സ്വന്തം ലേഖകന്‍: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിങ്; കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പൂര്‍ണമായും വോട്ടുയന്ത്രങ്ങളും വിവിപാറ്റും ഉപയോഗിച്ചുള്ള ആദ്യ കര്‍ണാടക തെരഞ്ഞെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് ആറിന് അവസാനിച്ചു. തുടക്കത്തിലേ യന്ത്രങ്ങള്‍ പണിമുടക്കിയതോടെ മണിക്കൂറുകള്‍ വൈകിയാണ് പലയിടത്തും വോട്ടെടുപ്പ് ആരംഭിച്ചത്. സംസ്ഥാനത്ത് 164 പോളിങ് യൂനിറ്റും 157 …
സ്വന്തം ലേഖകന്‍: പുതിയ പ്രധാനമന്ത്രിക്കായി ഇറാഖി ജനത വോട്ടു ചെയ്തു; പോളിംഗ് സമാധാനപരമെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാഖ് പാര്‍ലമെന്റിലെ 329 സീറ്റുകളിലേക്ക് വിവിധ കക്ഷികളെ പ്രതിനിധാനംചെയ്ത് 7,000 പേരാണ് രംഗത്തുള്ളത്. പ്രധാനമന്ത്രി പദത്തിലേക്ക് ഹൈദര്‍ അല്‍അബാദിക്കു പുറമെ നൂരി മാലികി, ഹാദി അല്‍ആമിരി എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍. ഇറാഖില്‍ ഐ.എസ് വിരുദ്ധ പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശിയാ …
സ്വന്തം ലേഖകന്‍: ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ താരത്തേയും നായകനേയും വെളിപ്പെടുത്തി ഷാഹിദ് അഫ്രിദി. കശ്മീരിനെക്കുറിച്ച് പ്രസ്താവന നടത്തി വിവാദത്തില്‍ കുടുങ്ങിയതിനു പിന്നാലെയാണ് ഇന്ത്യയിലെ ഇഷ്ട താരങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി വീണ്ടും രംഗത്തെത്തിയത്. ഫോക്‌സ് സ്‌പോട്‌സ് ഏഷ്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അഫ്രീദിയുടെ തുറന്നു പറച്ചില്‍. ഇന്ത്യയുടെ നിലവിലെ നായകന്‍ വിരാട് കോഹ്ലിയാണ് അഫ്രീദിയുടെ …
സ്വന്തം ലേഖകന്‍: 2008 ലെ മുംബൈ ഭീകരാക്രമണം പാക് സര്‍ക്കാരിന്റെ അറിവോടെ; നിര്‍ണായക വെളിപ്പെടുത്തലുമായി നവാസ് ഷെരീഫ്. ആക്രമണം തീവ്രവാദി സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന കാര്യം സമ്മതിച്ച പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആക്രമണത്തെകുറിച്ച് വ്യക്തമായ ധാരണ പാക് ഭരണകൂടത്തിനുണ്ടായിരുന്നു എന്നും തുറന്നു സമ്മതിച്ചു. 2008 നവംബര്‍ 26 മുതല്‍ മൂന്ന് ദിവസം …
സ്വന്തം ലേഖകന്‍: ചൊവ്വയുടെ ഉപരിതലത്തില്‍ ഹെലികോപ്ടര്‍ പറത്താന്‍ ഒരുങ്ങി നാസ. 2020 ലെ ചൊവ്വാ ദൗത്യ വാഹനത്തിനൊപ്പം ചെറിയ ഹെലികോപ്ടര്‍ കൂടി അയയ്ക്കുമെന്നു നാസ അധികൃതര്‍ വെളിപ്പെടുത്തി. പദ്ധതി വിജയകരമായാല്‍ ഭൂമിക്കു പുറത്ത് പറക്കുന്ന ആദ്യ കോപ്ടറാകും ഇത്. ദൗത്യവാഹനത്തിലെ കാറിന്റെ വലുപ്പമുള്ള ‘റോവര്‍’ 1.8 കിലോഗ്രാം മാത്രം ഭാരമുള്ള കോപ്ടറിനെ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കിവയ്ക്കും. …
