1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴേക്ക്; പട്ടികയില്‍ 138 മത്തെ സ്ഥാനം
മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴേക്ക്; പട്ടികയില്‍ 138 മത്തെ സ്ഥാനം
സ്വന്തം ലേഖകന്‍: മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴേക്ക്; പട്ടികയില്‍ 138 മത്തെ സ്ഥാനം. 180 രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍നിന്നു രണ്ടുപടി താഴ്ന്നാണ് ഇന്ത്യ 138 ല്‍ എത്തിയത്. ഗൗരി ലങ്കേഷിന്റെ കൊലപാതകമാണ് ഇന്ത്യയുടെ സ്ഥാനം മോശമായതിനുള്ള മുഖ്യ കാരണമായി മാധ്യമ സ്വാതന്ത്ര്യ സൂചിക തയാറാക്കുന്ന റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍എസ്എഫ്) ചൂണ്ടിക്കാട്ടുന്നത്. …
മോശം പെരുമാറ്റം; ഇന്ത്യന്‍ വംശജനായ പ്രമുഖ ശാസ്ത്രജ്ഞനെതിരെ യുഎസില്‍ നടപടി
മോശം പെരുമാറ്റം; ഇന്ത്യന്‍ വംശജനായ പ്രമുഖ ശാസ്ത്രജ്ഞനെതിരെ യുഎസില്‍ നടപടി
സ്വന്തം ലേഖകന്‍: മോശം പെരുമാറ്റം; ഇന്ത്യന്‍ വംശജനായ പ്രമുഖ ശാസ്ത്രജ്ഞനെതിരെ യുഎസില്‍ നടപടി. പ്രമുഖ ശാസ്ത്രജ്ഞനും അര്‍ബുദ ഗവേഷകനുമായ ഇന്ദര്‍ വര്‍മയ്‌ക്കെതിരെയാണ് മോശം പെരുമാറ്റത്തിന്റെ പേരില്‍ കലിഫോര്‍ണിയ സാക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ സയന്‍സ് നടപടിയെടുത്തത്. അദ്ദേഹത്തോട് അവധിയില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. വിവേചനപരമായ പെരുമാറ്റത്തിനെതിരെ സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു നടപടി. അര്‍ബുദം, …
ഭീകരത പ്രോസ്താഹിപ്പിക്കുന്ന രാജ്യങ്ങളെ തിരിച്ചറിയണം; ചൈനയില്‍ പാകിസ്താനെതിരെ ഒളിയമ്പെയ്ത് സുഷമാ സ്വരാജ്
ഭീകരത പ്രോസ്താഹിപ്പിക്കുന്ന രാജ്യങ്ങളെ തിരിച്ചറിയണം; ചൈനയില്‍ പാകിസ്താനെതിരെ ഒളിയമ്പെയ്ത് സുഷമാ സ്വരാജ്
സ്വന്തം ലേഖകന്‍: ഭീകരത പ്രോസ്താഹിപ്പിക്കുന്ന രാജ്യങ്ങളെ തിരിച്ചറിയണം; ചൈനയില്‍ പാകിസ്താനെതിരെ ഒളിയമ്പെയ്ത് സുഷമാ സ്വരാജ്. ഭീകരത മനുഷ്യാവകാശത്തിന്റെ ശത്രുവാണെന്നും അതിന് പിന്തുണയും ധനസഹായവും ചെയ്യുന്ന രാജ്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം അതിനെതിരായ പോരാട്ടമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഷാങ്ഹായ് സഹകരണ സമിതി അംഗരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ തുറന്നടിച്ചു. ആഗോള ഭീകരതയെ സംരക്ഷിക്കുന്നവര്‍ക്കെതിരായ പാകിസ്താന്‍ വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ …
എച്ച് 1 ബി വിസാ നിയമത്തില്‍ വീണ്ടും മാറ്റങ്ങളുമായി ട്രംപ് സര്‍ക്കാര്‍; എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ജോലി നഷ്ടമാകും
എച്ച് 1 ബി വിസാ നിയമത്തില്‍ വീണ്ടും മാറ്റങ്ങളുമായി ട്രംപ് സര്‍ക്കാര്‍; എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ജോലി നഷ്ടമാകും
