1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2018

സ്വന്തം ലേഖകന്‍: ആസ്തികള്‍ മരവിപ്പിച്ചതിന് എതിരെ വിജയ് മല്യ നല്‍കിയ ഹരജി യുകെ കോടതി തള്ളി. മല്യ നിയമത്തില്‍ ഒളിച്ചോടുകയാണെന്നും യു.കെ ജഡ്ജി അന്‍ഡ്രു ഹെന്‍ഷോ നിരീക്ഷിച്ചു. 2016 മാര്‍ച്ചിന് മുമ്പ് വ്യവസായിക രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മല്യ ഇന്ത്യയിലും ഇംഗ്ലണ്ടിലും വന്നു പോകാറുണ്ടായിരുന്നു.

യുണൈറ്റഡ് ബ്രൂവെറീസ് ഗ്രൂപ്പുമായും കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായും ചേര്‍ന്നുനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ വ്യവസായ താല്‍പര്യങ്ങള്‍. എന്നാല്‍ ഇപ്പോള്‍ മല്യ യു.കെയില്‍ സ്ഥിരതാമസം ആണെന്നും കോടതി നിരീക്ഷിച്ചു.

അതിനിടെ, വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസില്‍ വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി വീണ്ടും നിര്‍ദേശിച്ചു. ഇന്ത്യയിലെ 13 ബാങ്കുകളിലെ കണ്‍സോര്‍ട്യത്തില്‍ നിന്ന് 6000 കോടിയിലേറെ വായ്പയെടുത്താണ് മല്യ രാജ്യം വിട്ടത്. തുടര്‍ന്ന് 2016 ജൂണില്‍ മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.