സ്വന്തം ലേഖകന്‍: പാരീസില്‍ വീണ്ടും കത്തിയുമായി അക്രമിയുടെ വിളയാട്ടം; കുത്തേറ്റ് ഒരാള്‍ മരിച്ചു. ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ കത്തി ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തിടെ പാരീസില്‍ ആള്‍ക്കൂട്ടത്തിനു നേരെയുണ്ടായ നിരവധി കത്തിയാക്രമണങ്ങള്‍ അവസാനത്തേതാണ് ഇത്. സെന്‍ട്രല്‍ പാരീസിലെ ഒപ്പേറ ഗാര്‍ണിയറിനു സമീപമാണ് സംഭവമുണ്ടായത്. അക്രമിയെ പോലീസ് പിന്നീട് വെടിവെച്ച് കൊലപ്പെടുത്തി. ഇയാളുടെ …
സ്വന്തം ലേഖകന്‍: ആകാശത്ത് ഇന്‍ഡിഗോ, എയര്‍ ഡെക്കാന്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; ഒഴിവായത് വന്‍ ദുരന്തം. ആകാശത്ത് അപകടകരമായ രീതിയില്‍ അടുത്തുവന്ന വിമാനങ്ങള്‍ മുന്നറിയിപ്പ് സ്വീകരിച്ച് വൈമാനികര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ കൂട്ടിയിടിക്കാതെ വഴിമാറ്റുകയായിരുന്നു. ഈ മാസം രണ്ടിന് ബംഗ്ലാദേശ് ആകാശത്തായിരുന്നു സംഭവം. അഗര്‍ത്തലയില്‍നിന്നു കോല്‍ക്കത്തയിലേക്കു പോയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനവും കോല്‍ക്കത്തയില്‍നിന്ന് അഗര്‍ത്തലയിലേക്കു പോയ എയര്‍ ഡെക്കാന്‍ …
സ്വന്തം ലേഖകന്‍: ‘ഇന്ത്യന്‍ അധീന കശ്മീര്‍’ എന്നൊരു സ്ഥലം ഭൂമിയിലില്ല; താങ്കള്‍ ജമ്മു കശ്മീരില്‍ നിന്നാണെങ്കില്‍ തീര്‍ച്ചയായും സഹായിക്കാം; സഹായം തേടിയ യുവാവിനോട് സുഷമ സ്വരാജ്. ട്വിറ്ററിലൂടെ മന്ത്രി സുഷമ സ്വരാജിന്റെ സഹായം തേടിയ ഇന്ത്യന്‍ യുവാവ് ട്വിറ്റര്‍ പ്രൊഫൈലില്‍ ഇന്ത്യ അധീന കശ്മീരെന്ന് സ്ഥല നാമം നല്‍കിയതാണ് സംഭവങ്ങളുടെ തുടക്കം. ‘ജമ്മുകശ്മീരില്‍ നിന്നു വരുന്ന …
സ്വന്തം ലേഖകന്‍: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മറവില്‍ മനുഷ്യക്കടത്ത്; ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഓസ്‌ട്രേലിയയില്‍ റിമാന്‍ഡില്‍. ഹരിയാന സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ രാകേഷ് കുമാര്‍ ശര്‍മ(46)യെയാണ് ബ്രിസ്‌ബേന്‍ മജിസ്‌ട്രേറ്റ് കോടതി ആറാഴ്ചത്തേക്കുകൂടി റിമാന്‍ഡ് ചെയ്തത്. കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ ശര്‍മയെയും ഒപ്പമുണ്ടായിരുന്ന എട്ട് ഇന്ത്യക്കാരെയും ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ പോലീസ് മാര്‍ച്ചില്‍ ബ്രിസ്‌ബേന്‍ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ശര്‍മയ്‌ക്കൊപ്പമുണ്ടായിരുന്നവരും മാധ്യമപ്രവര്‍ത്തകരാണെന്നാണ് അവകാശപ്പെട്ടത്. ശര്‍മ …
സ്വന്തം ലേഖകന്‍: മോദിയോ രാഹുലോ? കനത്ത സുരക്ഷയില്‍ കര്‍ണാടക പോളിംഗ് ബൂത്തിലേക്ക്. ഒരു മാസത്തിലധികം നീണ്ടുനിന്ന പ്രചരണ കോലാഹലങ്ങള്‍ക്കും വാക്ക്‌പോരുകള്‍ക്കും വിരാമമിട്ടുകൊണ്ട് കര്‍ണാടക ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസും ബിജെപിയും അരയും തലയും മുറുക്കി രംഗത്തുള്ള തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയം ഏറെ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നത്. പ്രതീക്ഷ …