സ്വന്തം ലേഖകന്‍: നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍; സമരവും ലോങ്മാര്‍ച്ചും പിന്‍വലിച്ചു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍ വിജ്!ഞാപനം പുറത്തിറക്കിയ സാഹചര്യത്തില്‍ സമരം പിന്‍വലിക്കുന്നതായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യു.എന്‍.എ). ഇന്ന് നടത്താനിരുന്ന സമരവും ലോങ്മാര്‍ച്ചും പിന്‍വലിച്ചുവെന്നും വിജ്ഞാപനത്തിലെ അലവന്‍സ് പ്രശ്‌നം നിയമപരമായി നേരിടുമെന്നും യു.എന്‍.എ അറിയിച്ചു. 244 …
സ്വന്തം ലേഖകന്‍: മോദി, ജിന്‍പിങ്ങ് കൂടിക്കാഴ്ച, ട്രംപിന്റെ തീവ്ര സാമ്പത്തിക നിലപാടുകള്‍ക്കെതിരെ ഇന്ത്യയുടെ പിന്തുണ തേടി ചൈന. മോദി, ജിന്‍പിങ്ങ് കൂടിക്കാഴ്ച, അമേരിക്കക്ക്യുടെ സാമ്പത്തിക ധാര്‍ഷ്ട്യത്തിനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ചൈന. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും വെള്ളിയാഴ്ച വുഹാന്‍ സിറ്റിയില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍, രാജ്യങ്ങള്‍ സാന്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ബുഷിന്റെ ഭാര്യ ബാര്‍ബറ അന്തരിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടും വഷളായി തുടങ്ങിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് രക്തത്തിലെ അണുബാധയേത്തുടര്‍ന്നാണ് 93കാരനായ ബുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ സുഖമാകുമെന്നും അശുപത്രി പുറത്തിറക്കിയ …
സ്വന്തം ലേഖകന്‍: കാനഡയിലെ ടൊറന്റോയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റി; 10 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്. തിരക്കേറിയ സ്ഥലത്ത് ജനക്കൂട്ടത്തിനിടയിലേക്ക് അജ്ഞാതന്‍ വാന്‍ ഓടിച്ചു കയറ്റുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 15 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ‘എന്നെ വെടിവയ്ക്കൂ, എന്നെ വെടിവയ്ക്കൂ,’ എന്ന് ആക്രോശിച്ച് കൊണ്ട് വാന്‍ ഡ്രൈവര്‍ പൊലീസിന് നേരെ കുതിച്ചതായും ഇയാളെ കീഴ്‌പ്പെടുത്തിയതായും …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പുതിയ അതിഥിയെത്തി; വില്യം രാജകുമാരനും കേറ്റ് മിഡില്‍ടണ്‍ രാജകുമാരിക്കും ആണ്‍കുഞ്ഞ്. ഇരുവരുടെയും മൂന്നാമത്തെ കുഞ്ഞാണിത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാം കിരീടാവകാശിയാണ് കുഞ്ഞ്. പ്രാദേശികസമയം രാവിലെ 11.01നാണ് ജനനമെന്നും അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായും കെന്‍സിങ്ടണ്‍ കൊട്ടാരവൃത്തങ്ങള്‍ അറിയിച്ചു. 35കാരനായ പിതാവ് വില്യം പ്രസവ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. കുഞ്ഞിന് 3.82 കി.ഗ്രാം തൂക്കമുണ്ടെന്നും …
