1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2018

സ്വന്തം ലേഖകന്‍: ബോളിവുഡ് സിനിമകളോടുള്ള ആരാധന പങ്കുവച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്. ആമിര്‍ ഖാന്‍ നായകനായ ‘ദംഗല്‍’ ആണ് ഒടുവില്‍ കണ്ട ഇഷ്ട സിനിമ. ചൈനയില്‍ കൂടുതല്‍ ഇന്ത്യന്‍ സിനിമകള്‍ എത്തുന്നതിനെയും ഷി സ്വാഗതം ചെയ്തു.

1982 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘യെ വാദാ രഹാ’യിലെ തൂ, തൂ ഹെ വഹി ദില്‍ നെ ജിസെ കഹാ… എന്ന ഗാനത്തിന്റെ അവതരണം ഇരു നേതാക്കളും ഉച്ചകോടിക്കിടെ ആസ്വദിച്ചു. കൂടുതല്‍ ഇന്ത്യന്‍ സിനിമകള്‍ ചൈനയില്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ ചൈനീസ് സിനിമകള്‍ക്ക് ഇന്ത്യയും അരങ്ങൊരുക്കണമെന്നു ഷി ചിന്‍പിങ് നിര്‍ദേശിച്ചു.

ചൈനയില്‍ സൂപ്പര്‍ഹിറ്റായ ദംഗല്‍, അവിടെനിന്ന് 1100 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. നിലവില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കു വിധേയമായാണു ബോളിവുഡ് സിനിമകള്‍ ചൈനയില്‍ റിലീസ് ചെയ്യുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.