സ്വന്തം ലേഖകന്‍: പ്രശസ്ത നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 12.35ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനാണ്. 1977ല്‍ പുറത്തിറങ്ങിയ ‘ഇണയെ തേടി’ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നു നിരവധി മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ …
സ്വന്തം ലേഖകന്‍: കിഴക്കന്‍ അഫ്ഗാന്‍ നഗരമായ ജലാലാബാദില്‍ ബോംബാക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു. ഈ മേഖലയിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. നഗരത്തിലെ ധനകാര്യ ഓഫിസിനു സമീപത്തായി രണ്ടു സ്‌ഫോടനങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരുകൂട്ടം അക്രമികള്‍ കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കുകയും ഇവരെ പിന്തുടര്‍ന്ന് സുരക്ഷാസേന സ്ഥലത്തെത്തുകയും അക്രമികളുമായി ഏറ്റുമുട്ടുകയും ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടലില്‍ ആറുപേര്‍ …
സ്വന്തം ലേഖകന്‍: വിദേശ മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കി രണ്ടാഴ്ചക്കകം ആണവ പരീക്ഷണശാല പൊളിക്കുമെന്ന് ഉത്തര കൊറിയ. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചര്‍ച്ച അടുത്തമാസം 12ന് സിംഗപ്പൂരില്‍ നടക്കാനിരിക്കുന്നതിനു മുന്നോടിയായാണ് നടപടി. ഉത്തര കൊറിയയുടെ തീരുമാനത്തെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വാഗതം ചെയ്തു. വടക്കു കിഴക്കന്‍ മേഖലയിലെ ആണവ …
സ്വന്തം ലേഖകന്‍: ദുര്‍ഗന്ധമെന്ന് വെള്ളക്കാരന്റെ പരാതി; തന്നെയും മക്കളെയും വിമാനത്തില്‍നിന്നു ഇറക്കിവിട്ടതായി ആഫ്രിക്കന്‍ വനിത. അമേരിക്കന്‍ വിമാനക്കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സിനെതിരെയാണ് പരാതിയുമായി ഇവര്‍ കോടതിയെ സമീപിച്ചത്. നൈജീരിയ സ്വദേശിനിയായ ക്വീന്‍ ഒബിയോമയാണ് വര്‍ണവിവേചനം കാണിച്ചതിന് വിമാനക്കമ്പനിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൂസ്റ്റണിലെ ഫെഡറല്‍ കോടതിയെയാണ് ഇവര്‍ സമീപിച്ചിരിക്കുന്നത്. ജോര്‍ജ് ബുഷ് ഇന്റര്‍നാഷണല്‍ …
സ്വന്തം ലേഖകന്‍: യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ യാത്ര തടഞ്ഞ് പാകിസ്താന്‍; പാകിസ്താനും അമേരിക്കയും തമ്മിലുള്ള ബന്ധം വീണ്ടും ഉലയുന്നു. വാഹനാപകട കേസില്‍പ്പെട്ട അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കേണല്‍ ജോസഫ് ഹാള്‍ സ്വന്തം രാജ്യത്തേക്ക് പോകാന്‍ നടത്തിയ ശ്രമം പാകിസ്താന്‍ തടഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥന് സഞ്ചരിക്കുന്നതിനുവേണ്ടി അഫ്ഗാനിസ്താനിലെ സൈനിക താവളത്തില്‍നിന്ന് എത്തിച്ച അമേരിക്കന്‍ സൈനിക വിമാനം കേണല്‍ …
സ്വന്തം ലേഖകന്‍: മലപ്പുറം സിനിമാ തിയറ്ററിലെ പെണ്‍കുട്ടിയെ പീഡീപ്പിച്ച പ്രതിയ്ക്ക് ഗള്‍ഫില്‍ ജ്വല്ലറി; പിടിയിലായത് ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ. അമ്മയുടെ സഹായത്തോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60) ഗള്‍ഫില്‍ വിവിധ സ്ഥലങ്ങളില്‍ ജ്വല്ലറികള്‍ ഉള്ളയാളാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. അബുദാബിയില്‍ ഇയാള്‍ക്ക് വെള്ളി …
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ കുര്‍ബാനക്കിടെ ചാവേര്‍ ആക്രമണം നടത്തിയത് ഒരു കുടുംബത്തിലെ കുട്ടികളടക്കുമുള്ള 6 പേര്‍; പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്. ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം കുര്‍ബാനയ്ക്കിടെ മൂന്ന് പള്ളികളിലായാണ് സ്‌ഫോടനം നടന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പൊലീസുകാരുള്‍പ്പെടെ നാല്‍പ്പതോളം പേര്‍ക്ക് സ്‌ഫോടനത്തില്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടിക പുറത്ത്; ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരന്‍മാര്‍ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. പുതിയ പട്ടികയില്‍ ശ്രീചന്ദ് – ഗോപീചന്ദ് ഹിന്ദുജ സഹോദരന്‍മാരെ പിന്തള്ളി ബ്രിട്ടിഷുകാരനായ രാസവസ്തു വ്യവസായി ജിം റാറ്റ്ക്ലിഫിനാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം പതിനേഴാം സ്ഥാനത്തായിരുന്നു ഇനിയോസ് കമ്പനി ഉടമ റാറ്റ്ക്ലിഫ്. 2105 കോടി പൗണ്ടാണ് റാറ്റ്ക്ലിഫിന്റെ …
സ്വന്തം ലേഖകന്‍: പാരീസിലെ കത്തി ആക്രമണം; ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു. മധ്യപാരീസിലുള്ള ഒപെറയിലെ തെരുവില്‍ ശനിയാഴ്ച രാത്രിയാണ് അക്രമി യുവാവിന്റെ ജീവനെടുത്തത്. ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. കത്തിയുമായി തെരുവിലെത്തി ആളുകളെ ആക്രമിച്ചത് ഫ്രഞ്ച് പൗരത്വമുള്ള, 21 വയസ്സുകാരനായ ചെച്‌നിയന്‍ യുവാവാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഒപെറയിലെ തിരക്കുള്ള തെരുവില്‍ അ?ഞ്ചുപേരെ കുത്തിയ …
സ്വന്തം ലേഖകന്‍: ലിംഗ വിവേചന വിവാദം കാന്‍ ചലച്ചിത്രോല്‍സവത്തിലും; റെഡ് കാര്‍പ്പറ്റില്‍ 82 സുന്ദരിമാരുടെ പ്രതിഷേധം. മേളയില്‍ വനിതാ പ്രാതിനിധ്യം കുറയുന്നതില്‍ പ്രതിഷേധിച്ചാണ് ക്രിസ്റ്റീന്‍ സ്റ്റിവാര്‍ട്ട്, ജെയ്ന്‍ ഫോണ്ട, കെയ്റ്റ് ബ്ലന്‍ചെറ്റ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. 1946ല്‍ ആരംഭിച്ച കാനില്‍ പാം ഡി ഓര്‍ പുരസ്‌കാരത്തിന് വേണ്ടി ഇതുവരെ 1688 പുരുഷ സംവിധായകരുടെ ചിത്രം …