സ്വന്തം ലേഖകന്‍: ബോളിവുഡ് സിനിമകളോടുള്ള ആരാധന പങ്കുവച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്. ആമിര്‍ ഖാന്‍ നായകനായ ‘ദംഗല്‍’ ആണ് ഒടുവില്‍ കണ്ട ഇഷ്ട സിനിമ. ചൈനയില്‍ കൂടുതല്‍ ഇന്ത്യന്‍ സിനിമകള്‍ എത്തുന്നതിനെയും ഷി സ്വാഗതം ചെയ്തു. 1982 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘യെ വാദാ രഹാ’യിലെ തൂ, തൂ ഹെ വഹി ദില്‍ …
സ്വന്തം ലേഖകന്‍: കൊറിയന്‍ ഉച്ചകോടിയുടെ വിജയം ആഘോഷിച്ച് ഇരു കൊറിയകളും മാധ്യമങ്ങളും. ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മില്‍ നടന്ന ചരിത്രപ്രധാന ഉച്ചകോടിയെക്കുറിച്ചു പറയാന്‍ ഉത്തര കൊറിയയിലെ ദേശീയ മാധ്യമത്തിന് നൂറ് നാവാണ്. നേതാക്കള്‍ തമ്മില്‍ പാന്‍മുന്‍ജോമില്‍ നടത്തിയ സാമാധാന പ്രഖ്യാപനത്തിന്റെ പൂര്‍ണരേഖ പുറത്തുവിട്ടുകൊണ്ടാണ് …
സ്വന്തം ലേഖകന്‍: ഇന്ത്യ, ചൈന സൗഹൃദം ഊട്ടിയുറപ്പിച്ച് പ്രധാനമന്ത്രി മോദി മടങ്ങി; അതിര്‍ത്തിയില്‍ സമാധാനവും പരസ്പര വിശ്വാസവും ഉറപ്പാക്കും. ദോക്‌ലാമിനു സമാനമായ സാഹചര്യം ഭാവിയില്‍ ഉണ്ടാകാതിരിക്കാനാണ് അതിര്‍ത്തിയില്‍ ആശയവിനിമയം ശക്തമാക്കുന്നത്. ചൈനീസ് നഗരമായ വുഹാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ഷി ജിന്‍പിങ്ങും നടത്തിയ അനൗപചാരിക ഉച്ചകോടിയുടെ സമാപനത്തിലാണ് ധാരണ. യുദ്ധസമാനമായ ദോക്‌ലാം പ്രതിസന്ധിക്കുശേഷം ഉഭയകക്ഷിബന്ധം ശക്തമാക്കുക …
സ്വന്തം ലേഖകന്‍: ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് തട്ടിയെടുക്കാന്‍ ശ്രമം; നാലുപേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി 9.45ന് കലാസിപാളയത്തില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ് മൈസൂരു റോഡ് ആര്‍.വി. കോളേജിന് സമീപത്തെത്തിയപ്പോള്‍ പോലീസെന്ന വ്യാജേന എത്തിയ നാലംഗസംഘം തട്ടിയെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബസില്‍ 42 യാത്രികരുണ്ടായിരുന്നു. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട …
സ്വന്തം ലേഖകന്‍: ഇന്ത്യയും ചൈനയും അഫ്ഗാനിസ്ഥാനുമായി സാമ്പത്തിക ത്രികോണ പദ്ധതിയ്ക്ക് ഒരുങ്ങുന്നു. പദ്ധതി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങും ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയതായാണ് വിവരം. ഇരുരാജ്യങ്ങളും ഒന്നിച്ചു സഹകരിക്കുമെന്നും മൂന്നാമതൊരു രാജ്യവുമായി സംയുക്തമായി പദ്ധതിയിലേര്‍പ്പെടാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയാണിത്. വുഹാന്‍ ഉച്ചകോടിക്ക് മുന്നോടിയായി അഫ്ഗാനിസ്ഥാനുമായി സംയുക്ത വികസന പദ്ധതിയില്‍ …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണം; ആറ് പേര്‍ കൊല്ലപ്പെട്ടു; പിന്നില്‍ താലിബാനെന്ന് സംശയം. അഫ്ഗാനിലെ ഹെല്‍മാന്ദ് പ്രവിശ്യയിലെ സൈനിക ക്യാമ്പിന് സമീപം കാറിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ അഫ്ഗാന്‍ സൈനികരാണ്. പ്രദേശവാസിയായ ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബുധനാഴ്ച പ്രഖ്യാപിച്ച സ്പ്രിങ് ആക്രമണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം സമാന ആക്രമണങ്ങള്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യ, ചൈന അതിര്‍ത്തിയില്‍ 18,000 അടി ഉയര്‍ത്തില്‍ സൈനിക സാന്നിധ്യം ഉറപ്പാക്കി ഇന്ത്യ. മോദിഷീജിന്‍ പിങ് കൂടികാഴ്ചകള്‍ നടക്കുന്നതിനിടെയാണ് ചൈനീസ് അതിര്‍ത്തിയില്‍ 96 ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ ഔട്ട്‌പോസ്റ്റുകള്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. യോജിച്ച് പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം പ്രകടമാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് …
സ്വന്തം ലേഖകന്‍: ‘ലൂയിസ് ആര്‍ഥര്‍ ചാള്‍സ് ഓഫ് ദ കേംബ്രിജ്,’ വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡില്‍ട്ടണിന്റെയും മൂന്നാം കണ്‍മണിക്കു പേരിട്ടു. കെന്‍സിംഗ്ടണ്‍ കൊട്ടാരവൃത്തങ്ങളാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ലൂയിസ് ആര്‍ഥര്‍ ചാള്‍സ് ഓഫ് ദ കേംബ്രിജ് എന്നാണ് കുഞ്ഞിന്റെ ഔദ്യോഗികനാമം. രാജ കുടുംബത്തിന്റെ ഉറ്റ സുഹൃത്തായിരുന്ന ലൂയിസ് മൗണ്ട് ബാറ്റന്‍ …
സ്വന്തം ലേഖകന്‍: ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് തടയാന്‍ യുഎസുമായി കൈകോര്‍ക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. യുഎസില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ മെര്‍ക്കല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയത്. ആണവ പദ്ധതികള്‍ എല്ലാം മരവിപ്പിക്കാമെന്നു വ്യക്തമാക്കി ഇറാനും യുഎസ് ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളും തമ്മില്‍ 2015 ല്‍ കരാര്‍ ഒപ്പിട്ടിരുന്നു. ആണവായുധങ്ങള്‍ …
സ്വന്തം ലേഖകന്‍: കായല്‍ക്കാറ്റേറ്റ് ചര്‍ച്ചകളും വിരുന്നും, ഇടയ്ക്ക് കായല്‍ സവാരി; മോദി, ജിന്‍പിങ്ങ് കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ചൈനീസ് സന്ദര്‍ശനം വ്യാഴാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും മോദിയുമായുള്ള കൂടിക്കാഴ്ച വുഹാനിലാണ് നടക്കുന്നത്. ഹുബേയ് പ്രവിശ്യാ മ്യൂസിയത്തില്‍ ആദ്യ കൂടിക്കാഴ്ച നടത്തിയ ഇരു നേതാക്കളും മ്യൂസിയത്തില്‍ പര്യടനവും …