1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2018

സ്വന്തം ലേഖകന്‍: സൈനികന്റെ നഷ്ടപ്പെട്ട ചെവി കൈത്തണ്ടയില്‍ വളര്‍ത്തിയെടുത്ത് അമേരിക്കയിലെ ഡോക്ടര്‍മാര്‍. രണ്ട് വര്‍ഷം മുന്‍പ് നടന്ന കാറപകടത്തിലാണ് ഷമിക ബുറാജെ എന്ന അമേരിക്കന്‍ സൈനികന് ചെവി നഷ്ടമാകുന്നത്. എന്നാല്‍ നഷ്ടപ്പെട്ട ചെവിയ്ക്ക് പകരം മറ്റൊരു പുതിയ ചെവിയാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് നല്‍കിയത്.

ഷമികയുടെ തന്നെ തരുണാസ്ഥി ഉപയോഗിച്ച് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ കൈത്തണ്ടയിലെ ത്വക്കിനടിയാണ് ചെവി വളര്‍ത്തിയെടുത്തത്. പിന്നീട് ഈ ചെവി ശസ്ത്രക്രിയയിലൂടെ തലയില്‍ വച്ചുപിടിപ്പിക്കുകയായിരുന്നു. അമേരിക്കയില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ചെവി പുനര്‍നിര്‍മ്മിക്കുന്നത്.

എല്‍പാസോയിലെ വില്യം ബിയോമോണ്ട് ആര്‍മി മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു ഈ അപൂര്‍വ ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഷമികയ്ക്ക് കേള്‍വിശക്തി വീണ്ടെടുക്കാനായെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു. 21 വയസ്സുള്ള ഷമികയ്ക്ക് 2016 ലാണ് കാറപകടത്തില്‍ ചെവി നഷ്ടമാകുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.