സ്വന്തം ലേഖകന്‍: ജയിലില്‍ കഴിയുന്ന മലേഷ്യന്‍ മുന്‍ ഉപപ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീമിന് മാപ്പ് നല്‍കി അധികാരം കൈമാറുമെന്ന് മഹാതീര്‍ മുഹമ്മദ്. മലേഷ്യന്‍ രാജാവ് മാ സുല്‍ത്താന്‍ മുഹമ്മദ് അന്‍വര്‍ ഇബ്രാഹീമിന് എത്രയും പെട്ടെന്ന് മാപ്പുനല്‍കുമെന്നും ജയിലില്‍ കഴിയുന്ന അന്‍വറിന് (70) അധികാരം കൈമാറുമെന്നും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആറു പതിറ്റാണ്ട് രാജ്യം …
സ്വന്തം ലേഖകന്‍: സൈനികന്റെ നഷ്ടപ്പെട്ട ചെവി കൈത്തണ്ടയില്‍ വളര്‍ത്തിയെടുത്ത് അമേരിക്കയിലെ ഡോക്ടര്‍മാര്‍. രണ്ട് വര്‍ഷം മുന്‍പ് നടന്ന കാറപകടത്തിലാണ് ഷമിക ബുറാജെ എന്ന അമേരിക്കന്‍ സൈനികന് ചെവി നഷ്ടമാകുന്നത്. എന്നാല്‍ നഷ്ടപ്പെട്ട ചെവിയ്ക്ക് പകരം മറ്റൊരു പുതിയ ചെവിയാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് നല്‍കിയത്. ഷമികയുടെ തന്നെ തരുണാസ്ഥി ഉപയോഗിച്ച് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ കൈത്തണ്ടയിലെ ത്വക്കിനടിയാണ് ചെവി …
സ്വന്തം ലേഖകന്‍: സിറിയയിലെ തങ്ങളുടെ സൈനികകേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന ഇസ്രയേല്‍ വാദം കല്ലുവച്ചു നുണയെന്ന് ഇറാന്‍. ജൂലാന്‍ കുന്നുകളിലെ ഇസ്രായേലിന്റെ അധീനമേഖലയെ ലക്ഷ്യം വെച്ച് ഇറാന്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായാണ് ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തതെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇരുരാജ്യങ്ങളും നേര്‍ക്കുനേരായി നടത്തിയ ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇതെന്നായിരുന്നു റിപ്പോര്‍ട്ട്. തങ്ങളുടെ ആയുധകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിമാനത്താവളത്തില്‍ സിഖുകാരനായ കനേഡിയന്‍ മന്ത്രിയുടെ തലപ്പാഴിപ്പിച്ച സംഭവം; യുഎസ് മാപ്പു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കാനഡയുടെ ശാസ്ത്ര വികസന മന്ത്രി നവ്ദീപ് ബെയ്ന്‍സിനാണു ഡെട്രോയിറ്റ് മെട്രോ വിമാനത്താവളത്തില്‍ ദുരനുഭവമുണ്ടായത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ തലപ്പാവ് അഴിച്ചു പരിശോധിച്ചതില്‍ യുഎസ് മാപ്പു പറയുകയായിരുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ വഴി പ്രശ്‌നമില്ലാതെ കടന്നുപോയ നവ്ദീപിനെ സുരക്ഷാ …
സ്വന്തം ലേഖകന്‍: ട്രംപ്, കിം കൂടിക്കാഴ്ചക്കായി എന്തുകൊണ്ട് സിംഗപ്പൂര്‍? ലോകത്തിന്റെ ശ്രദ്ധ സിംഗപ്പൂരിലേക്ക്. ഉത്തര കൊറിയയ്ക്കു താരതമ്യേന അടുത്തുള്ള രാജ്യം. യുഎസുമായും ഉത്തര കൊറിയയുമായും നല്ല നയതന്ത്രബന്ധം, നിഷ്പക്ഷ നിലപാട്, മികച്ച സുരക്ഷ നിലവാരം എന്നീ ഘടകങ്ങളാണു ലോകം കാത്തിരിക്കുന്ന കൂടിക്കാഴ്ചയ്ക്കു സിംഗപ്പൂര്‍ തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ട്വിറ്റര്‍ സന്ദേശത്തിലൂടെയാണു യുഎസ്–ഉത്തര കൊറിയ …
