1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2018

സ്വന്തം ലേഖകന്‍: സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധിയ്ക്കായി 160 കോടി; വീഡിയോ പുറത്ത്; കര്‍ണാകടയില്‍ നാണംകെട്ട് ബിജെപി. തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ റെഡ്ഡി സഹോദരന്‍മാര്‍ക്ക് സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കുന്നതിനു വേണ്ടി ബി.ജെ.പി നേതാവ് ശ്രീരാമുലു 160 കോടി രൂപ വാഗ്ദാനം ചെയ്യുന്നു എന്നാരോപിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്‌ക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയാണ് ബി. ശ്രീരാമലു.

ബി.ജെ.പി നേതാക്കളായ ജി. ജനാര്‍ദ്ദന റെഡ്ഡി, സോമശേഖര റെഡ്ഡി എന്നിവരുടെ നിയന്ത്രണത്തിലുള്ള ഒബ്ലാപുരം മൈനിങ് കമ്പനി (ഒ.എം.സി) നടത്തിവന്ന ഖനനം നിര്‍ത്തിവെക്കാന്‍ കോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ തൊട്ടടുത്ത മാസം ഇവര്‍ക്ക് അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടായി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിക്കുന്നതിന് തലേദിവസം ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

2010ലേത് ആണ് വീഡിയോ. മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീനിജന്‍, ബി. ശ്രീരാമലു തുടങ്ങി നാലു പേരാണ് വീഡിയോയിലുള്ളതെന്നാണ് ആരോപണം. കോടതി വിധി മറികടന്ന് അനുകൂല വിധി സമ്പാദിക്കുന്നതിന് കൈക്കൂലി വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോയിലുള്ളതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഒരു കന്നഡ ചാനലാണ് വീഡിയോ പുറത്തുവിട്ടത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.