റില്‍ നിന്ന് പുറത്തേക്ക് തെറിച്ച പൈലറ്റിന്റെ ജീവന്‍ രക്ഷിച്ചത് സീറ്റ് ബെല്‍ട്ട്. പറക്കുകയായിരുന്ന വിമാനത്തിന്റെ കോക്പിറ്റിലെ ജനല്‍ചില്ല് പൊട്ടിയതിനെ തുടര്‍ന്നു പുറത്തേക്കു തെറിച്ച പൈലറ്റുമാരില്‍ ഒരാള്‍ സഹപൈലറ്റ് ധരിച്ചിരുന്നതിനാല്‍ പറന്നുപോകാതെ രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച മധ്യചൈനയിലെ ചോങ്ക്വിങ്ങില്‍നിന്നു ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലേക്കു 119 യാത്രക്കാരുമായി പറക്കുകയായിരുന്ന സിചുവാന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് …
സ്വന്തം ലേഖകന്‍: ഗാസയില്‍ സംഘര്‍ഷം അതിരൂക്ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി; രണ്ടായിരത്തിലേറെ പേര്‍ക്ക് പരുക്ക്. ഇസ്രായേലിലെ യു.എസ് എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റിയതിനെതിരെ ഫലസ്തീനികള്‍ നടത്തിയ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 60 ആയി. സൈന്യം പ്രയോഗിച്ച കണ്ണീര്‍വാതകം ശ്വസിച്ച് മരിച്ച പിഞ്ചുകുഞ്ഞ് അടക്കം 16 വയസ്സില്‍ താഴെയുള്ള എട്ട് …
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം; സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ജെഡിഎസ് കോണ്‍ഗ്രസ് സഖ്യവും, ബിജെപിയും; എംഎല്‍എമാരെ ചാക്കിടാന്‍ നീക്കം ശക്തം. കോണ്‍ഗ്രസിന്റെ 10 എംഎല്‍എമാരെ കൂടെ നിര്‍ത്താനുള്ള ശ്രമം ബിജെപി ആരംഭിച്ചു. ബംഗളുരുവിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. കോണ്‍ഗ്രസിന്റെ പത്ത് എംഎല്‍എമാരുമായി ബിജെപി …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബില്‍ തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ്; തെരേസാ മേയുടെ ബ്രെക്‌സിറ്റ് പദ്ധതികള്‍ക്ക് തിരിച്ചടി. എഡിന്‍ബറോ അസംബ്ലി 30 ന് എതിരെ 93 വോട്ടുകള്‍ക്കാണ് ബില്‍ തള്ളിയത്. ലണ്ടനിലെ ദേശീയ പാര്‍ലമെന്റിന്റെ പരിഗണനയിലാണ് ബ്രക്‌സിറ്റ് ബില്‍. വീറ്റോ ചെയ്യാന്‍ അധികാരമില്ലെങ്കിലും ബില്‍ അംഗീകരിക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് വിസമ്മതിച്ചത് ബ്രിട്ടന്റെ ബ്രക്‌സിറ്റ് പദ്ധതികളെ പ്രതിസന്ധിയിലാക്കിയേക്കും. യൂറോപ്യന്‍ യൂണിയനില്‍ …
സ്വന്തം ലേഖകന്‍: കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച. മാസപ്പിറവി കാണാത്തതിനാല്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് …
സ്വന്തം ലേഖകന്‍: കേസില്‍ പ്രതിയായ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ യാത്രാവിലക്ക് നീക്കി പാക്കിസ്ഥാന്‍; യുഎസുമായുള്ള സംഘര്‍ഷത്തില്‍ അയവ്. ഉദ്യോഗസ്ഥനെ വിട്ടുകിട്ടുന്നതിനായി യുഎസ് ഉയര്‍ത്തിയ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണു നടപടി. നിയമം അനുസരിച്ച് ഇയാളുടെ വിചാരണ യുഎസില്‍ നടത്താമെന്നാണു അറിയിച്ചിരുന്നത്. ഏപ്രില്‍ ഏഴിനു നടന്ന അപകടത്തില്‍ യുഎസ് ഉദ്യോഗസ്ഥനായ കേണല്‍ ജോസഫ് ഹാള്‍ ഓടിച്ച കാര്‍ ഇടിച്ചാണ് …
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ ബിജെപി മുന്നേറ്റം; കേവല ഭൂരിപക്ഷമില്ല; സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിരക്കിട്ട അണിയറ നീക്കങ്ങളുമായി ഇരു പക്ഷവും. ഇന്നലെ രാത്രി വൈകിയും തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളാണ് സംസ്ഥാനത്ത് നടന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയും കോണ്‍ഗ്രസ്‌ജെഡിഎസ് നേതാക്കളും ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. രണ്ട് ദിവസത്തെ സാവകാശമാണ് ബിജെപി തേടിയത്. എംഎല്‍എമാരെ …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനും ആണവക്കരാറില്‍ നിന്ന് പിന്മാറിയാല്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്ന് ഇറാന്‍. കരാറില്‍നിന്നു യുഎസ് ഏകപക്ഷീയമായി പിന്മാറിയ സാഹചര്യത്തിലാണ് ഇറാന്റെ പ്രതികരണം. ഞങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ യുറേനിയം സമ്പുഷ്ടീകരണം 20 ശതമാനമാക്കും; അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യും – വക്താവു പറഞ്ഞു. കരാര്‍പ്രകാരം ഇറാന് നാലുശതമാനത്തിനടുത്തു യുറേനിയം സമ്പുഷ്ടീകരിക്കാം. ആണവ കരാറില്‍നിന്നു പിന്‍മാറി …