സ്വന്തം ലേഖകന്‍: പാകിസ്താനെ മോശമായി ചിത്രീകരിക്കുന്നു; ആലിയ ഭട്ട് ചിത്രത്തിന് പാക് സെന്‍സര്‍ബോര്‍ഡിന്റെ വിലക്ക്. ആലിയ ഭട്ട് നായികയായെത്തുന്ന പുതിയ ചിത്രം റാസിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി പാക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാക് സൈനിക ഉദ്യോഗസ്ഥനെ വിവാഹം ചെയ്യുന്ന കശ്മീരി യുവതി സെഹ്മത്തിന്റെ വേഷമാണ് ആലിയയ്ക്ക്. വിവാഹശേഷം ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: കെനിയയില്‍ ഇന്ത്യന്‍ വംശജന്റെ ഉടമസ്ഥതയിലുള്ള ഡാം തകര്‍ന്ന് 47 പേര്‍ മരിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ കര്‍ഷകന്‍ മന്‍സുകുല്‍ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള ഡാം കഴിഞ്ഞ ദിവസമാണ് തകര്‍ന്നത്. ജലസേചനത്തിനും, മത്സ്യകൃഷിക്കുമായിട്ടാണ് പട്ടേല്‍ ഡാം ഉപയോഗിച്ചിരുന്നത്. നാക്കുരുവിലെ റിഫ്റ്റ്വാലി പട്ടണത്തിന് സമീപമുള്ള സോളായിലാണ് ഡാം സ്ഥിതി ചെയ്യുന്നത്. പട്ടേലിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് …
സ്വന്തം ലേഖകന്‍: ആസ്തികള്‍ മരവിപ്പിച്ചതിന് എതിരെ വിജയ് മല്യ നല്‍കിയ ഹരജി യുകെ കോടതി തള്ളി. മല്യ നിയമത്തില്‍ ഒളിച്ചോടുകയാണെന്നും യു.കെ ജഡ്ജി അന്‍ഡ്രു ഹെന്‍ഷോ നിരീക്ഷിച്ചു. 2016 മാര്‍ച്ചിന് മുമ്പ് വ്യവസായിക രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മല്യ ഇന്ത്യയിലും ഇംഗ്ലണ്ടിലും വന്നു പോകാറുണ്ടായിരുന്നു. യുണൈറ്റഡ് ബ്രൂവെറീസ് ഗ്രൂപ്പുമായും കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായും ചേര്‍ന്നുനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ വ്യവസായ താല്‍പര്യങ്ങള്‍. …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ബിസിനസുകാരനായ ഗുര്‍പ്രീത് സിംഗ് (42) ആണ് അറസ്റ്റിലായത്. മധ്യ ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണില്‍ താമസക്കാരിയായ സര്‍ബ്ജിത് കൗറിനെ (38) കൊലപ്പെടുത്തിയ കേസില്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ് പോലീസാണ് ഗുര്‍പ്രീതിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 16ന് ആണ് സര്‍ബ്ജിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. …
സ്വന്തം ലേഖകന്‍: സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധിയ്ക്കായി 160 കോടി; വീഡിയോ പുറത്ത്; കര്‍ണാകടയില്‍ നാണംകെട്ട് ബിജെപി. തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ റെഡ്ഡി സഹോദരന്‍മാര്‍ക്ക് സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കുന്നതിനു വേണ്ടി ബി.ജെ.പി നേതാവ് ശ്രീരാമുലു 160 കോടി രൂപ വാഗ്ദാനം ചെയ്യുന്നു എന്നാരോപിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്‌ക്കെതിരെ …