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസാ നിയമത്തില്‍ വീണ്ടും മാറ്റങ്ങളുമായി ട്രംപ് സര്‍ക്കാര്‍; എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ജോലി നഷ്ടമാകും. എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് യുഎസില്‍ ജോലി ചെയ്യുന്നതിനുള്ള അവസരംകൂടി ഇല്ലാതാക്കുന്ന വിധത്തില്‍ വ്യവസ്ഥയില്‍ മാറ്റം വരുത്താനാണ് യു.എസിന്റെ നീക്കം. ആയിരക്കണക്കിന് ഇന്ത്യക്കാരെയാണ് പുതിയ നിയമം പ്രതികൂലമായി ബാധിക്കുക. …
സഞ്ജയ് ദത്തായി വെള്ളിത്തിരയില്‍ അരങ്ങുതകര്‍ത്ത് രണ്‍ബീര്‍ കപൂര്‍; ‘സഞ്ജു’ ടീസറിന് വന്‍ വരവേല്‍പ്പുമായി ആരാധകര്‍
സഞ്ജയ് ദത്തായി വെള്ളിത്തിരയില്‍ അരങ്ങുതകര്‍ത്ത് രണ്‍ബീര്‍ കപൂര്‍; ‘സഞ്ജു’ ടീസറിന് വന്‍ വരവേല്‍പ്പുമായി ആരാധകര്‍
സ്വന്തം ലേഖകന്‍: സഞ്ജയ് ദത്തായി വെള്ളിത്തിരയില്‍ രണ്‍ബീര്‍ കപൂര്‍; ‘സഞ്ജു’ ടീസറിന് വന്‍ വരവേല്‍പ്പുമായി ആരാധകര്‍. സഞ്ജറ്റ് ദത്തിന്റെ സംഭവബഹുലമായ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ‘സഞ്ജു’വിന്റെ ടീസര്‍ പുറത്തിറങ്ങി. രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തായി എത്തുന്നത്. ടീസറില്‍ രണ്‍ബീറിന്റെ രൂപമാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒറ്റ നോട്ടത്തില്‍ തന്നെ സഞ്ജയ് ദത്താണ് എന്നേ രണ്‍ബീറിന്റെ …
ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്ത അല്‍ നൂരി പള്ളി പുതുക്കിപ്പണിയുമെന്ന് യുഎഇ
ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്ത അല്‍ നൂരി പള്ളി പുതുക്കിപ്പണിയുമെന്ന് യുഎഇ
സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്ത അല്‍ നൂരി പള്ളി പുതുക്കിപ്പണിയുമെന്ന് യുഎഇ. അതിപുരാതനമായ ഈ പള്ളി പുതുക്കിപ്പണിയാന്‍ അഞ്ചു കോടി ഡോളര്‍ ചെലവഴിക്കും. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച അല്‍നൂരി പള്ളിയുടെ 45 മീറ്റര്‍ ഉയരമുള്ള ചെരിഞ്ഞ മിനാരം അടക്കം പുതുക്കിപ്പണിയും. യുനെസ്‌കോ, ഇറാഖ് സാംസ്‌കാരിക മന്ത്രാലയം, രാജ്യാന്തര സാംസ്‌കാരിക, പൈതൃക പഠനകേന്ദ്രം …
ആണ്‍മക്കളില്ല! മാതാപിതാക്കളുടെ നിര്‍ബന്ധിത്തിനു വഴങ്ങി അഫ്ഗാന്‍ പെണ്‍കുട്ടി ആണായി ജീവിച്ചത് പത്തു വര്‍ഷം
ആണ്‍മക്കളില്ല! മാതാപിതാക്കളുടെ നിര്‍ബന്ധിത്തിനു വഴങ്ങി അഫ്ഗാന്‍ പെണ്‍കുട്ടി ആണായി ജീവിച്ചത് പത്തു വര്‍ഷം
സ്വന്തം ലേഖകന്‍: ആണ്‍മക്കളില്ല! മാതാപിതാക്കളുടെ നിര്‍ബന്ധിത്തിനു വഴങ്ങി അഫ്ഗാന്‍ പെണ്‍കുട്ടി ആണായി ജീവിച്ചത് പത്തു വര്‍ഷം. സിതാര വഫേദാര്‍ എന്ന പെണ്‍കുട്ടിയാണ് മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി എട്ടാം വയസുമുതല്‍ ആണ്‍വേഷം ധരിച്ചു തുടങ്ങിയത്. ഇഷ്ടിക കമ്പനിയില്‍ പിതാവിനൊപ്പം ജോലിക്ക് പോയിത്തുടങ്ങുമ്പോഴായിരുന്നു അത്. ആണ്‍കുട്ടിയായാല്‍ ലഭിക്കുന്ന സുരക്ഷിതത്വവും അവകാശങ്ങളുമായിരുന്നു മകളെ അങ്ങനെ വേഷം ധരിപ്പിക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. …