സ്വന്തം ലേഖകന്‍: പാരീസ് ആക്രമണ കേസ് പ്രതിയ്ക്ക് പോലീസിനെ അക്രമിച്ച കേസില്‍ ബെല്‍ജിയം കോടതിയുടെ വക 20 വര്‍ഷം തടവ്. 2015 ലെ പാരിസ് ആക്രമണക്കേസിലെ പ്രതി സലാഹ് അബ്ദുസ്സലാമിന് ബ്രസല്‍സില്‍ 2016ല്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടല്‍ കേസില്‍ കോടതി 20 വര്‍ഷം തടവ് വിധിച്ചു. പോലീസുകാരെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് സലാഹിനും കൂട്ടാളി സുഫിയാന്‍ അയാരിക്കും …
സ്വന്തം ലേഖകന്‍: മേഘാലയില്‍ പൂര്‍ണമായും അരുണാചല്‍ പ്രദേശില്‍ ഭാഗികമായും പ്രത്യേക സൈനികാധികാര നിയമം പിന്‍വലിച്ചു. അരുണാചലിലെ എട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അഫ്‌സ്പാ ഒഴിവാക്കിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഈ നടപടി. അരുണാലചലിലെ പതിനാറ് പൊലീസ് സ്‌റ്റേഷനുകളാണ് അഫ്‌സ്പായുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ എട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നാണ് നിയമം പിന്‍വലിച്ചത്. …
സ്വന്തം ലേഖകന്‍: നാടുവിട്ടോടാന്‍ തയ്യാറില്ല; അഴിമതി കേസുകളുടെ വിചാരണക്കായി നവാസ് ഷെരീഫ് പാകിതാനില്‍ തിരിച്ചെത്തി. അര്‍ബുദ ചികില്‍സയ്ക്കായി യുകെയില്‍ തങ്ങുന്ന ഭാര്യയെ കാണാനെന്ന പേരില്‍ കഴിഞ്ഞ ദിവസം മകളോടൊപ്പം പാകിസ്താന്‍ വിട്ട ഷരീഫ് ഇനി മടങ്ങാന്‍ സാധ്യതയില്ലെന്നു നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. മൂന്ന് അഴിമതിക്കേസുകളില്‍പെട്ട ഷരീഫിനു രാജ്യത്തെ സുപ്രധാന സ്ഥാനങ്ങളിലേക്കു മല്‍സരിക്കുന്നതിനും പൊതുപദവികള്‍ വഹിക്കുന്നതിനും ആജീവനാന്ത വിലക്ക് …
സ്വന്തം ലേഖകന്‍: ഈജിപ്ത് അഴികള്‍ക്കുള്ളിലാക്കിയ ഫോട്ടോ ജേണലിസ്റ്റിന് യുനെസ്‌കോയുടെ ലോക പ്രസ് ഫ്രീഡം പ്രൈസ്. ഈജിപ്തില്‍ ജയിലില്‍ കഴിയുന്ന മഹ്മൂദ് അബു സെയ്ദിനാണ് യുനെസ്‌കോ പുരസ്‌കാരം ലഭിച്ചത്. ഈജിപ്ത് സൈന്യവും പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളും തമ്മില്‍ 2013ല്‍ നടന്ന ഏറ്റുമുട്ടല്‍ ചിത്രീകരിക്കുന്നതിനിടയിലാണു ഷൗകന്‍ എന്നറിയപ്പെടുന്ന മഹ്മൂദ് അറസ്റ്റിലായത്. പൊലീസുകാരെ കൊല്ലാന്‍ ശ്രമിച്ചെന്നും പൊതുമുതല്‍ …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ് ക്രൂരത; മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ തലവെട്ടി. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗഹാറിലാണ് രണ്ടു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മൂന്നു സഹോദരന്‍മാരെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ വീട്ടില്‍ നിന്നു പിടിച്ചുകൊണ്ടുപോയി തലവെട്ടി കൊലപ്പെടുത്തിയത്. 11 കര്‍ഷകരെയും അവര്‍ തട്ടിക്കൊണ്ടുപോയെങ്കിലും രണ്ടുപേരെ വിട്ടയച്ചു. സ്വകാര്യാശുപത്രിയില്‍ ഡോക്ടറായ നിസാര്‍ (27), പ്രതിരോധ കുത്തിവയ്പിനുവേണ്ടി ബോധവല്‍ക്കരണം …