സ്വന്തം ലേഖകന്‍: ഇറാനെതിരായ നടപടികള്‍ ശക്തിപ്പെടുത്താന്‍ പുതിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദിയില്‍. അടുത്തിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായ മൈക്ക് പോംപിയോ സൗദിയിലെത്തി സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തി. മേഖലയില്‍ സ്വാധീനം ശക്തമാക്കുന്ന ഇറാനെ ഒറ്റപ്പെടുത്താന്‍ അറബിരാജ്യങ്ങള്‍ ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത പോംപിയോ ചൂണ്ടിക്കാട്ടി. ഖത്തര്‍ പ്രതിസന്ധി ഇറാന്‍ മുതലെടുക്കുകയാണെന്നും അതിനാല്‍ …
സ്വന്തം ലേഖകന്‍: ലോക ചരിത്രത്തിലെ ഏറ്റവും വലിയ നരബലിയുടെ തെളിവ് പെറുവില്‍; കുഴിച്ചെടുത്തത് നൂറുകണക്കിന് കുട്ടികളുടെ അസ്ഥികൂടങ്ങള്‍. അനുഷ്ഠാനത്തിന്റെ ഭാഗമായി 140 കുട്ടികളെയും 200 ഇലാമ എന്ന വളര്‍ത്തു മൃഗങ്ങളേയും 550 വര്‍ഷം മുന്‍പ് ബലി നല്‍കിയതിന്റെ തെളിവുകളാണ് പെറുവില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പെറുവിന്റെ ഉത്തര മേഖലയിലുള്ള ലാ ലിബെര്‍ട്ടാഡ് എന്ന സ്ഥലത്തുനിന്നാണ് ചരിത്രത്തിലെ …
സ്വന്തം ലേഖകന്‍: അവസാനം നിമിഷംവരെ കുഞ്ഞ് ആല്‍ഫിയ്ക്ക് ശ്വാസം പകര്‍ന്ന് മാതാപിതാക്കള്‍; ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങള്‍. അവസാന നിമിഷങ്ങളിലും ആല്‍ഫിയുടെ പിതാവ് ടോം ഇവാന്‍സിന്റെ ഉള്ളില്‍ പ്രതീക്ഷയുണ്ടായിരുന്നു. അപൂര്‍വരോഗം ബാധിച്ച മകന്റെ അവസാന നിമിഷങ്ങള്‍ ഓര്‍ത്ത് തളര്‍ന്നിരിക്കുകയാണ് ആല്‍ഫിയുടെ മാതാപിതാക്കള്‍. കോടതി ഉത്തരവിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ നീക്കിയതിനുശേഷം ആ ദിവസം രാത്രിയില്‍ ടോമും ഭാര്യ കേറ്റിയും …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ 109 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി എം16 മേധാവിയായി ഒരു വനിതയെത്തുന്നു. ഇതിനു മുമ്പ് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ മാത്രമാണ് എം16 രഹസ്യാന്വേഷണ വിഭാഗം മേധാവിയായി വനിത പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ജൂഡി ഡെഞ്ചായിരുന്നു എം എന്ന ആ കഥാപാത്രത്തെ അനശ്വരമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ബ്രിട്ടന്റെ എം16 എന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ 109 വര്‍ഷത്തെ ചരിത്രത്തില്‍ …
സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ 18 കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതിഷേധം കത്തിപ്പടരുന്നു; പതിനായിരങ്ങള്‍ തെരുവില്‍. പമ്പ്‌ലോണയില്‍ 18കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ കുറ്റവാളികള്‍ക്ക് കോടതി വിധിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് ആരോപിച്ചാണ് പതിനായിരക്കണക്കിന് സ്ത്രീകള്‍ തുടര്‍ച്ചയായ മൂന്നാം ദിനവും പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കൈകള്‍ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച് ‘ഇത് ലൈംഗികാതിക്ഷേപമല്ല, ബലാത്സംഗമാണ്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്‌പെയിനിലെ തെരുവുകളെ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുമായി ആണവ കരാര്‍ ഉണ്ടാക്കി താന്‍ ലോകത്തിന് വന്‍ സമ്മാനം നല്‍കുമെന്ന് ട്രംപ്; ട്രംപിന് സമാധാന നോബേല്‍ കൊടുക്കണമെന്ന് അനുയായികള്‍. കൊറിയകള്‍ക്കിടയിലെ സമാധാന ശ്രമങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതിനെപ്പറ്റി വാചാലനായപ്പോഴാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അനുയായികളുടെ വക സമാധാന നൊബേല്‍ നാമനിര്‍ദേശം ലഭിച്ചത്. മിഷിഗനില്‍ നടന്ന റാലിയിലാണു സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമിന്റെ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ ആണവപരീക്ഷണ കേന്ദ്രം അടുത്ത മാസം അടച്ചുപൂട്ടാമെന്ന് കിം ജോങ് ഉന്‍. കഴിഞ്ഞ ദിവസം സമാപിച്ച ഉച്ചകോടിയില്‍ കിം ഈ വാഗ്ദാനം നല്‍കിയതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. രാജ്യാന്തര സമൂഹത്തിനു മുന്‍പാകെ സുതാര്യത ഉറപ്പുവരുത്താനായി യുഎസ്, ദക്ഷിണകൊറിയന്‍ വിദഗ്ധരെയും മാധ്യമപ്രവര്‍ത്തകരെയും രാജ്യത്തേക്കു ക്ഷണിക്കുമെന്നും കിം വ്യക്തമാക്കി. ഉച്ചകോടിയുടെ വിജയത്തില്‍ …
സ്വന്തം ലേഖകന്‍: ‘പടക്കളത്തില്‍ ഞമ്മടെ മുന്നില്‍ ആരും മരിച്ച് വീഴൂല്ല, അവസാനത്തെ തുള്ളിചോര ഞമ്മടെ മേത്തൂന്ന് പൊടിയണ വരെ, ഇത് കുഞ്ഞാലിമരക്കാര്‍ നല്‍കുന്ന വാക്ക്,’ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം വരുന്നു. ‘മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്. നിര്‍മിക്കുന്നത് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സിജെ റോയിയും ആശിര്‍വാദിന്റെ ബാനറില്‍ …
സ്വന്തം ലേഖകന്‍: ബഹിരാകാശത്ത് കരുത്തുകൂട്ടാന്‍ പാകിസ്താന്‍; ഇന്ത്യയെ നിരീക്ഷിക്കാന്‍ പുതിയ ബഹിരാകാശ പദ്ധതി. ആകാശ നിരീക്ഷണത്തില്‍ കൂടുതല്‍ ശക്തരാകാനും ഇന്ത്യയെ കാര്യക്ഷമമായി നിരീക്ഷിക്കാനുമായി പാകിസ്താന്‍ വമ്പന്‍ പദ്ധതിയ്ക്ക് രൂപം നല്‍കുന്നു. സൈനിക സൈനികേതര ആവശ്യങ്ങള്‍ക്കായി വിദേശ കൃത്രിമോപഗ്രഹങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയെന്ന ലക്ഷ്യവും ഈ പദ്ധതിയ്ക്ക് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 470 കോടി …
സ്വന്തം ലേഖകന്‍: നിയമ പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിച്ച് ബ്രിട്ടനെ കണ്ണീരിലാഴ്ത്തി കുഞ്ഞ് ആല്‍ഫി യാത്രയായി. തലച്ചോര്‍ നശിക്കുന്ന രോഗമായിരുന്നു ഇവാന്‍സിന്റെ മകന്‍ രണ്ടു വയസുകാരന്‍ ആല്‍ഫി ഇവാന്‍സിന്. ലിവര്‍പൂളിലെ ശിശുരോഗാശുപത്രിയില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ആല്‍ഫിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കുഞ്ഞിനെ മികച്ച ചികിത്‌സക്കായി ഇറ്റലിയിലേക്ക് കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ ആഗ്രഹിച്ചെങ്കിലും കൂടുതല്‍ ചികിത്‌സ ആവശ്യമില്ലെന്നും വന്റെിലേറ്റര്‍ …