ഒടുവില്‍ പ്രക്ഷോഭകര്‍ക്ക് വിജയം; അര്‍മേനിയന്‍ പ്രധാനമന്ത്രി സെര്‍ഷ് സര്‍ഗ്‌സ്യാന്‍ പുറത്ത്
ഒടുവില്‍ പ്രക്ഷോഭകര്‍ക്ക് വിജയം; അര്‍മേനിയന്‍ പ്രധാനമന്ത്രി സെര്‍ഷ് സര്‍ഗ്‌സ്യാന്‍ പുറത്ത്
സ്വന്തം ലേഖകന്‍: ഒടുവില്‍ പ്രക്ഷോഭകര്‍ക്ക് വിജയം; അര്‍മേനിയന്‍ പ്രധാനമന്ത്രി സെര്‍ഷ് സര്‍ഗ്‌സ്യാന്‍ പുറത്ത്. നീണ്ട പത്ത് വര്‍ഷം പ്രസിഡന്റ് പദവിയിലിരുന്ന സര്‍ഗ്‌സ്യാന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി പദം ഏറ്റെടുത്തതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. സര്‍ഗ്‌സ്യാന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണ് എന്നാരോപിച്ചായിരുന്നു പ്രതിഷേധം. സര്‍ഗ്‌സ്യാന്റെ രാജി ആവശ്യപ്പെട്ട് വന്‍ ജനകീയ പ്രക്ഷോഭത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ അര്‍മേനിയ വേദിയായത്. പ്രതിപക്ഷ …
പിണറായിയില്‍ ഒരു കുടുംബത്തിലെ നാലു പേരുടെ ദുരൂഹമരണം; വീട്ടമ്മ അറസ്റ്റില്‍; ചുരുളഴിയുന്നത് ക്രൂരമായ കൊലപാതക കഥ
പിണറായിയില്‍ ഒരു കുടുംബത്തിലെ നാലു പേരുടെ ദുരൂഹമരണം; വീട്ടമ്മ അറസ്റ്റില്‍; ചുരുളഴിയുന്നത് ക്രൂരമായ കൊലപാതക കഥ
സ്വന്തം ലേഖകന്‍: പിണറായിയില്‍ ഒരു കുടുംബത്തിലെ നാലു പേരുടെ ദുരൂഹമരണം; വീട്ടമ്മ അറസ്റ്റില്‍; ചുരുളഴിയുന്നത് ക്രൂരമായ കൊലപാതക കഥ. സംഭവുമായി ബന്ധപ്പെട്ട് കുടുംബാംഗമായ സൗമ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ രാവിലെ പൊലീസ് മഫ്തിയിലെത്തി കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ശേഷം വൈകുന്നേരം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുടുംബാംഗങ്ങളുടെ മരണങ്ങളെല്ലാം കൊലപാതകമായിരുന്നുവെന്നും താന്‍ കുറ്റമേല്‍ക്കുന്നതായും …
ബ്രിട്ടനില്‍ 23 മാസം പ്രായമുള്ള ആല്‍ഫിയുടെ ജീവനു വേണ്ടിയുള്ള അപേക്ഷ കോടതി തള്ളി; മാതാപിതാക്കള്‍ക്ക് പിന്തുണയുമായി മാര്‍പാപ്പയും
ബ്രിട്ടനില്‍ 23 മാസം പ്രായമുള്ള ആല്‍ഫിയുടെ ജീവനു വേണ്ടിയുള്ള അപേക്ഷ കോടതി തള്ളി; മാതാപിതാക്കള്‍ക്ക് പിന്തുണയുമായി മാര്‍പാപ്പയും
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ 23 മാസം പ്രായമുള്ള ആല്‍ഫിയുടെ ജീവനു വേണ്ടിയുള്ള അപേക്ഷ കോടതി തള്ളി; മാതാപിതാക്കള്‍ക്ക് പിന്തുണയുമായി മാര്‍പാപ്പയും. വെന്റിലേറ്ററിന്റെ സഹായത്തോടെ ആല്‍ഫിയുടെ നിലനിര്‍ത്തണമെന്ന മാതാപിതാക്കളുടെ അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ ഒരു വര്‍ഷമായി ലിവര്‍പൂളിലെ ആല്‍ഡര്‍ഹേ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞുവന്ന 23 മാസം പ്രായമുള്ള ആല്‍ഫി ഇവാന്‍സ് മരണത്തിലേക്കു കൂടുതല്‍ അടുത്തു. …